മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍ ഇന്ന് 59ാം ജന്മദിനമാണ്. കലാഭവനിൽ പഠിക്കുന്ന ഘട്ടം മുതലാണ് ചെറിയ ആൽബങ്ങളിലും ഭക്തിഗാനങ്ങളിലും പാടി തുടങ്ങി. പിന്നീടാണ് ഗാനമേളകളിലേക്ക് ചുവടുവെക്കുന്നത്. ദാസേട്ടനൊപ്പവും താരം സ്റ്റേജിൽ എത്തി, അതും തന്റെ ഒൻപതാം വയസ്സിൽ. 12-ാം വയസുമുതൽ താരം സിനിമയിൽ പാടി തുടങ്ങിയതാണ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി ഭാഷകളിൽ എല്ലാം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടായി സംഗീത ലോകത്ത് സജീവമായ സുജാത ഇതിനോടകം പതിനായിരത്തിൽ അധികം സിനിമകളിൽ ഗാനം ആലപിച്ചു. 18-ാം വയസിൽ വിവാഹിതയായി. ഡോ. കൃഷ്ണമോഹനാണ് സുജാതയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. തന്റെ കുട്ടിക്കാലം സംഗീത സംമ്പുഷ്ടമാക്കിയതിൽ സുജാതയ്ക്ക് നല്ല പങ്കുണ്ടെന്ന് ഗായകൻ ജി വേണുഗോപാൽ പറയുന്നു. സുജാതയ്ക്കൊപ്പം പാടിയ ഒരു ഗാനത്തിന്റെ വീഡിയോയും ജി വേണുഗോപാൽ പങ്കുവച്ചു.
കുറിപ്പിങ്ങനെ,
ഇന്ന് സുജുവിൻ്റെ പിറന്നാൾ. എൻ്റെ കുട്ടിക്കാലം സംഗീത സംപുഷ്ടമാക്കിയതിൽ സുജുവിന്, അന്നത്തെ ബേബി സുജാതയ്ക്ക്, ഒരു പ്രധാന പങ്കുണ്ട്. ഈ വീഡിയോ സുജുവിൻ്റെ അൻപതാം ജന്മദിനത്തിൻ്റെതാണ്. അതിൽ സുജുവിനോടും ശ്വേതയോടുമൊപ്പം പാടിയ സന്തോഷം പങ്ക് വയ്ക്കുന്നുണ്ട്. ഒപ്പം ഒരു പ്രവചനവും. ശ്വേതയ്ക്ക് ഒരു മോൾ ജനിക്കുമെന്നും, അവളോടൊപ്പവും ഞാൻ ഒരു യുഗ്മഗാനം പാടുമെന്നും! ശ്രേഷ്ഠയ്ക്ക് നാല് വയസ്സാകുന്നു. നീ പാടിത്തുടങ്ങുന്നതും കാത്ത് ഞാൻ ഇവിടെത്തന്നെയുണ്ട്.
തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്‍കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…