topnews

ഗ്രേസ് മാര്‍ക്കില്ലാതെ ഫുള്‍ എ പ്ലസ്, വിജയത്തിളക്കത്തിലും കണ്ണീരോര്‍മ്മയായി സാരംഗ്

തിരുവനന്തപുരം. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സന്തോഷവാര്‍ത്ത അറിയാന്‍ സാരംഗില്ല. മഹത്തായ ഒരു കാര്യം ചെയ്ത് തീര്‍ത്ത ശേഷമാണ് സാരംഗ് കുടുംബത്തെയും കൂട്ടുകാരെയും എല്ലാം വിട്ടുപിരിഞ്ഞത്. 6 പേര്‍ക്കാണ് സാരംഗ് അവയവദാനത്തിലൂടെ പുതുജീവന്‍ നല്‍കിയത്. ആറ്റിങ്ങള്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സാരംഗ് പഠിച്ചത്. എസ്എസ്എല്‍സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് ഉന്നത വിജയം നേടിയത്.

എസ്എസ്എല്‍സി പരീക്ഷ ഫലം കാത്തിരിക്കെ അപകടത്തില്‍ പെട്ട് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് സാരംഗ് മരിച്ചത്. സാരംഗിന്റെ മരണത്തിന് ശേഷം ആ ദുഖത്തിലും കുടുംബം അവയവദാനത്തിന് തയ്യാറായി. ആ കുടുംബത്തിന്റെ സന്നദ്ധതയെ അഭിനന്ദിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കരവാരം വഞ്ചിയൂര്‍ നടക്കാപറമ്പ് നികുജ്ഞത്തില്‍ ബിനീഷ് കുമാറിന്റെയും രജനിയുടെയുംമ മകന്‍ സാരംഗ് കഴിഞ്ഞ ആറിന് വൈകിട്ട് അമ്മയോടൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

മകന്റെ വേര്‍പാടില്‍ വലിയ വേദനയിലും കുടുംബം അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. സാരംഗിന്റെ കണ്ണുകള്‍, കരള്‍, ഹൃദയം, മജ്ജ എന്നിവ ദാനം ചെയ്യുകയായിരുന്നു. കോട്ടയം സ്വദേശിയായ കുട്ടിക്കായി സാരംഗിന്റെ ഹൃദയം കഴിഞ്ഞ ദിവസം കൊണ്ടുപോയിരുന്നു. സാരംഗ് പഠനത്തിനൊപ്പം ഫുട്‌ബോളിലും മിടുക്കനായിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു.

Karma News Network

Recent Posts

ഗുണ്ടയുടെ വീട്ടിൽ DYSPക്ക് വിരുന്നിന് പോകാം, വിമർശിച്ച CPO യുടെ തൊപ്പി തെറിച്ചു

അങ്കമാലിയിൽ DYSP ക്കു ഗുണ്ടാത്തലവന്റെ കക്കൂസിൽ കയറി ഒളിക്കാം പക്ഷെ അതിനെ കുറിച്ച് വേറെ ആരെങ്കിലും പോലീസ് സേനയിൽ മിണ്ടിയാൽ…

18 mins ago

പ്രാർഥനയും ആത്മീയതയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിൽ നിന്നും കുറേയൊക്കെ വിട്ടുനിൽക്കാൻ പറ്റുന്നത് അതുകൊണ്ടാണ്.- ഷെയിന്‍ നിഗം

നിലപാടുകള്‍ തുറന്ന് പറയാൻ ഒട്ടും മടിക്കാത്ത യുവതാരമാണ് ഷെയിന്‍ നിഗം. സോഷ്യൽ മീഡിയയിലൂടെ ഓരോ വിഷയത്തെ കുറിച്ചും താരം പ്രതികരിക്കാറുണ്ട്.…

29 mins ago

കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴു പേർക്ക് പരുക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട്∙ സൗത്ത് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റു. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ രണ്ട് മണിയോടെയാണ് സംഭവം. അഷ്റഫ്,…

43 mins ago

കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മാലിക്കാണ് മരിച്ചത്.…

52 mins ago

വീണ്ടും എസി പൊട്ടിത്തെറിച്ച് അപകടം, ബഹുനില കെട്ടിടത്തിന് തീപിടിച്ചു

ന്യൂഡൽഹി : എസി പൊട്ടിത്തെറിച്ച് റെസിഡെൻഷ്യൽ ഫ്ലാറ്റിൽ വൻ തീപിടിത്തം.നോയിഡയിൽ ആണ് സംഭവം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരം​ഗം വർദ്ധിക്കുന്നതിനിടെയാണ് ഇത്തരമൊരു…

1 hour ago

അയൽവാസിയായ യുവാവും വീട്ടമ്മയും ജീവനൊടുക്കിയ നിലയിൽ, വിഷക്കുപ്പി കണ്ടെത്തി

കോങ്ങാട് : കടമ്പഴിപ്പുറം അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി. പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി (38) അയൽവാസി ദീപേഷ് (38)…

2 hours ago