national

ഉരുളക്കിഴങ്ങ് ചിപ്‌സിനുള്ളിൽ തവള, കണ്ടത് പകുതിയോളം കഴിച്ച ശേഷം

മുംബൈ : ഐസ്‌ക്രീമിൽ നിന്ന് മനുഷ്യന്റെ വിരൽ കണ്ടെത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് വീണ്ടും സമാനമായ മറ്റൊരു വാർത്ത കൂടി പുറത്തു വരികയാണ്. ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിൽ ചത്ത തവളയെ കണ്ടെത്തി. ബാലാജി വേഫേഴ്സിന്റെ ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിൽ നിന്നുമാണ് ചത്ത തവളയെ കണ്ടെത്തിയത്.

ഗുജറാത്തിലെ ജാംനഗറിൽ ചൊവ്വാഴ്ചയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ജാംനഗർ മുൻസിപ്പൽ കോർപറേഷൻ പ്രാദേശിക ഡീലറെ വിളിപ്പിച്ച് അതെ ബാച്ചിലെ മറ്റു പാക്കറ്റുകളും പരിശോധന നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. ജാംനഗർ സ്വദേശിയായ ജാസ്മിൻ പട്ടേലിനാണ് ദുരനുഭവം ഉണ്ടായത്. ബന്ധുവായ 9 വയസ്സുകാരിക്ക് വേണ്ടിയാണ് വേഫേഴ്സ് വാങ്ങിയത്.

9 വയസ്സുകാരി പാക്കറ്റിലെ പകുതി ചിപ്സ് കഴിച്ച് ശേഷമാണ് തവളയെ കണ്ണിൽപെട്ടത്. തുടർന്ന് ഭക്ഷ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ പായ്‌ക്കറ്റിൽ കണ്ടെത്തിയത് ചത്ത തവള തന്നെയാണെന്ന് സ്ഥിരീകരിച്ചതായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ ഡി ബി പർമാർ വെളിപ്പെടുത്തി. വാങ്ങിയ പാക്കറ്റിലെ അവശിഷ്ടങ്ങൾ വിശദമായ പരിശോധനക്ക് അയച്ചു.

karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

10 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

24 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

51 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago