Premium

പി.എഫ്.ഐക്ക് കുഴികുത്തിയത് സ്വന്തം നേതാവ് തന്നെ, റൗഫ് ഷെറീഫ് എൻ ഐ എക്ക് നല്കിയ കുറ്റസമ്മത മൊഴിയുടെ പൂർണ്ണ രൂപം

ഇന്ത്യയിലേയും കേരളത്തിലേയും ഇസ്ളാമിക ഭീകരവാദത്തിന്റെ കടയ്ക്കൽ കത്തിവയ്ച്ചത് ഒരു ഇസ്ളാമിക ഭീകരൻ തന്നെ. സിദ്ദിഖ് കാപ്പനു ശേഷം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫ് എന്ന കൊല്ലം അഞ്ചലുകാരന്റെ കുറ്റ സമ്മത മൊഴിയുടെ പൂർണ്ണ രൂപം കർമ്മ ന്യൂസിന്‌. ഞടുക്കുന്ന വിവരങ്ങൾ..ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ…കൊലപാതകം നടത്തുന്ന രീതികൾ, പണം ഭീകരന്മാർക്ക് എത്തുന്ന വഴികൾ..അങ്ങിനെ പോപ്പുലർ ഫ്രണ്ടിന്റെ എല്ലാ രഹസ്യവും റൗഫ് ഷെറീഫ് എൻ ഐ ഇക്ക് മുന്നിൽ ഏറ്റു പറഞ്ഞ് മാപ്പ് സാക്ഷിയായി. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിലേക്ക് വഴിവയ്ച്ച് സുപ്രധാനമായ വെളിപ്പെടുത്തൽ ആണിപ്പോൾ കർമ്മ ന്യൂസ് പുറത്ത് വിടുന്നത്.

പോപ്പുലർ ഫ്രണ്ടിൻ്റെ ഭീകര പരിശീലന – ഫണ്ടിങ് രഹസ്യങ്ങൾ മണി മണി പോലെ പറഞ്ഞ് എൻ ഐ എ നടപടികൾ സുഗമമാക്കിയത് അഞ്ചൽ സ്വദേശി റൗഫ് ഷെറീഫ്. ഹത്രാസ് കലാപ ഗൂഡാലോചന കേസിൽ യുപി പൊലീസിൻ്റെ പിടിയിലായ സിദ്ദിഖ് കാപ്പനിൽ നിന്നാണ് പദ്ധതിക്ക് പണമെത്തിച്ച റൗഫ് ഷെറീഫിനെ കുറിച്ചു വിവരം ലഭിച്ചത്. ക്യാംപസ് ഫ്രണ്ട് ജനറൽ സെക്രട്ടറിയായിരുന്ന റൗഫ് ഷെരീഫ് ഒമാനിലെ ഷെൽ കമ്പനിയിലൂടെയാണ് പോപ്പുലർ ഫ്രണ്ടിനു ഹവാല രീതിയിൽ ഫണ്ട് എത്തിച്ചിരുന്നത്. കേസിൽ കുറ്റസമ്മതം നടത്തിയ റൗഫിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. ലക്നൗ ജയിലിൽ കഴിയവെ എൻ ഐ എ – ഇഡി സംഘങ്ങൾ റൗഫിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാജ്യവ്യാപക റെയ്ഡുകളും അറസ്റ്റുകളും നടന്നത്.

റൗഫ് ഷെറീഫിൻ്റെ കുറ്റസമ്മത മൊഴി ഇപ്രകാരം:” ഞാൻ 2013 ലാണ് പോപ്പുലർ ഫ്രണ്ട് അംഗമായത്. കോളജ് വിദ്യാർഥിയായിരിക്കെ 2015 ൽ ക്യാംപസ് ഫ്രണ്ടിൽ ചേർന്നു. 2018-19 ൽ ക്യാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറിയുടെ ചുമതല ലഭിച്ചു.ഡൽഹി ഷഹീൻ ബാഗ് എഫ് – 23 കെട്ടിടത്തിലാണ് ക്യാംപസ് ഫ്രണ്ട് ഓഫിസ്. മുൻ പ്രസിഡൻ്റ് കണ്ണൂർ സ്വദേശി എ.വി. ഷോയിബാണ് ഈ കെട്ടിടം വാടകയ്ക്ക് എടുത്തത്. ഈ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് പി എഫ് ഐ നേതാവ് അബ്ദുൽ റഹ്മാൻ താമസിച്ചിരുന്നത്. പി എഫ് ഐ ഡൽഹി ഓഫിസ് തൊട്ടടുത്ത് ഷഹീൻ ബാഗ് എഫ് 30 കെട്ടിടത്തിലാണ്. ഞാൻ അവിടെ സ്ഥിരമായി സന്ദർശിച്ചിരുന്നു. 2016 ൽ എനിക്ക് സി എ ബിരുദം ലഭിച്ചു.

2018 നവംബറിൽ മസ്ക്കറ്റിലെ റയീസ് ഇൻ്റർനാഷണൽ കമ്പനിയിൽ ജനറൽ മാനേജറായി ജോലി ലഭിച്ചു. ഇക്കാലത്ത് ഇടയ്ക്കിടെ ഇന്ത്യയിലേക്ക് വന്നിരുന്നു.ഗൾഫിൽ പി എഫ് ഐയുടെ സജീവ പ്രവർത്തകർ മുസ്‌ലിങ്ങളിൽ നിന്നു ഫണ്ട് സമാഹരിച്ച് ഹവാല മാർഗം ഇന്ത്യയിലേക്ക് അയക്കും. ചിലപ്പോൾ സംഘടനകളുടെയോ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും തുക നിക്ഷേപിക്കാറുണ്ട്.

പി എഫ് ഐ ഗൾഫ് എക്സിക്യൂട്ടീവ് കൗൺസിലാണ് ഗൾഫിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കേരളത്തിലും ചില സംസ്ഥാനങ്ങളിലും ജില്ലാ എക്സിക്യൂട്ടിവ് കൗൺസിലുകളുണ്ട്. മുസ്ലിങ്ങളിൽ നിന്നു ഫണ്ട് സമാഹരിക്കലാണ് എക്സിക്യൂട്ടീവ് കൗൺസിലുകളുടെ ചുമതല. ദോഹയിലെ നൗഫൽ ഷെറീഫ്, മുഹമ്മദ് ഷെറീഫ്, മസ്കറ്റിലെ മുഹമ്മദ് ഫൈസൽ ബഷീർ , റമീസ് എന്നിവർക്കാണ് ഗൾഫിലെ ഫണ്ട് സമാഹരണചുമതല.

ക്യാംപസ് ഫ്രണ്ട് വിദ്യാർഥി സംഘടനയാണെങ്കിലും നടത്തിപ്പ് പി എഫ് ഐ നേതാക്കളാണ്. പി എഫ് ഐ നിയന്ത്രണത്തിൽ റിഹാബ് ഫൗണ്ടേഷൻ, ഗ്രീൻ വാലി , അഡ്വക്കറ്റ് കൗൺസിൽ, എൻസിഎച്ച് ആർ, ജൂനിയർ ഫ്രണ്ട്, വിമെൻസ് ഫ്രണ്ട്, ഹിറ്റ് സ്ക്വാഡ് തുടങ്ങിയ പോഷക സംഘടനകളുണ്ട്.
റിഹാബ് ഇൻ്റർനാഷണൽ വിദേശ രാജ്യങ്ങളിൽ നിന്നു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സമാഹരിക്കുന്ന ഫണ്ട് പി എഫ് ഐ പ്രവർത്തനങ്ങൾക്കാണ് ചെലവിടുന്നത്. ഗ്രീൻ വാലി അക്കാഡമികളിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്ന മുസ്‌ലിം കുട്ടികളെ മതതീവ്രവാദത്തിലേക്ക് എത്തിക്കും. പി എഫ് ഐ സജീവ പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഗ്രീൻ വാലി വിദ്യാർഥികൾ പിടിക്കപ്പെട്ടാൽ ഇരവാദം ഉയർത്തി രക്ഷപ്പെടും.

അഡ്വക്കറ്റ് കൗൺസിലും എൻ സി എച്ച്ആർഒ യും പി എഫ് ഐ പ്രവർത്തകർക്ക് നിയമ സഹായം ഉറപ്പാക്കും.തേജസ് മുഖപത്രത്തിലും പുറത്തുമുള്ള നിരവധി മാധ്യമ പ്രവർത്തകർ പി എഫ് ഐ അംഗങ്ങളാണ്. കുട്ടികൾക്കായി ജൂനിയർ ഫ്രണ്ടും വനിതകൾക്കായി വിമെൻസ് ഫ്രണ്ടും പ്രവർത്തിക്കുന്നു. ഹിറ്റ് സ്ക്വാഡ് പോലെ രഹസ്യമായി പ്രവർത്തിക്കുന്ന ചില പോഷക സംഘടനകളുമുണ്ട്. പോപ്പുലർ ഫ്രണ്ടിനുള്ള സേനാവിഭാഗമാണ് ഹിറ്റ് സ്ക്വാഡ്. ഇവർക്ക് കായിക, ആയുധ പരിശീലനം നൽകി ആക്രമണങ്ങൾ നടത്താറുണ്ട്. പോപ്പുലർ ഫ്രണ്ടിനായി കൊലപാതകങ്ങളും കലാപങ്ങളും നടത്താൻ കെൽപുള്ളവരാണ് ഹിറ്റ് സ്ക്വാഡുകൾ.

പോപ്പുലർ ഫ്രണ്ടിൻ്റെ ഒരു ശാഖയിലുള്ളവർക്ക് മറ്റു ശാഖകളിലുള്ളവരെ അറിയാൻ കഴിയില്ല. ഉന്നത നേതാക്കളും മാനേജർമാരുമാണ് എല്ലാം അറിയുന്നത്.ഐ ടി മേഖലയുമായി ബന്ധപ്പെട്ടവർ അംഗങ്ങളായ സോഷ്യൽ മീഡിയ സെല്ലും പിഎഫ് ഐക്കുണ്ട്. രാജ്യത്തെയും കേന്ദ്ര സർക്കാരിനെയും അപകീർത്തിപ്പെടുത്തുകയും വർഗീയ വിദ്വേഷം പരത്തുകയുമാണ് സോഷ്യൽ മീഡിയ സെല്ലിൻ്റെ ചുമതല. ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരായ അതിക്രമങ്ങൾക്ക് സോഷ്യൽ മീഡിയ സെൽ പ്രചാരം നൽകും.

ഹത്രാസിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ടതും പി എഫ് ഐ പ്രചരണ വിഷയമാക്കി.മുൻപ് സി എ എ വിരുദ്ധ പ്രക്ഷോഭം സർക്കാർ അടിച്ചമർത്തിയത് പി എഫ്ഐയുടെ പരാജയമായി. അതിനാൽ ഹത്രാസ് സംഭവം ആളിക്കത്തിക്കാൻ അവസരമാക്കിയാണ് സംഘത്തെ അവിടേക്ക് അയച്ചത്.ഹത്രാസിലേക്ക് പോകാൻ അതികുർ റഹ്മാന് ഞാൻ 5000 രൂപ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തു. സിദ്ദിഖ് കാപ്പൻ്റെ അക്കൗണ്ടിലേക്ക് പി എഫ് ഐയിലെ കെ.പി. കമാൽ പണം നൽകി.

ചില ദലിത് സംഘടനകളെ ഇളക്കിവിട്ട് ദലിത് – മേൽജാതി കലാപം സൃഷ്ടിക്കുകയായിരുന്നു സംഘത്തിൻ്റെ ദൗത്യം.പി എഫ് ഐ ഡൽഹി, യു പി, രാജസ്ഥാൻ, ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിൽ അതിവേഗം വളരുന്നുണ്ട്.ബാബ്റി മസ്ജിദ് തകർത്ത യിടത്ത് ക്ഷേത്രം നിർമിക്കാനുള്ള സുപ്രീം കോടതി വിധി മുസ്ലിം വികാരമിളക്കി സംഘടനയിൽ അംഗങ്ങളെ ചേർക്കാൻ സഹായകമായി. സി എ എ വിരുദ്ധ പ്രക്ഷോഭ കാലത്തും ഏറെപ്പേർ പി എഫ് ഐ അംഗത്വമെടുത്തു. സംഘടനയ്ക്ക് ഫണ്ട് വരവും കൂടി. പക്ഷേ കോവിഡ് ലോക്‌ഡൗണും പൊലീസ് നടപടികളും കാരണം സി എ എ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചു. അതു കാരണമാണ് ഹത്രാസ് സംഭവം അവസരമാക്കിയത്.

സിദ്ദിഖ് കാപ്പൻ സംഘത്തിനു പിന്നാലെ ഹിറ്റ് സ്ക്വാഡ് അംഗങ്ങളായ അൻഷാദ് ബദറുദ്ദീനെയും ഫിറോസ് ഖാനെയും പെട്രോൾ ബോംബുകളും ആയുധക്കളുമായി ഹത്രാസിലേക്ക് അയച്ചിരുന്നു. സിദ്ദിഖ് കാപ്പനും സംഘവും പിടിയിയിലായതോടെ ഹത്രാസ് ദൗത്യം ഉ പേക്ഷിച്ചു. ഹത്രാസിൽ കലാപം സൃഷ്ടിച്ചിരുന്നെങ്കിൽ പി എഫ് ഐ പദ്ധതി വിജയിച്ചേനെ.പി എഫ് ഐ ഡൽഹി ഓഫിസ് മാനേജർ കൂടിയായ കെ.പി.കമാലാണ് സംഘങ്ങളെ അയക്കുന്നതും നിയന്ത്രിക്കുന്നതും.ഒരേ ദൗത്യത്തിനു കമാൽ പല സംഘങ്ങളെ അയക്കുമെന്ന് ഹിറ്റ് സ്ക്വാഡുകളുടെ മൊബൈൽ ഡാറ്റ പരിശോധിച്ചാൽ അറിയാനാകും. കൂടുതൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് എൻ്റെ ജീവൻ അപകടത്തിലാക്കും.

ഒ.എം.എ സലാം, പി.കോയ, ഇ.എം. അബ്ദു റഹ്മാൻ, അനീസ് അഹമ്മദ്, എ.എം. ഇസ്ലാം, കെ.പി. കമാൽ, എം.കെ. ഫൈസി, അബ്ദുൽ വാഹിദ് സേട്ട്, മുഹമ്മദ് യൂസഫ്, വി.പി. നസറുദ്ദീൻ, നൗഫൽ ഷെറീഫ് എന്നിവരാണ് പി എഫ് ഐയുടെ പ്രധാനികൾ. ഇവരിൽ പി.കോയ ഉൾപ്പെടെ പലരും സിമി ഭാരവാഹികളായിരുന്നു.ക്യാംപസ് ഫ്രണ്ടിൻ്റെ ഇടപാടുകൾ പണമായാണ് നൽകാറുള്ളത്.പി എഫ് ഐ പ്രവർത്തനത്തിനായി അനധികൃത ബാങ്ക് ഇടപാടുകൾ നടന്നിട്ടുണ്ട്.”റൗഫ് ഷെറീഫിൻ്റെയും ഹിറ്റ് സ്ക്വാഡ് അംഗങ്ങളായ ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരുടെയും കുറ്റസമ്മത മൊഴികളാണ് എൻ ഐ എ ക്കു മുന്നിൽ പി എഫ് ഐ ദുരൂഹതകളുടെ ചുരുളഴിച്ചത്

Karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

22 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

29 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

40 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

1 hour ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

1 hour ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

2 hours ago