കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന്റെ ഭൗതിക ദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങുകൾ വൈകീട്ട് 5.50 ഓടെ പൂർത്തിയായി.
സംസ്ഥാന സർക്കാരിന് വേണ്ടി കേരള പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ശേഷം വ്യോമസേന പ്രദീപിന് രാഷ്ട്രത്തിന്റെ സല്യൂട്ട് നൽകി. പിന്നീട് മത പരമായ ചടങ്ങുകളോടെയായിരുന്നു സംസ്കാരം. എട്ട് വയസ്സുള്ള പ്രദീപിന്റെ മകനും സഹോദരനും ചേർന്നാണ് അന്ത്യ കർമ്മങ്ങൾ ചെയ്തത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രദീപിന്റെ ഭൗതിക ദേഹം ജന്മദേശമായ പൊന്നൂക്കരയിൽ എത്തിച്ചത്. ശേഷം പ്രദീപ് പഠിച്ച പുത്തൂർ ഹൈസ്കൂളിൽ ആദ്യം പൊതുദർശനത്തിന് വെച്ചു. ഇതിന് ശേഷം വൈകീട്ടോടെയാണ് സംസ്കാര ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ ഭൗതിക ദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
സുലൂരിൽ എത്തിച്ച ഭൗതികദേഹം റോഡ്മാർഗ്ഗമാണ് കേരളത്തിൽ എത്തിച്ചത്. വാളയാറിൽ നിന്നും മന്ത്രിമാരായ കെ രാജൻ, കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് ഭൗതിക ദേഹം ഏറ്റുവാങ്ങി. പ്രദീപിന്റെ നാട്ടുകാർ ഉൾപ്പെടെ മൃതദേഹം ഏറ്റുവാങ്ങാൻ വാളയാർ അതിർത്തിയിൽ എത്തിയിരുന്നു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…