topnews

നയനസൂര്യയുടെ മരണം; മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു : പ്രതികരണവുമായി സുഹൃത്ത്

തിരുവനന്തപുരം: നയനസൂര്യയുടെ മരണത്തില്‍ പ്രതികരണവുമായി സുഹൃത്ത്. യുവസംവിധായിക നയനസൂര്യ മരണപ്പെട്ടപ്പോൾ ആദ്യമെത്തിയ സുഹൃത്തുക്കളിലൊരാളാണ് മെറിന്‍ മാത്യു. താൻ അന്ന് കണ്ട കാര്യങ്ങളാണ് ഇപ്പോൾ സുഹൃത്ത് തുറന്നു പറഞ്ഞിരിക്കുന്നത്. നയന മരിച്ചുകിടക്കുമ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പായയില്‍ തലയണയെല്ലാം വെച്ച് ഉറങ്ങുന്നത് പോലെ ഒരുവശത്തേക്ക് ചെരിഞ്ഞാണ് കിടന്നിരുന്നത്. അന്ന് കഴുത്തിലെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മെറിന്‍ പറഞ്ഞു

നയനയെ നിരന്തരം ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനാലാണ് സുഹൃത്തുക്കള്‍ നയന താമസിക്കുന്ന വീട്ടിലെത്തിയത്. അവിടെ എത്തി വീട്ടുടമയുടെ കൈയിലെ താക്കോല്‍ കൊണ്ട് വീടിനകത്ത് കടന്നു. അകത്തെ മുറിയിലാണ് നയനയുണ്ടായിരുന്നത്. എന്നാല്‍ അതിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. പോലീസിനെ വിളിച്ചപ്പോള്‍ തുറന്നുനോക്കാന്‍ പറഞ്ഞു. തുറന്നപ്പോള്‍ നയന താഴെ കിടക്കുകയായിരുന്നു.

കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും അടിവയറ്റില്‍ ക്ഷതമേറ്റതായും നയനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പോലീസ് നേരത്തെ തയ്യാറാക്കിയ മഹസറില്‍ ഇതൊന്നും രേഖപ്പെടുത്തിയിരുന്നില്ല. അതിനിടെ, സ്വയം ശരീരപീഡനമേല്‍പ്പിക്കുന്ന ‘അസ്ഫിക്‌സിയോഫീലിയ’ എന്ന അത്യപൂര്‍വ അവസ്ഥയിൽ ആയിരുന്നിരിക്കാം നയനയെന്നും പോലീസ് പറയുന്നു. കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനസൂര്യയെ 2019 ഫെബ്രുവരി 24 -നാണ് തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍ താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം കാര്യമായ രീതിയിൽ നടന്നില്ലെന്നും ആരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തുകയായിരുന്നു.

Karma News Network

Recent Posts

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

54 seconds ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

7 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

38 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

44 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago