kerala

കരുവന്നൂർ മുഖത്തേറ്റ കറുത്തപാടെന്ന് സ്പീക്കർ, ഒരു കറുത്ത പാടുമുണ്ടായിട്ടില്ലെന്ന് എം വി ഗോവിന്ദൻ, പൊതുഖജനാവിലെ കോടികൾ അച്ഛനും മകളും കൂടി കട്ടെടുത്തു പുട്ടടിക്കുമ്പോൾ അത്‌ ചോദ്യം ചെയ്താൽ തലവീശിക്കളയുമോ എന്ന് ജി ശക്തിധരൻ

മാസപ്പടിയും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമെല്ലാം സിപിഎമ്മിനെ അഴിമതിയിലും വിവാദങ്ങളിലും മുക്കുകയാണ്. സ്വയം പ്രതിരോധിക്കാൻ ആവാത്ത അവസ്ഥയിലാണ് പാർട്ടി. ഉത്തരം പറയാതിരിക്കാൻ മാത്രമേ നേതാക്കൾക്ക് ആകു. കരുവന്നൂർ തട്ടിപ്പ് സഹകരണ മേഖലയ്ക്ക് ഏറ്റ കറുത്ത പാടാണെന്ന് സ്പീക്കർ എ എൻ ഷംസീർ പറയുമ്പോൾ, ഒരു കറുത്ത പാടും ഏറ്റിട്ടില്ലെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നേതാക്കൾക്കിടയിൽ പോലും ഭിന്ന അഭിപ്രായമാണ് ഉള്ളത്. ചിലർ തുറന്നു പറയുമ്പോൾ മറ്റു ചിലർ അതിനെ പൊതിഞ്ഞു പിടിക്കാൻ ശ്രമിക്കുന്നു. സംഭവത്തിൽ ജി ശക്തിധരൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

മരവുരിയുമായി ഒരു ഗോവിന്ദൻ
ദുരൂഹമായ കരിമണൽ കമ്പനി ഇടപാടിൽ കോടികൾ കീശയിലാക്കിയ ‘പി വി’ താനല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞാൽ അതിന്മേൽ പിന്നെയും വിവാദമുണ്ടാക്കുന്നത് അനുചിതമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ കോപിഷ്ടനായി പ്രതികരിച്ചിരിക്കുന്നത് ആ പാർട്ടി അഹങ്കാരത്തിന്റെ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നതിന്റെ തെളിവല്ലേ? .ഏതെങ്കിലും അജ്ഞാത വ്യക്തിയെക്കുറിച്ചല്ല വിവാദം, .കേരളത്തിലെ മുന്നരക്കോടി ജനങ്ങളുടെ ഭരണസാരഥിയെ ചൂഴ്ന്നു നിൽക്കുന്ന സാമ്പത്തിക കൊള്ളയുടെ ദുരൂഹതയെക്കുറിച്ചാണ് എം വി ഗോവിന്ദന്റെ വിശദീകരണം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മകളുമെല്ലാം ചേർന്ന് ഒരു മാഫിയ രൂപം കൊണ്ടിരിക്കുന്നു എന്നതല്ലേ സത്യം.

സഹകരണപ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണ് കരുവന്നൂർ വിവാദം എന്ന് സ്പീക്കർ എ എൻ ഷംസീർ ഹൃദയവേദനയോടെ പറയുമ്പോൾ ഒരു കറുത്ത പാടുമുണ്ടായിട്ടില്ലെന്നു എം വി ഗോവിന്ദൻ തുറന്നടിക്കുന്നു .ഏതാണ് ഇതിൽ സിപിഎം നിലപാട്? മുഖ്യമന്ത്രിപറയുന്നു നിക്ഷേപകർക്ക് ചില്ലിക്കാശ് നഷ്ടപ്പെടില്ലെന്ന്. ബംഗാളിൽ ശാരദാ ചിട്ടിഫണ്ട് കുംഭകോണമുണ്ടായപ്പോൾ എത്ര ചുരുങ്ങിയ സമയം കൊണ്ടാണ് മമത ബാനർജി 500 കോടി രൂപ നിക്ഷേപകർക്ക് സഹായ ധനം നൽകുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും നാലംഗ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് ഓർമ്മയുണ്ടോ?

മുഖ്യമന്ത്രി, കേരളത്തിലെ പേരുകേട്ട മാഫിയ ആണെന്ന് മുമ്പേ കേരള ഹൈക്കോടതിയിലെ സമുന്നത ജഡ്ജി കെ സുകുമാരൻ പൊതുവേദിയിൽ വെട്ടിത്തുറന്നു പറഞ്ഞതാണ് . അത് മുഖ്യമന്ത്രിയും എതിർത്തിട്ടില്ല. വയോധികനായ ആ ജഡ്ജി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. 94 വയസ്സായി .ഈ നിമിഷം വരെ ആ നിലപാട് മാറ്റിയിട്ടുമില്ല. അതൊരു ചരിത്രസത്യമാണെന്ന് ആ വയോവൃദ്ധന്റെ മനസ്സ് സമീപകാല സംഭവങ്ങൾ കാണുമ്പോൾ വിങ്ങുന്നുണ്ടാകും.

അഴിമതിയിൽ കരിമുദ്ര പതിഞ്ഞുപോയ “പിവി” വീണ്ടും മാഫിയ ഇടപാടിൽ കുടുങ്ങിയപ്പോൾ അതൊന്നും പൊതുസ്ഥലത്തു ചർച്ചചെയ്യാൻ അനുവദിക്കുകയില്ലെന്ന് എം വി ഗോവിന്ദൻ മുട്ടാപ്പോക്ക് പറയുന്നത് എന്തിന്റെ ബലത്തിലാണ്. ആരാണ് ഈ ഗോവിന്ദൻ? പൊതുഖജനാവിലെ കോടികൾ അച്ഛനും മകളും കൂടി കട്ടെടുത്തു പുട്ടടിക്കുമ്പോൾ അത്‌ ചോദ്യം ചെയ്താൽ തലവീശിക്കളയുമോ? അത്‌ വേണ്ട സഖാവ് ഗോവിന്ദാ. ഹിരണ്യായ നമഃ ജപിച്ചല്ല ഇത്രയും കാലം കഴുത്തിനു മുകളിൽ തലയിരുന്നത്. ഇനിയും അതവിടെ ഉണ്ടാകും. ഈ ഉമ്മാക്കിയിലൊന്നും നിഷ്‌ക്കളങ്കരായ നിക്ഷേപകർ വീഴില്ല .

” പിവി പിണറായി വിജയനല്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിലപ്പുറം ചർച്ചചെയ്യേണ്ടതില്ലെന്നും” ഗോവിന്ദൻ ആരെയാണ് വിരട്ടുന്നത്‌ ? ഏതു ലോകത്താണ് ഗോവിന്ദൻ ? മറ്റേതെങ്കിലും ഗോളത്തിലാണോ? എത്ര എത്ര ധീരരക്തസാക്ഷികളെ നാടിന് വേണ്ടി ബലിയർപ്പിച്ച പാർട്ടിയാണത്.ഗോവിന്ദന്മാർ വരും; പോകും! മുഖ്യമന്ത്രി പറഞ്ഞതിനപ്പുറമാണ് സത്യം എങ്കിൽ ജനങ്ങൾ അത് ചർച്ചചെയ്താൽ ഗോവിന്ദൻ മൂക്കു ചെത്തിക്കളയുമോ? ഇതുപോലെ അതീവ ഗുരുതര ആരോപണം നാട്ടിൽ ഉണ്ടാകുമ്പോൾ ഊച്ചാളിപ്പീസിലൂടെ അത് ഒതുക്കിക്കളയാമെന്നാണോ കണ്ണൂർ നിർമ്മിതിയായ പാർട്ടി സെക്രട്ടറി കരുതുന്നത്? . ജനാധിപത്യം പുലരുന്ന ഒരു രാജ്യത്ത് ഭരണഘടനയും നീതിയും നിയമവും ഇനിയും മരിച്ചിട്ടില്ലാത്ത ഒരു സംസ്ഥാനത്തു മുഖ്യമന്ത്രിയുടെ ‘ആണ്ടി’യാണോ പാർട്ടിസെക്രട്ടറി.? “പി വി യല്ല, പിണറായി വിജയനെന്ന്” പാർട്ടി നിഗമനത്തിലെത്തിയത്രെ! ആരാണ് ഈ പാർട്ടി?ഏത് മായാവി?. ഇദ്ദേഹത്തെ ഏത് കോടതിയാണ് ഈ പണി ഏൽപ്പിച്ചത്?പാർട്ടി കോടതിയാണോ ? അത് സ്വീകരിക്കാൻ സൗകര്യപ്പെടില്ലെന്ന് ജനാധിപത്യ വിശ്വാസികൾ പറഞ്ഞാലോ?

ഈ വിവാദം പടുകുഴിയിലെത്തിച്ചത് ഈ ഗോവിന്ദനും മന്ത്രി എം ബി രാജേഷും മൊയ്തീനും മറ്റുമാണെന്നു ആർക്കാണ് അറിയാത്തത് .അധികാരം തലയ്ക്കു പിടിച്ചതിന്റെ മത്താണിത്. ആ ശരീരഭാഷ കണ്ടാൽ അറിയാം ആ നിഗളിപ്പ്‍ .ജനങ്ങൾക്ക് നക്കാപ്പിച്ച യെക്കാൾ വലുതാണ് അഭിമാനം. കരിമന്നൂരിലെ പണ്ടോറപ്പെട്ടി തുറക്കുമ്പോൾ ആരെയൊക്കെ ഇ ഡിയുടെ നിയമം കൊണ്ട് പോകുമെന്ന് കണ്ടറിയണം . കരുവന്നൂരിലെ നിസ്വാർത്ഥരും ത്യാഗികളും ഒരുകാലത്തു കല്ലിന് മേൽ കല്ലുവെച്ച്‌ ശൂന്യതയിൽ നിന്ന്പടുത്തുയർത്തിയ സഹകരണ പ്രസ്ഥാനം ജീർണ്ണതയുടെ പടുകുഴിയിൽ ചെന്നുതള്ളപെട്ടിട്ടും അത് തിരിച്ചറിയാൻ ഈ ബാങ്ക് കൊണ്ട് തടിച്ചു കൊഴുത്തവർക്കു നേരം വെളുത്തില്ല. ബാങ്കിനെ എങ്ങിനെയാണ്എടുക്കാത്ത നാണയമായി മാറ്റിയതെന്നത്‌ ആരെങ്കിലും ഓർക്കുന്നുണ്ടോ ?

സിപിഎം സംസ്ഥാന സെക്രട്ടറിക്കു എങ്ങിനെ ഇതിൽ നിന്ന് കൈകഴുകി രക്ഷപ്പെടാൻ കഴിയും? സെക്രട്ടറി ഇപ്പോൾ തുടലും പൂട്ടുമുള്ള മണിച്ചിത്രത്താഴ്‌ തേടി നടക്കുകയാണ് . കരുവന്നൂരിലെ ഹിതപരിശോധനയിൽ എം വി ഗോവിന്ദനെ ശരിവെക്കുന്ന ഏതെങ്കിലും സഹകാരിയെ കണ്ടെത്തിയോ? അവസാനം ബിജെപി പേടി യിറക്കിനോക്കി? . ബംഗാളിലും ത്രിപുരയിലും എന്തേ ബിജെപി പേടിയെക്കുറിച്ചു ഇപ്പോൾ ആരും മിണ്ടുന്നില്ല?.
മുഖ്യന്ത്രിയുടെ കൊട്ടുന്ന കോലിന് തുള്ളിക്കൊടുക്കുന്ന ഗോവിന്ദൻ വെറും പാഴാണ്. ആ “പിവി” താനല്ലെന്ന മുഖ്യമന്ത്രിയുടെ പെരും നുണയ്ക്ക് ഇനിയും ഒപ്പം നിന്നാൽ കുറച്ചു ഉച്ചിഷ്‌ടം കൂടി കിട്ടും. ഒരാൾക്ക്, മാനം വേണ്ട തുട്ടിരിക്കുന്ന പെട്ടിയുടെ താക്കോൽ മതി എന്ന് വാശിപിടിച്ചാൽ എന്ത് ചെയ്യാനാകും?

മാഫിയകളുടെ കീശയാകുമ്പോൾ പത്തുതുട്ടൊക്കെ അതിലുണ്ടാകും. .അതങ്ങു സഹിച്ചാൽ പോരെ എന്നാണ്‌, മൊയ്തീൻ ചോദിക്കുന്നത്. കരുവന്നൂർ അത്രവലിയ പ്രശ്നമാണോ എന്ന് ചോദിക്കുന്ന ഒരു തൃത്താല സായിപ്പുണ്ട്. എവിടെയിരിക്കേണ്ട ആളാണ്? ഒരു തുപ്പൽ കോളാമ്പിയുടെ വിലപോലും ജനം ഇയാൾക്ക് നൽകുന്നില്ല. ആരുമില്ലേ ഇയാളുടെ തലയ്ക്കു തളം വെക്കാൻ? ചൈനയിലായിരുന്നുന്നെങ്കിൽ ഇതുപോലെയുള്ള പുംഗവന്മാർ തെരുവിൽ ജനശിക്ഷ ഏറ്റു വാങ്ങി മൃതപ്രായരായി നില്ക്കുന്നത് കാണേണ്ടി വരുമായിരുന്നു. ഒരേ ഒരു ബാങ്ക് കൊള്ളയാണോ രാജ്യത്തു ഉണ്ടായതെന്ന് ഇയാളെപ്പോലെ ചോദിക്കുന്ന ഒരുവനെ മുട്ടൻ ചൂലെടുത്ത് മന്ത്രിക്കസേരയിൽ നിന്ന് അടിച്ചിറക്കാൻ കരുവന്നൂരിൽ നട്ടെല്ലുള്ള ആരുമില്ലേ?

റഷ്യ എന്നൊരു രാജ്യമുണ്ടായിരുന്നു . അവിടെയാണ് മാർക്സും ഏംഗൽസും വിത്ത് പാകിയ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം എന്ന പുതിയ തത്വശാസ്ത്രം ഉദയം ചെയ്തത് ആ മണ്ണിലാണ്‌. ചെളിപുരണ്ട ഉടുപ്പിട്ട കുറിയ ഒരു കഷണ്ടിക്കാരൻ മനുഷ്യൻ തിളങ്ങുന്ന കണ്ണുകളോടെ ശാന്തവും ദൃഢവുമായ സ്വരത്തിൽ കയ്യിലിരുന്ന ചുരുളൻ കടലാസ്സ് നിവർത്തി ജനങ്ങളെ നോക്കി അന്ന് പറഞ്ഞത് ഇങ്ങിനെയാണ്‌ : ” സഖാക്കളെ “ഇനി നമുക്ക് സോഷ്യലിസം കെട്ടിപ്പടുക്കാനൊരുങ്ങാം “. അത് പറഞ്ഞത് സാക്ഷാൽ ലെനിനായിരുന്നു .പുതിയലോകത്തിന്റെ സൃഷ്ടാവും പുതിയ സർക്കാരിന്റെ തലവനും. ആ മനുഷ്യന്റെ കയ്യിലിരുന്ന കടലാസ് ചുരുൾ നിവർന്നപ്പോളാണ് പുതിയ ലോകത്തിന്റെ സൃഷ്ടി ആരംഭിച്ചത്. അവിടെയാണ് പുതിയ സഹകരണ നിയമത്തിന്റെ തലവര വീണത്. ഭൂഗോളത്തിന്റെ ആറിലൊന്ന് ഭാഗത്ത് പുതിയ നാഗരികതയുടെ പടയോട്ടം അവിടെ നിന്നായിരുന്നു. അങ്ങിനെ
റഷ്യൻ വിപ്ലവം ലോകത്തെ വിപ്ലവങ്ങളുടെ പാഠപുസ്തകമായി, വിപ്ലവത്തിന്റെ നേട്ടങ്ങൾ അട്ടിമറിക്കാൻ തറ്റുടുത്തിരുന്ന എം ബി രാജേഷുമാരുടെ ബീജം മണ്ണിലെവിടെയൊക്കെയോ അന്നു വീണുകിടപ്പുണ്ടായിരുന്നു, അവരുടെ തലമുറയുടെ പിൻഗാമികളാണ് കരുവന്നൂരുകളിൽ എന്തിരിക്കുന്നുവെന്ന് ലാഘവത്തോടെ ചോദിക്കുന്നത്‌? . അവർക്ക് കരുവന്നൂരുകൾ ഒന്നുമല്ല.

സ്റ്റേറ്റിന്റെയോ ഏതെങ്കിലും സഹകരണസംഘത്തിന്റെയോ സ്വത്തു അപരിഹരിച്ചാൽ മരണശിക്ഷ നൽകുമെന്ന് 1932 ൽ ഒരു നിയമനിർമ്മാണത്തിലൂടെ സ്റ്റാലിൻ പ്രഖ്യാപിച്ചത് മൊയ്തീനും എം ബി രാജേഷുമാരും ഏതെങ്കിലും മാളങ്ങളിൽ ഇരുന്ന് കേൾക്കുന്നുണ്ടാകുമോ ? ഈ നിയമത്തെ ഭാവിയിൽ ക്ഷുദ്രജീവികൾ അപഹരിക്കാനിടയുണ്ടെന്ന് സംശയമുള്ളതുകൊണ്ടാകാം .1937 ൽ കരുവന്നൂർ മാതൃകയിൽ ധനാപഹരണത്തിന് തടവ് ശിക്ഷയുടെ കാലപരിധി 25 കൊല്ലമായി സ്റ്റാലിൻ ഉയർത്തിയത്. പിണറായി വിജയനും വീണ തായ്ക്കേണ്ടിയും ആകാശത്തു കാണുന്ന ആ ചന്ദ്രക്കല കൂടി കട്ടെടുത്താലോ എന്ന ആശങ്കയാകാം സ്റ്റാലിന് . ഇന്നലത്തെ ചന്ദ്രബിംബത്തിനു എന്തഴകായിരുന്നു? ഗോവിന്ദൻ മാഷെ. കുടുംബത്തിലെ സ്ത്രീകൾ ആരും അതുകണ്ട് നമിച്ചില്ലേ.എനിക്കൊരു സുഹൃത്തുണ്ടായിരുന്നു ചന്ദ്രനെ മക്കളെക്കാണിക്കേണ്ട തിങ്കൾ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന സഹൃദയൻ. എന്റെ ഒരു സഖാവിന്റെ മകളേ പൂന്തിങ്കളെ കാണിച്ചുകൊടുക്കേണ്ട ദിവസമാണിന്ന്‌ . അവളുടെ ജന്മദിനം. അപ്പോഴും പാർട്ടി വിലക്ക് എന്നെ ഭയപ്പെടുത്തുന്നുണ്ട് . പക്ഷെ അപ്പോഴും ഒറ്റുകാരോടൊപ്പം ചേർന്ന് എം ബി രാജേഷ് മറുകണ്ടം ചാടിക്കളിക്കാൻ വിദ്യ അഭ്യസിക്കുകയായിരിക്കും .

മൊയ്തീനും ഒറ്റുകാരുടെ ഗണത്തിൽ ചെന്നുപ്പെടുന്ന ഒരു കാലം അദ്ദേഹത്തിന്റെ രാഷ്ട്രീയ രംഗപ്രവേശ കാലത്തു ആരെങ്കിലും പ്രതീക്ഷിച്ചിരുന്നതാണോ.എനിക്ക് ആരാധ്യപുരുഷൻ തന്നെയായിരുന്നു മൊയ്തീൻ .ഉത്തമ കമ്യുണിസ്റ്റ്. ലക്ഷണമൊത്ത കമ്മ്യുണിസ്റ്റ്. ഒരു giant കില്ലർ .!ഇപ്പോൾ കെട്ടുപോയി . കലികാലം തന്നെ! ക്ലിഫ് ഹൗസിലെ തടാകത്തിൽ ദിവസേന നീരാടുന്ന അച്ഛന്റെ ശുദ്ധി മറ്റാർക്കുണ്ടാകും എന്നാകും വീണ തായ്‌ക്കണ്ടി ചിന്തിക്കുന്നത് ? മരവുരിയുമായി ഒരു ഗോവിന്ദൻ വഴിയിൽ നിൽപ്പുണ്ട്. ശിഷ്ടകാലം സന്യാസത്തിന് കൊണ്ടുപോകാമല്ലോ!

karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

7 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

40 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago