kerala

ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98 രൂപ കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് യഥാക്രമം 95.85 രൂപയും 86.75 രൂപയുമായി. മെയ് 29ന് ആദ്യമായി പെട്രോള്‍ വില 100 രൂപ കടന്ന മുംബൈ നഗരത്തില്‍ ഇന്ധന വില വെള്ളിയാഴ്ച ലിറ്ററിന് 102.04 രൂപയിലെത്തിയിരുന്നു.

ആഗോളതലത്തില്‍ എണ്ണവിലയിലുണ്ടായ മാറ്റമാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്ബനികളുടെ വാദം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്ബനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. ഒരുവര്‍ഷത്തിനിടെ ഇന്ധന വിലയില്‍ മുപ്പത് രൂപയുടെ അടുത്ത് വര്‍ധനയാണ് രാജ്യത്തുണ്ടായിരിക്കുന്നത്.

Karma News Network

Recent Posts

ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മഴയത്ത് കയറിനിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. …

33 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്, ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ച് തെളിവെടുപ്പ്

ന്യൂഡൽഹി : സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ചു. തെളിവെടുപ്പിനായാണ് പൊലീസ്…

41 mins ago

പന്തീരാങ്കാവ്‌ ഗാർഹികപീഡനം, പ്രതിയെ പിടികൂടാൻ ഇന്റർപോളിനു റിപ്പോർട്ട് നൽ‌കി

കോഴിക്കോട് : നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ഇന്റർപോൾ സംസ്ഥാന നോഡൽ…

1 hour ago

രാജ്യാന്തര അവയവക്കടത്ത്, തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എൻഐഎ ഏറ്റെടുത്തേക്കും

എറണാകുളം: രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന്…

1 hour ago

ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം നൽകിയില്ല, ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

തിരുവനന്തപുരം : ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കെതിരെയാണ് പരാതി. മൂന്നു ദിവസം മുൻപാണ്…

2 hours ago

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട്…

2 hours ago