ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജി-20 നേതാക്കളുടെ യോഗത്തിന്റെ മുന്നോടിയായി നിർമ്മിച്ച പ്രഗതി മൈതാന സമുച്ചയം ജൂലൈ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ഈ വേദിയ്ക്ക് 123 ഏക്കര്‍ വിസ്തൃതിയാണുള്ളത്. ആഗോളതലത്തില്‍ മെഗാ കോണ്‍ഫറന്‍സുകള്‍, അന്താരാഷ്ട്ര ഉച്ചകോടികള്‍, സാംസ്കാരിക ആഘോഷങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു വേദിയായിരിക്കും ഇത്. ലോകോത്തര പരിപാടികളില്‍ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ വളര്‍ച്ചയിലെ തെളിവാണ് പ്രഗതി മൈതാന സമുച്ചയം.
മൂന്ന് പിവിആര്‍ തിയേറ്ററുകള്‍ക്ക് തുല്യമായ ഗ്രാന്‍ഡ് ആംഫി തിയേറ്റര്‍ നിരവധി സാംസ്കാരിക പരിപാടികള്‍ക്കും, പ്രദര്‍ശനങ്ങള്‍ക്കും അനുയോജ്യമായിരിക്കും എന്ന് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.ഏഴായിരം പേര്‍ക്ക് ഇരിക്കാവുന്ന വിസ്തൃതിയിലാണ് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് 5,500 പേര്‍ക്ക് ഇരിക്കാവുന്ന ഓസ്ട്രേലിയയിലെ ഐക്കോണിക് സിഡ്നി ഓപ്പറ ഹൗസിനേക്കാള്‍ വലുതാണ്.
അതേസമയം കോയമ്പത്തൂരിലെ ഈഷ യോഗ സെന്ററിൽ സംഘടിപ്പിച്ച ‘ജി 20’ ശാസ്ത്ര ഉച്ചകോടിയിൽ 20 അംഗരാജ്യങ്ങളിൽ നിന്നായി 100 പ്രതിനിധികളാണ് പങ്കെടുത്തത്. ജൂലൈ 21-22 തീയതികളിലായാണ് ‘ജി 20’ ശാസ്ത്ര ഉച്ചകോടി സംഘിപ്പിച്ചത്. 35 വിദേശ പ്രതിനിധികളും ലോകമെമ്പാടുമായി സ്ഥിതിചെയ്യുന്ന പ്രശസ്ത സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 65 ഇന്ത്യൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഊർജ്ജോൽപാദനം, യൂണിവേഴ്സൽ ഹോളിസ്റ്റിക് ഹെൽത്ത്, സയൻസ് എന്നിവയെ സമൂഹവും സംസ്കാരവുമായി ബന്ധിപ്പിക്കുന്ന വിഷയങ്ങളാണ് ‘ജി 20’ ശാസ്ത്ര ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്തത്. ശാസ്ത്ര പുരോഗതിയ്ക്കും സാങ്കേതിക പുരോഗതിയ്ക്കുമുള്ള ഒരു സുപ്രധാന ഘട്ടമാണ് ജി20 യോഗമെന്ന് വിദേശ പ്രതിനിധികൾ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ദർ, നയരൂപകർത്താക്കൾ എന്നിവർ യോഗത്തിൽ പങ്കാളികളായി.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…