topnews

രണ്ടു പേമാരി കോരിച്ചോരിഞ്ഞിട്ടും അനന്തപുരിയിലെത്താത്ത 21 മന്ത്രിമാർ ജനാധിപത്യ വ്യവസ്ഥയിൽ നാട് ചുറ്റുന്നത് മഹാത്ഭുതം അല്ലെ? ജി ശക്തിധരൻ

സർക്കാർ പ്രഖ്യാപിച്ച പരിഹാര പദ്ധതികൾ എല്ലാം മുങ്ങിയതിനാൽ തലസ്ഥാനം വീണ്ടും മഴയിൽ വെള്ളത്തിലായി. ഇതുമൂലം ജനങ്ങൾ‌ ദുരിതത്തിലായിരിക്കുമ്പോഴും മന്ത്രിമാർ നവകേരളയുടെ യാത്രയിലാണ്. ജനങ്ങൾ വെള്ളപ്പൊക്കം മൂലം ബുദ്ധിമുട്ടുമ്പോൾ ഒരു മന്ത്രിമാർ പോലും തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മനസിലാക്കാതെ യാത്ര നടത്തുന്ന സർക്കാരിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ.

കമ്മ്യുണിസത്തിൻറെ നേർവഴി തേടി ഇറങ്ങിയിരിക്കുന്ന അങ്ങ് അനന്തപുരി പൂകുംമ്പോൾ എത്ര പിഞ്ചുകുഞ്ഞുങ്ങൾ യമലോകം പൂകുമെന്നറിയില്ല. അത്ര യാതനകൾ അനുഭവിക്കുകയാണ് തലസ്ഥാനത്തെ ജനതതി. എന്താ അനന്തപുരി ഇപ്പോൾ കേരളത്തിന്റെ ഭാഗമല്ലേ ? അനാഥമാണോ തലസ്ഥാനം ? തലസ്ഥാനത്തെ കണ്ണീരൊപ്പാൻ ആരുമില്ലേ? ഒറ്റമാസത്തിൽ രണ്ടു പേമാരി കോരിച്ചോരിഞ്ഞിട്ടും അവിടെയൊന്നു എത്തിനോക്കണമെന്നു തോന്നാത്ത 21 മന്ത്രിമാർ ഈ ജനാധിപത്യ വ്യവസ്ഥയിൽ നാട് ചുറ്റുന്നത് മഹാത്ഭുതം അല്ലെ? എന്ന് ശക്തിധരൻ ചോദിക്കുന്നു.

കുറിപ്പിങ്ങനെ

അനന്തപുരി മുങ്ങുമ്പോൾ മന്ത്രിമാർ തടിതപ്പി ദുരിതക്കയത്തിൽ മുങ്ങിത്താണുകൊണ്ടിരിരിക്കുന്ന തലസ്ഥാനത്തെ ജനങ്ങളുടെ അതിദയനീയാവസ്ഥ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ടെലിവിഷനിലും മാധ്യമങ്ങളിലും കാണുന്നുണ്ടാകുമല്ലോ. കമ്മ്യുണിസത്തിൻറെ നേർവഴി തേടി ഇറങ്ങിയിരിക്കുന്ന അങ്ങ് അനന്തപുരി പൂകുംമ്പോൾ എത്ര പിഞ്ചുകുഞ്ഞുങ്ങൾ യമലോകം പൂകുമെന്നറിയില്ല. അത്ര യാതനകൾ അനുഭവിക്കുകയാണ് തലസ്ഥാനത്തെ ജനതതി.

എന്താ അനന്തപുരി ഇപ്പോൾ കേരളത്തിന്റെ ഭാഗമല്ലേ ? അനാഥമാണോ തലസ്ഥാനം ? തലസ്ഥാനത്തെ കണ്ണീരൊപ്പാൻ ആരുമില്ലേ? ഒറ്റമാസത്തിൽ രണ്ടു പേമാരി കോരിച്ചോരിഞ്ഞിട്ടും അവിടെയൊന്നു എത്തിനോക്കണമെന്നു തോന്നാത്ത 21 മന്ത്രിമാർ ഈ ജനാധിപത്യ വ്യവസ്ഥയിൽ നാട് ചുറ്റുന്നത് മഹാത്ഭുതം അല്ലെ? ഇത് ജനാധിപത്യം ആയിരുന്നെങ്കിൽ ഒറ്റ ഒരുത്തൻ ആ ശീതീകരിച്ച അറയിൽ മിച്ചമുണ്ടാകുമായിരുന്നോ? ഈ മന്ത്രിമാർ അന്യഗ്രഹത്തിലല്ലല്ലോ? അവർ കേരളത്തിലുണ്ടായിട്ടും തോരാത്ത മഴയിൽ കുടുങ്ങിയ ജനങ്ങളെ തിരിഞ്ഞു നോക്കിയില്ല. ഇപ്പോഴും ഒന്നേകാൽ കോടിയുടെ ശിതീകരിച്ച വാഹനത്തിൽ തിന്നാനും പെടുക്കാനും തൂറാനും മുട്ടിലാത്ത സജ്ജീജരണങ്ങളോടെ ആണല്ലോ മുഖ്യമന്ത്രി അങ്ങ് സഞ്ചരിക്കുന്നത്? .

അങ്ങയുടെ കാൽ തലോടിയിരിക്കുക എന്നല്ലാതെ ഈ മന്ത്രിമാർക്ക് അതിനകത്തു എന്താ പണി.? ഒരിക്കൽ അങ്ങേയ്ക്കു പെടുക്കാൻ മുട്ടിയപ്പോൾ അതിന്റെ നാറ്റം കൊണ്ടെങ്കിലും പ്രസംഗം നിർത്തിക്കൊടുക്കാത്തതാണല്ലോ കെ ജെ ശൈലജ ചെയ്ത അപരാധം. മുഖ്യമന്ത്രി ഒരേഒരു കാര്യം മാത്രമാണ് ഈ യാത്രക്കൊണ്ട് നിറവേറ്റുന്നത്. എങ്ങിനെ ജനങ്ങളെ ശത്രുക്കളായി കാണുന്ന ഒരു ഭരണകൂടത്തിന്റെ മാതൃകപണിയാം? സോവ്യറ്റ്‌ നൃശംസതയെക്കുറിച്ചു NICHOLAS WERTH എഴുതിയ പുസ്തകം ഇന്നും വിലപെട്ടതാണ്.മുഖ്യമന്ത്രി തലസ്ഥാനത്തു ഭരണചക്രത്തിലിരുന്നുകൊണ്ടു ചെയ്തുകൂട്ടിയതെല്ലാം റോഡിലിറങ്ങി ഭീകരതയുടെ ചക്രം ഉരുട്ടി ഇപ്പോൾ ആവർത്തിച്ചു കൊണ്ടിരിരിക്കുന്നു .മൂത്രശങ്ക ഉണ്ടാകുമ്പോൾ പ്രസംഗം നിർത്തിക്കാൻഒരു കാളിംഗ് ബെൽ വെച്ചാൽ മതിയായിരുന്നില്ലേ മുഖ്യമന്ത്രീ.അതിന്റെ പേരിൽ എന്തിനീ കോലാഹലം?

എം മുകുന്ദൻ 1982 ൽ പ്രസിദ്ധീകരിച്ച ‘രാവും പകലും’ എന്ന നോവലിലെ കാലംമ്മൂപ്പൻ എന്ന കഥാപാത്രം നവകേരള സദസ്സിനുവേണ്ടി സൃഷ്ടിച്ചതാണോ എന്ന് തോന്നിപ്പോകുന്നു. എന്തൊരു സാദാന്മ്യം . “വിളിച്ചോ വിളിച്ചോ “എന്ന ആക്രോശം ഏതോ കാലംമ്മൂപ്പന്റെ തൊണ്ട കീറി പുറത്തുവരുമ്പോൾ പിഞ്ചുപൈതങ്ങൾ അതേറ്റു വിളിച്ചു ചാവുകരയെ കോൾമയിർക്കൊള്ളിക്കുന്നു! ജനസേവകൻ ആനന്ദലബ്ദിയിലും!എനിക്ക് ദാഹിക്കുന്നു എനിക്ക് രക്തം വേണം എന്ന് കാലംമ്മൂപ്പൻ ആക്രോശിക്കുമ്പോൾ അനന്തൻ ചാവുകരക്കാരുടെ ചോരകൊണ്ട് ദാഹം തീർക്കുന്നു!അതാണ് തലശേരിയിൽ കണ്ടത്? .

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

11 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

43 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago