തിരുവനന്തപുരം : പി.എസ്.സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സംഭവത്തിൽ പരീക്ഷ എഴുതാനെത്തിയ ആള് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളിലായിരുന്നു ആള്‍മാറാട്ട ശ്രമം നടന്നത്. ഇവര്‍ എത്തിയതും രക്ഷപ്പെടുന്നതും അടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങളും നിലവിൽ പോലീസിന് ലഭിച്ചിട്ടുണ്ട്.
സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള പരീക്ഷക്കിടയിലെ ബയോമെട്രിക് പരിശോധനക്കിടെ പരീക്ഷ എഴുതാനെത്തിയ ആള് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ എത്തിയതും രക്ഷപ്പെടുന്നതും അടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങളും നിലവിൽ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ പരീക്ഷയില്‍ പരീക്ഷണടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളുടെ ബയോമെട്രിക് പരിശോധന നടത്താന്‍ പി.എസ്.സി തിരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചിന്നമ്മ മെമ്മോറിയല്‍ സകൂളില്‍ പരിശോധനക്കുള്ള ഉപകരണവുമായി പി.എസ്.സി ഉദ്യോഗസ്ഥന് എത്തിയത്. ഒരു ക്ലാസില്‍ പരിശോധന തുടങ്ങിയപ്പോഴാണ് റൂമിലുണ്ടായിരുന്ന ഒരാള്‍ ഇറങ്ങി ഓടിയത്. തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇയാള്‍ പുറത്ത് കാത്ത് നിന്നയാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. നേമം മേലാംകോട് സ്വദേശി ശ്രിഹരി സദനത്തില്‍ അമല്‍ജിത്ത്.എ എന്ന പേരിലാണ് ഓടി രക്ഷപ്പെട്ടയാള്‍ പരീക്ഷ എഴുതാനെത്തിയത്.
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…