kerala

ചീഫ് ജസ്റ്റിസ് മണികുമാറിന്റെ മനുഷ്യാവകാശ കമ്മീഷൻ ചെർമാനായുള്ള നിയമനം, വിമർശനവുമായി ജി. ശക്തിധരൻ

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെർമാനായി ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന എസ്‌ മണികുമാറിനെ തിരഞ്ഞെടുത്തതിനെ വിമർശിച്ച് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ. ലാവ്‌ലിൻ കേസിൽ അടക്കം നിയമത്തെ മുഖത്തോടുമുഖം നോക്കാൻ അനുവദിക്കാത്ത നമ്മുടെ ഭരണാധികാരികൾക്ക് ഏത് വിധമാണ് ന്യായാധിപന്മാർ വിടുപണി ചെയ്യുന്നു എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ സ്ഥാനത്തേക്കുള്ള മണികുമാറിന്റെ നിയമനമെന്ന് ജി. ശക്തിധരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിന്റെ പൂർണ്ണരൂപം

മണി മണി മണി കേരളത്തിൻ്റെ തത്വാധിഷ്ഠിതവും സംശുദ്ധവുമായ നിയമവ്യവസ്ഥയെ കളങ്കിതമാക്കിയതിൽ മുഖ്യപങ്ക് വഹിച്ച ന്യായാധിപനാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന ശ്രീ എസ് മണികുമാർ . കോളിളക്കം സൃഷിച്ച ലാവ്‌ലിൻ കേസിൽ അടക്കം നിയമത്തെ മുഖത്തോടുമുഖം നോക്കാൻ അനുവദിക്കാത്ത നമ്മുടെ ഭരണാധികാരികൾക്ക് ഏത് വിധമാണ് ന്യായാധിപന്മാർ വിടുപണി ചെയ്യുന്നു എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ നിയമനം. കേരളത്തിൽ ഏതാനും ആഴ്ച മുമ്പ് വരെ ചീഫ് ജസ്റ്റിസ് ആയി വാണിരുന്ന ഒരാൾ ഉളുപ്പില്ലാതെ ഈ പാരിതോഷികം സ്വീകരിക്കുന്നത് കേരളത്തിന് കനത്ത വെല്ലുവിളിയാണ്. കേരളത്തിൽ ഇതുപോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പുലർത്തിയിരുന്ന സംശുദ്ധിയാണ് ഇവിടെ ചവിട്ടി അരക്കപ്പെടുന്നത്. നമ്മുടെ നിയമവ്യവസ്ഥക്ക് ഇത്രയും മഹത്വം മതിയോ? ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ നിയമവ്യവസ്ഥയെ ഭരണകൂടത്തിൻ്റെ നാവായി അധ:പതിപ്പിച്ചത് വീണ്ടും ആവർത്തിക്കും എന്നല്ലേ ഇത് നൽകുന്ന സൂചന.

കേരളത്തിൽ നിയമ നിർവഹണത്തിൽ ഏർപ്പെട്ടിരുന്ന ജഡ്ജിമാർക്ക് ഇനി ഏതറ്റംവരെ മുന്നോട്ട് പോകാൻ ആകും?. ഉദാഹരണത്തിന് ഗുരുതരമായ അഴിമതി ആരോപണ ങ്ങൾ നേരിടുന്ന വെള്ളാപ്പള്ളി നടേശന് എതിരായ കേസുകളിൽ നിലവിലുള്ള ജഡ്ജിമാർ മുഖ്യമന്ത്രിയുടെ സമ്മർദ്ദപ്രകാരം ഇടപെടുകയില്ലെന്ന് എന്താ ഉറപ്പ്. ഫലത്തിൽ മനുഷ്യാവകാശ കമ്മീഷനെയും പാവയാക്കിമാറ്റി. ചീഫ് ജസ്റ്റിസ് ആയിരിക്കെ തൻ്റെ ബഞ്ചിൽ നിന്ന് ഒരു വിധിയും തനിക്കെതിരെ വരാതിരുന്നതിന് സർക്കാർ നൽകിയ പാരിതോഷികമാണിതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വഴിപാട് പ്രസ്താവനയിൽ എല്ലാമുണ്ട്.പക്ഷേ ഒരേ ഒരു പ്രതിഷേധ പ്രസ്താവനയിൽ ഒത്ക്കേണ്ടതല്ല ഇത്.

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

33 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

11 hours ago