കണ്ണൂർ: കണ്ണൂർ അഴിക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. എഴുത്താണി സ്വദേശിനി ബിന്ദുവിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. അടുക്കളയിൽ നിന്ന് ഉച്ചത്തിലുളള ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതായി കണ്ടെത്തിയത്. ഈ . ഈ സമയം അടുക്കളയിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല.
തുടർന്ന് നാട്ടുകാരും അഗ്നിസുരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ വീടിന്റെ ചുമരുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇത്രയും വലിയ അപകടത്തിൽ നിന്ന് കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിന് മുൻപും സമാനമായ സംഭവം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.
മൂന്ന് ദിവസം മുൻപ് ആലപ്പുഴയിലും വീട്ടിൽ പ്രവർത്തിച്ചിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷൻ വാർഡിൽ പൊഴിക്കടവിൽ ഷാജിയുടെ വീട്ടിലായിരുന്നു അപകടം. ശനിയാഴ്ച രാത്രി എട്ടോടെ മുറിക്കുള്ളിലിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ഷീറ്റിട്ട മേൽക്കുര തകർന്നു.
ഭിത്തികളിൽ വിള്ളലുണ്ടായി. ചോർച്ച ഒഴിവാക്കാൻ ഉപയോഗിച്ചിരുന്ന ടാർഷീറ്റിനു തീപിടിച്ചത് അരമണിക്കൂറോളം പ്രദേശവാസികളെ ആശങ്കയിലാക്കി. ഇതിനിടെ വീട്ടിനുള്ളിലെ ഗ്യാസ് സിലിൻഡർ ഷാജിയുടെ മകൻ ബ്രിജിൽ പുറത്തേക്കു മാറ്റിയത് വൻ അപകടം ഒഴിവാക്കി. ഈ അപകടത്തിലും ആളപായം ഉണ്ടാകാതെ രക്ഷപ്പെട്ടു.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…