Categories: kerala

ശ്രീ എം തലസ്ഥാനത്തെത്തിയത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, 7 .76 ഏക്കർ ഭൂമി എൽ ഡി എഫ് സർക്കാരിൽ നിന്ന് കൈക്കലാക്കി- ജി ശക്തിധരൻ

മുഖ്യമന്ത്രിയുടെ മകൾക്കും മറ്റും എതിരായ സാമ്പത്തിക ആരോപണം കർണാടക ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിൽ വിവാദ ആത്മീയാചാര്യൻ ശ്രീ എം തലസ്ഥാനത്ത് എത്തിയതിൽ വലിയ പ്രാധാന്യമുണ്ടെന്ന് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎ മ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ പാലമായാണ് ശ്രീ എം പ്രവർത്തിച്ചിരുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അത് ഏറെ കോലാഹലത്തിന് വഴിവെച്ചിരുന്നു. കോൺഗ്രസ്സ് നേതാക്കൾ തന്നെ പത്രസമ്മേളങ്ങളിലൂടെ ഈ ആരോപണം ഉന്നയിച്ചിരുന്നെന്നും ജി ശക്തിധരൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.

കുറിപ്പിങ്ങനെ

എത്തേണ്ട സമയത്തു ശ്രീ എം എത്തി തിരുവനന്തപുരത്ത് ആക്കുളത്തിനടുത്ത് കോടികൾ വിലവരുന്ന 7 .76 ഏക്കർ ഭൂമി എൽ ഡി എഫ് സർക്കാരിൽ നിന്ന് കൈക്കലാക്കിയ വിവാദ ആത്മീയാചാര്യൻ ശ്രീ എം തെരെഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോൾ തന്നെ തിരുവനന്തപുരത്തെത്തി.

മുഖ്യമന്ത്രിയുടെ മകൾക്കും മറ്റും എതിരായ സാമ്പത്തിക ആരോപണം കർണാടക ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിൽ ശ്രീ എം തലസ്ഥാനത്ത് എത്തിയതിൽ വലിയ പ്രാധാന്യമുണ്ട്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനാണ് ശ്രീ എം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം മ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ പാലമായാണ് ശ്രീ എം പ്രവർത്തിച്ചിരുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. . അത് ഏറെ കോലാഹലത്തിന് വഴിവെച്ചിരുന്നു. കോൺഗ്രസ്സ് നേതാക്കൾ തന്നെ പത്രസമ്മേളങ്ങളിലൂടെ എന്ന് ആരോപണം ഉന്നയിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ശ്രീ എം മ്മും തമ്മിലുള്ള ബന്ധത്തിന്റെ അന്തർധാരകളും വിവാദം ഉയർത്തിയിരുന്നു. പിണറായി വിജയൻ സമ്മാനിച്ച 7 .76 ഏക്കർ സ്ഥലത്ത് പുതിയ കോംപ്ലക്‌സിന് തറക്കല്ലിടൽ ചടങ്ങായിരുന്നു ഇന്നലെ നടന്നത്. കോൺഗ്രസ് ഉറക്കം നടിക്കുകയാണോ അതോ നിലപാട് മാറ്റമാണോ എന്നതാണ് വ്യക്തമാകാനുള്ളത്. എന്തെങ്കിലും മുട്ടുശാന്തി ന്യായം കണ്ടെത്തിയേക്കും.

ശ്രി എമ്മിനെക്കുറിച്ച് സിപിഎമ്മിൽ മുമ്പും വിവാദങ്ങളുണ്ടായിരുന്നു. സിപിഎമ്മും ബിജെപിയും ചർച്ച നടത്തിയെന്ന ജയരാജന്റെ പ്രസ്തവന അതിനുദാഹരണമാണ്. ശ്രീ എം അറിയപ്പെടുന്ന ആത്മീയാചാര്യൻ ആണെന്ന് സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞത്. ശ്രീ എം മുൻകൈയെടുത്തത് രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാനാണ്. ഇതിനെ സിപിഎം ആർഎസ്എസ് ബന്ധമായി കൽപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും പി ജയരാജൻ പറഞ്ഞിരുന്നു

2019 ൽ കണ്ണൂരിൽ ശ്രീ എം പദയാത്ര നടത്തിയിരുന്നു. ഈ യാത്രയിൽ കോൺഗ്രസ് നേതാക്കളും സിപിഎം നേതാക്കളും പങ്കെടുത്തിരുന്നു. തലശ്ശേരിയിലും പയ്യന്നൂരിലും സമാധാന യോഗങ്ങൾ ചേർന്നിരുന്നു. നാടിൻ്റെ സമാധാനം നിലനിർത്താനാണ് യോഗം ചേർന്നത്. കോൺഗ്രസും ആർഎസ്എസുമാണ് സഖ്യം ഉണ്ടാക്കിയത്. നാടിൻ്റെ സമാധാനത്തിനായി ചേർന്ന ഉഭയകക്ഷി ചർച്ച വേറെ രീതിയിൽ ചിത്രീകരിക്കുന്നത് യുഡിഎഫ് ആർ എസ് എസ് ബാന്ധവം മറച്ചു വയ്ക്കാനാണ്. എം വി ഗോവിന്ദൻ്റെ പ്രസ്താവന എന്തുകൊണ്ടെന്ന് അറിയില്ല. ചർച്ച നടന്നില്ല എന്ന് എം വി ഗോവിന്ദൻ പറഞ്ഞത് ഏത് സാഹചര്യത്തിലെന്ന് തനിക്കറിയില്ല. ചർച്ചയിൽ താൻ പങ്കെടുത്തത് കൊണ്ടാണ് വ്യക്തമായി പറയുന്നത്. ആർ എസ് എസ് പറഞ്ഞിട്ടാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഒരു നേതാവ് കാരണമല്ല ജില്ലയിൽ അക്രമ പ്രവർത്തനങ്ങൾ ഉണ്ടാകുന്നത്.

ശ്രീ എമ്മിന് തിരുവനന്തപുരത്ത് ഭൂമി നൽകിയ കാര്യം ഗവൺമെൻ്റ് വക്താക്കൾ വിശദീകരിക്കട്ടെ. ചർച്ച നടത്തിയത് കൊണ്ട് സ്വിച്ചമർത്തി ലൈറ്റ് ഓഫാക്കും പോലെ നിർത്താൻ കഴിയുന്നതല്ല സംഘർഷം.ആർ എസ് എസ് പ്രതിനിധാനം ചെയ്യുന്ന വർഗ്ഗീയ തീവ്രവാദ ആശയങ്ങൾക്കെതിരായി ജനങ്ങളാണ് ചെറുത്തു നിൽപ്പ് നടത്തുന്നത്. സ്വാഭാവികമായും അത് സംഘർഷത്തിലേക്ക് വഴിമാറിപ്പോകും. അങ്ങനെ വഴി മാറിപ്പോകുന്നത് അവസാനിപ്പിക്കാനുള്ള നേതൃത്വത്തിൻ്റെ ഇടപെടലാണ് ഉണ്ടായത്. അതിന് ഫലവും ഉണ്ടായിട്ടുണ്ട്. സമാധാന ചർച്ചയെക്കുറിച്ച് സി പി എമ്മിന് ഒന്നും മറച്ച് വയ്ക്കാനില്ല.

ചർച്ചകൾക്ക് ശേഷവും സംഘർഷം ഉണ്ടാകുന്നതിന് കാരണം ഉണ്ട്. 1971 ൽ ആർ എസ് എസ് ആസൂത്രണം ചെയ്ത തലശ്ശേരി വർഗീയ കലാപം പ്രതിരോധിച്ചത് സി പി എമ്മാണ്. ഇതിലുള്ള അടങ്ങാത്ത പക കൊണ്ടാണ് ആർ എസ് എസ് സി പി എമ്മിനെ ആക്രമിച്ച് തുടങ്ങിയത്. കോൺ​ഗ്രസിന്റെ വാലാവുകയാണ് ജമാഅത്തെ ഇസ്ലാമിയും കേരളത്തിലെ മുസ്ലീം മതമൗലികവാദികളും. അവർക്ക് ബിജെപിയെക്കാളും എതിർപ്പ് സി പി എമ്മിനോടാണ്. ആർ എസ് എസ്സിനോട് കോൺഗ്രസിന് മൃദുസമീപനം എന്നും പി ജയരാജൻ അഭിപ്രായപ്പെട്ടു.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

8 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

25 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

39 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

44 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago