kerala

തോറ്റവർക്ക് അൽഫാം, ഫുൾ എ പ്ലസ് കിട്ടയവർക്ക് 80 രൂപ കോമ്പോ, അമ്പരപ്പിക്കുന്ന ഓഫർ

തോറ്റ വിദ്യാർത്ഥികൾക്ക് സമ്മാനവുമായി മലപ്പുറത്തെ മരുപ്പച്ച കിച്ചൺ. ജയിക്കുന്നവരെ ആശംസകൾകൊണ്ടും സമ്മാനങ്ങൾക്കൊണ്ടും മൂടുന്നവർക്കിടയിൽ വിത്യസ്തമാവുകയാണ് ഈ കിച്ചൺ. സമീഹമാധ്യമങ്ങളിൽ ഈ കിച്ചൺ കയ്യടി നേടുകയാണ്.. ഇനി ഓഫർ എന്താണന്നല്ലേ..

പ്ലസ് ടു പരീക്ഷയിൽ‌ ഫുൾ എ പ്ലസ് കിട്ടിയവർക്ക് മന്തി റൈസും അൽഫാമും 80 രൂപയ്ക്കും എല്ലാവിഷയങ്ങൾക്ക് പാസായവർക്ക് ചിക്കൻ ബിരിയാണി 49 രൂപയ്ക്കും നൽകും. ഇതിനു പുറമെ, മുഴുവൻ വിഷയത്തിൽ തോറ്റവർക്ക് ഫുൾ അൽഫാം ഫ്രീയായാണ് മരുപ്പച്ച നൽകുന്നത്.

ജൂലൈ 16 വ്യാഴാഴ്ചയാണ് ഓഫർ പ്രഖ്യാപിച്ചത്. റിസൽട്ട അറിഞ്ഞ ദിവസത്തേക്ക് മാത്രമായിരുന്നു ഓഫറെങ്കിലും സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ ഇപ്പോഴും വൈറലാണ്. ഓഫർ ലഭിക്കാൻ റിസൽട്ട് കാണിക്കണമെന്ന നിബന്ധന മാത്രമാണ് മരുപ്പച്ച കിച്ചൺ മുൻപോട്ട് വെച്ചത്. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കച്ചവടത്തെ സാരമായി ബാധിച്ചതുകൊണ്ടാണ് ഇത്തരം വേറിട്ട ഓഫറുകളുമായി എത്തിയതെന്ന് മരുപ്പച്ച കിച്ചൻ ഉടമ അഷ്ബിൽ പറയുന്നു.

മികച്ച പ്രതികരണമാണ് വിദ്യാർഥികളിൽ നിന്നുണ്ടായത്. തോറ്റ വിദ്യാർത്ഥികളും എത്തിയിരുന്നതായും അഷ്ബിൽ പറയുന്നു. തോറ്റ വിദ്യാർത്ഥികളെ സാധാരണ ഗതിയിൽ ആരും ശ്രദ്ധിക്കാറില്ല അതിനാലാണ് അവർക്ക് സൗജന്യം നൽകിയതെന്നും മരുപ്പച്ച കിച്ചൺ പറയുന്നത്

 

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

5 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

9 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

37 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

39 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago