രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് എല്ലാ ഭാക്തരും വീടുകളില്‍ വിളക്ക് തെളിയിക്കണം എന്ന് പറഞ്ഞ ഗായിക കെഎസ് ചിത്രയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ജി വേണുഗോപാല്‍. ഇന്നേവരെ ഒരു വിവാധത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത ചിത്രയെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ വല്ലാത്ത ദുഖമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രയെ കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി അറിയാം. ആ മഹാഗായികയെ ആരും സ്നേഹിച്ച് പോകുന്ന വ്യക്തിത്വത്തെ അപമാനിച്ചും അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും നിരവധി പേരാണ് പോസ്റ്റിടുന്നത്. ചിത്രയ്ക്ക് വായനയോ, എഴുത്തോ, രാഷ്ട്രീയ അഭിമുഖ്യമോ ഇല്ല. ചിത്രയെ സംബന്ധിച്ച് ഭാരതത്തിലെ വലി അമ്പലവും അതിനോടുള്ള ഭക്തിയും മാത്രമാണ്. അവരുടെ ചിന്താമണ്ഡലത്തില്‍ സംഗീതം, ഭക്തി, സ്നേഹം, സമഭാവന എന്നിവയ്ക്കപ്പുറം ഒന്നും ഇല്ല.
നമുക്ക് ഇത്രയും ഗാനങ്ങള്‍ പാടിതന്നെ ചിത്രയോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ. വൈകുന്നേരം നാമം ജപിക്കെടാ, ഞായറാഴ്ച പള്ളിയില്‍ പോ, അഞ്ച് നേരം നിസ്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിര്‍ന്നവരും ഇല്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലും ഉണ്ടാകില്ല. സാമൂഹിക മാധ്യമമെന്ന ഈ പുതിയ കളിപ്പാട്ടത്തില്‍ നമ്മള് മലയാളികള്‍ അഭിരമിക്കുന്നു.
നിങ്ങള്‍ക്ക് നിസ്സഹകരിക്കാം. വാക്കുകള്‍ മുഖവിലക്കെടുക്കാതിരിക്കാം. ഇവരാരും രക്തം ചീന്തിയ വഴികളിലൂടെ വ്നന് അധികാരശ്രേണികളിലിരിക്കുന്നവരല്ല. അവരെ വേദനിപ്പിക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം എന്ന് മാത്രമാണ് തന്റെ അഭ്യര്‍ത്ഥനയെന്നും ജി വേണുഗോപാല്‍ പറയുന്നു.
മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ബുൾ ബുൾ പക്ഷിച്ചിത്രം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരം. കൊച്ചി ദര്‍ബാള്‍ ഹാളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രമാണ് ലേലത്തിന്…
ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…