topnews

വിഷസൂചി കുത്തിക്കയറ്റുന്ന ഷാനിയുടെ പ്രോ​ഗാം, ‘പറയാതെ വയ്യ’യെ വാരിയലക്കി ശക്തിധരൻ

മനോരമ ന്യൂസിലെ അവതാരക ഷാനി പ്രഭാകർ സുരേഷ് ​ഗോപിക്കെതിരെ നടത്തിയ ഏകപക്ഷീയവും മൃഗീയവും നിന്ദ്യവുമായ കടന്നാക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. പറയാതെ വയ്യ എന്ന ഷാനി പ്രഭാകർ അവതരിപ്പിക്കുന്ന പ്രോ​ഗ്രാമിനെതിരെ ശക്തമായ ഭാഷയിലാണ് ശക്തിധരൻ രം​ഗത്തെത്തിയിരിക്കുന്നത്. സുരേഷ് ഗോപിയെപ്പോലെ ചലച്ചിത്ര രംഗത്തു ദശാബ്ദങ്ങൾ പിന്നിട്ട , ലബ്ധപ്രതിഷ്‌ഠനായ നടൻ എന്ന നിലയ്ക്ക് പേരെടുത്ത ഒരാളോട് കാട്ടേണ്ട ആദരവിന്റെ കണിക പോലും അവതാരക ഇവിടെ കാണിച്ചില്ല, എന്നുമാത്രമല്ല ഓരോ നാലോ അഞ്ചോ വരികൾ പറഞ്ഞുടനെ കഥാനായകനെ ചവിട്ടിയരക്കുന്ന വിഷസൂചി കുത്തികയറ്റിക്കൊണ്ടിരുന്ന ഈ പരിപാടിയെ മലയാളമനോരമ ന്യൂസിന്റെ സ്ത്രീപക്ഷ മാനിഫെസ്റ്റോയായി കാണക്കാക്കണമെങ്കിൽ ആ മാധ്യമം വലിയ വില നൽകേണ്ടിവരുമെന്ന് ശക്തിധരൻ കുറിക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

എനിക്കും പറയാതെ വയ്യ’ മാഡം മലയാളമനോരമ ചാനലിൽ ‘പറയാതെവയ്യ’ എന്ന ശ്രദ്ധേയമായ പരിപാടിയിൽ അതിന്റെ പ്രമുഖ ന്യൂസ് റീഡർ ഷാനി പ്രഭാകർ ( പേരിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക ) പ്രമുഖ നടൻ സുരേഷ് ഗോപിക്കെതിരെ നടത്തിയ ഏകപക്ഷീയവും മൃഗീയവും നിന്ദ്യവുമായ കടന്നാക്രമണം മികച്ച മാധ്യമ പ്രവർത്തനത്തിന്റെ എല്ലാ ലക്ഷ്‌മണ രേഖകളും അതിലംഘിച്ചുള്ളതാണെന്നു ‘പറയാതെ വയ്യ’. സുരേഷ് ഗോപിയെപ്പോലെ ചലച്ചിത്ര രംഗത്തു ദശാബ്ദങ്ങൾ പിന്നിട്ട , ലബ്ധപ്രതിഷ്‌ഠനായ നടൻ എന്ന നിലയ്ക്ക് പേരെടുത്ത ഒരാളോട് കാട്ടേണ്ട ആദരവിന്റെ കണിക പോലും അവതാരക ഇവിടെ കാണിച്ചില്ല, എന്നുമാത്രമല്ല ഓരോ നാലോ അഞ്ചോ വരികൾ പറഞ്ഞുടനെ കഥാനായകനെ ചവിട്ടിയരക്കുന്ന വിഷസൂചി കുത്തികയറ്റിക്കൊണ്ടിരുന്ന ഈ പരിപാടിയെ മലയാളമനോരമ ന്യൂസിന്റെ സ്ത്രീപക്ഷ മാനിഫെസ്റ്റോയായി കാണക്കാക്കണമെങ്കിൽ ആ മാധ്യമം വലിയ വില നൽകേണ്ടിവരും.

ഏറ്റവും മികച്ച മാധ്യമ ശ്രേഷ്ഠരുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ഖ്യാതി നേടിയിട്ടുള്ള മാധ്യമമാണ് മനോരമ ന്യുസ് എന്നതിൽ രണ്ടു പക്ഷമില്ല.. പക്ഷെ സമീപകാലത്തു അതിന്റെ പോക്ക് തുടലൂരിവിട്ട നായയുടെ മട്ടാണ്‌ . ചർച്ചയ്ക്കു എത്തുന്ന അതിഥികളോട് അവതാരക കാട്ടുന്ന ആക്രോശങ്ങളും അതിരുവിട്ടതാണ്. ഈ ചാനൽ ഒരു മുട്ടാള മാധ്യമമായി അധഃപതിച്ചു . അതിൽ അഹങ്കാരത്തിന്റെ പടഹധ്വനി മുഴങ്ങുമ്പോൾ ജീവനും കൊണ്ട് ഓടുകയാണ് പ്രേക്ഷകർ.

ഈ ചാനലിന് സംഭവിച്ചതെന്തെന്നു തിരിച്ചറിയണമെങ്കിൽ ” പറയാതെ വയ്യ ” പരിപാടിയിൽ സുരേഷ് ഗോപി വധം ഒന്ന് കണ്ട്‌ നോക്കിയാൽ മതി. കാടുകയറി എവിടെയാണ് അവതാരക എത്തിനിൽക്കുന്നത്? . ആരെയും എന്തും പറയാനും വക്രീകരിക്കാനുമുള്ള സ്വാതന്ത്ര്യം മാധ്യമ സ്വാതന്ത്ര്യമായി കാണാനാകുമോ ? ഒരു രാഷ്ട്രീയ നർമ്മസംഭാഷണത്തിൽ ചിലർ എടുത്ത സ്വാതന്ത്ര്യത്തിൽ ഒരു ലേഖികക്കു സ്വയമോ പരപ്രേരണയാലോ വീണ്ടുവിചാരമുണ്ടായി അതിലെ ഭാവം തിരുത്തണമെന്ന്‌ തോന്നിയപ്പോൾ അത് മനസിലാക്കി തത്സമയം അതിൽ നിഷ്ക്കളങ്കമായി ക്ഷമ പറയുകയും ആ വിമർശനത്തെ മാനിക്കുകയും ചെയ്ത ഒരു മനുഷ്യന്റെ ആർജ്ജവത്തെക്കുറിച്ചു ഒരു വാക്ക് പോലും അഭിനന്ദിക്കാതെ അതിനെയും കപട ‘പുത്രവാത്സല്യത്തിന്റെ ഗണത്തിൽ പെടുത്തിയ അവതാരകയുടെ ആ മനസ്സ് ഉണ്ടല്ലോ അതിനു നല്ല നമസ്ക്കാരം ഷാനി പ്രഭാകർ. സദുദ്ദേശത്തോടെ ഒരു കാര്യം അറിയിച്ചോട്ടെ ഷാനി പ്രഭാകർ അവതരിപ്പിച്ച ഈ പരിപാടി അൽപ്പം ദിശമാറിയിരുന്നെങ്കിൽ ജോൺ ഗ്വില്ലർമിന്റെ ദുരന്തചലച്ചിത്രമായ ‘ടവ്വറിങ് ഇൻഫെർണോ’യുടെ ദൃശ്യം പരകായപ്രവേശം ചെയ്യാൻ അധികസമയം എടുക്കില്ലായിരുന്നു.

അത്രയേറെ പ്രകോപിതവും വിലക്ഷണവും വൈകൃതവുമായ ഒരു പരിപാടിയായിരുന്നു ഷാനിയുടേതു . ഇതൊന്നും ആരും കാണാത്തതു കൊണ്ടാണ്‌ നാളെയും ഇന്നത്തെപ്പോലെ സൂര്യോദയം നമുക്ക് കാണാൻ കഴിയുന്നത്. പുലിറ്റ്‌സർ സമ്മാനാർഹമായ ചോദ്യമാണ് അവതാരക തുടക്കത്തിൽ തന്നെ ചോദിക്കുന്നത്‌ “: സത്രീകളെ കണ്ടാൽ ഉടൻ പുത്രവാത്സല്യവും രക്ഷാകര്തൃബോധവും തോന്നുന്നത് സ്ത്രീവിരുദ്ധതയാണെന്നു മനസിലാക്കാൻ എന്താണിത്ര പ്രയാസം ? എന്നു. അമ്പടീ !

എന്താ അങ്ങിനെത്തോന്നാൻ? സുരേഷ് ഗോപി ഒരു വിടനാണോ? സ്ത്രീ വിരുദ്ധതയിൽ ഹാബിച്വൽ ഒഫൻഡർ ആണോ? വിവാദം മൂപ്പിച്ചെടുക്കാൻ മനോരമയിൽ ആർക്കാണ്‌ ഇത്ര അത്യാർത്തി?ചലച്ചിത്ര രംഗത്തു ദശാബ്ദങ്ങൾ പ്രവർത്തിച്ചിട്ടും സ്ത്രീകളെ ശല്യം ചെയ്തതായി ഒരു നേരിയ ആരോപണം പോലും സുരേഷ് ഗോപിക്കെതിരെ ഇന്നോളം ഉയർന്നിട്ടില്ല എന്ന സത്യം മാത്രം ഷൈനിയുടെ വായിൽ നിന്ന് ആ പരിപാടിയിൽ പുറത്തുവരാത്തത് വായിൽ പഴം കയറ്റിവെച്ചിരുന്നതുകൊണ്ടാണോ? മലയാളമനോനോരമയുടെ കുടുംബത്തിലെ കൊച്ചമ്മമാർക്കു എന്താണ് ഈ നടനോട് മാത്രം കലിപ്പ്.ജനം ഇതിനു പിന്നിൽ മറ്റ് അപഖ്യാതികൾ കണ്ടാൽ എങ്ങിനെ മനോരമയ്ക്ക് പിടിച്ചുനിൽക്കാൻ പറ്റും.ഒരു തീപ്പൊരി വീണാൽ കത്തുന്ന അവസ്‌ഥയിലാണ്‌ എന്റെ നാട്.

ഇത്തരം പരിപാടികൾ സാധാരണ ജനങ്ങളെ ആകർഷിക്കാറില്ലാത്തതു നാടിന്റെ ഭാഗ്യം! ഷാനി പ്രഭാകർ വിഷസൂചിയാണെന്ന്‌ പറയാൻ കാരണം ഈ സ്‌ക്രിപ്റ്റില് പരാതിക്കാരിയായ ലേഖികയുടെ ഓരോ വാക്കിന്റെയും പിന്നിലെ ബുദ്ധികേന്ദ്രം ഷാനി പ്രഭാകർ ആണ്. അവതാരകയുടെ മസ്‌തിഷ്‌ക്ക പ്രക്ഷാളനം മാത്രമാണ് ഈ സ്ക്രിപ്റ്റ്. കത്തുന്നുന്നെങ്കിൽ കത്തട്ടെ എന്ന ദുഷ്ടലാക്ക്‌. ഇങ്ങിനെ ഒരു പ്രോഗ്രാം ഏതെങ്കിലും അന്തസുള്ള പൊഡ്യുസർ പ്രേക്ഷകർക്ക് മുന്നിൽ കാണിക്കുമോ? എന്റെ വിനീതമായ ആഗ്രഹം അഭ്യസ്തവിദ്യനായ ഓരോ പ്രേക്ഷകനും,പ്രത്യേകിച്ചും ഓരോ വനിതയും മനോരമയിലെ ഈ പരിപാടി ക്ഷമയോടെ ഇരുന്നു കാണണം. എന്നിട്ടു വിലയിരുത്തണം . ഒരുമയോട് കഴിയുന്ന മലയാളി കുടുംബങ്ങളിൽ വിഷവിത്തു വിതയ്ക്കാൻ ഏതെങ്കിലും ഷാനി പ്രഭാകർ ഒരുമ്പെട്ടാൽ കളമശ്ശേരികൾ സൃഷ്ടിച്ചിട്ടു നമ്മൾ ദുഃഖിച്ചിട്ട് കാര്യമില്ല.

സുരേഷ് ഗോപി ലേഖികയെ അനുമതിയില്ലാതെ സ്പർശിച്ചു എന്നുമാത്രമല്ല അസ്വസ്ഥത ഉണ്ടാക്കുന്നതരത്തിൽ സംസാരിച്ചതും ഗുരുതരമായ നിയമ ലംഘനമാണെന്നാണ് അവതാരക വാദിക്കുന്നത് .അതാണത്രേ പത്രധർമ്മം .പണ്ട്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ കെ നായനാർ പോളിംഗ് ബൂത്തിൽ വോട്ട്‍ ചെയ്യുന്ന ഫോട്ടോ പകർത്തിയത്‌ വിവാദമാക്കി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് മനോരമയുടെ ബ്യുറോ ചീഫ് പരാതി അയച്ചു വിവാദം ഉണ്ടാക്കി അതിന്റെ പുതിയ എഡിഷൻ ആകാം ഷൈനി പ്രഭാകർ!

സുരേഷ് ഗോപി മാപ്പു പറഞ്ഞെങ്കിലും ചെയ്തത് തെറ്റാണെന്നു ഇനിയും ബോധ്യപ്പെടാത്ത കപടവാത്സല്യ ഭാവം കൊണ്ടുനടക്കുകയാണെന്നും മനോരമ ന്യൂസ് വെട്ടിത്തുറന്ന്‌ ആരോപിക്കുന്നു. സ്ത്രീകൾ ഭയക്കണമത്രേ. തൃശൂരിൽ മത്സരിക്കുമെന്നുള്ളതുകൊണ്ടു മിണ്ടാതിരുന്നോളണം എന്ന് വാദിക്കുന്നതിന്റെ യുക്തിയില്ലായ്മയും മനോരമ ചൂണ്ടിക്കാട്ടുന്നുണ്ട്.സാധാരണ ഒരുമനുഷ്യജീവി ജന്മംകൊള്ളുന്നതുപോലെ പവിത്രമായ ഒരു വിടവിലൂടെയല്ലേ ഈ മഹിളാരത്നവും ഭൂമിയിൽ പൂജാതയായത് .അതോ മനോരമയിൽ പ്രത്യേക ഇൻക്യൂബേറ്ററും ശീതീകരിച്ച കുമ്പസാരക്കൂടും ഉണ്ടോ ഷാനി പ്രഭാകർ? “സ്ത്രീകളെക്കാണുമ്പോൾ മാത്രം പിതാവായും സഹോദരനായും വാത്സല്യഭാവം ഉണരുന്നതുതന്നെ സ്ത്രീവിരുദ്ധതയാണെന്നു ” അവതാരക വിളിച്ചുപറയുമ്പോൾ സ്വന്തം മകൾ നഷ്ടപ്പെട്ടതിന്റെ കനലുകൾ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന മനസുമായി കഴിയുന്ന ആ പിതാവിന്റെ മനസ്സ് അതിനു മാപ്പുനൽകട്ടെ. .

ഇങ്ങിനെയും ചില ജന്മങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്ന് തിരിച്ചറിയുക. അവതാരക പുച്ഛത്തോടെ ചാനലിൽ പ്രസംഗിക്കുന്നത് കേട്ടു “മാപ്പ് എന്ന് പുരുഷൻ പറഞ്ഞാലുടനെ അതുകൊണ്ടു സ്ത്രീ തൃപ്തിപ്പെട്ടോളണം” എന്നത്‌ കാട്ടാളനീതിയാണത്രെ. എനിക്കറിയാം എന്റെ ഈ നിലപാടിന് രാഷ്ട്രീയരംഗത്തും മാധ്യമരംഗത്തും ഞാൻ വലിയ പഴി കേൾക്കേണ്ടിവരുമെന്ന് .അത് സ്വാഭാവികമാണ്. ഞാൻ ആരെയും അതിനു തെറ്റുപറയില്ല എന്റെ മനഃസാക്ഷിയാണ്‌ എനിക്ക് വലുത്. എത്രയായാലും ഇത് സുരേഷ് ഗോപിയല്ലേ ആകുന്നുള്ളൂ. ഗോവിന്ദച്ചാമി ആകുന്നില്ലല്ലോ ഷാനി പ്രഭാകർ?

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

11 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

45 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago