entertainment

ഈ ഇതിഹാസത്തിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടത് എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു ഓര്‍മ്മയാണ്, ​ഗണപതി

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാർ. അദ്ദേഹത്തിന് പകരംവെക്കാൻ മറ്റൊരാളില്ല എന്നുള്ളതുകൊണ്ട തന്നെ മലയാള സിനിമയുടെ ചിരി തമ്പൂരാന്റെ സിംഹാംസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ഇപ്പോളിതാ അദ്ദേഹം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്.

2010ല്‍ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തില്‍ അമ്പിളിചേട്ടനൊപ്പം അഭിനയിച്ച ഓര്‍മ്മകള്‍ നടന്‍ ഗണപതി പങ്കുവെക്കുന്നു. ‘ജന്മദിനാശംസകള്‍ അമ്പിളി ചേട്ടാ. ഈ ഇതിഹാസത്തിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടത് എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു ഓര്‍മ്മയാണ്, വളരെ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു’-ഗണപതി കുറിച്ചു.

വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റിരുന്ന താരം കഴിഞ്ഞ 10 വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണ്. ഇപ്പോൾ സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗത്തിലൂടെ താരം വീണ്ടും വെള്ളിത്തിരയിലെക്കെത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. കൊല്ലം വയനാട് തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഗലീഫ കൊടിയിൽ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം കുഞ്ഞു മോഹൻ താഹ, എ വി ശ്രീകുമാർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ജഗതി ശ്രീകുമാർ, കോബ്ര രാജേഷ്, മാള ബാലകൃഷ്ണൻ, പി ജെ ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മി പ്രിയ, സ്‌നേഹ അനിൽ, ലക്ഷ്മി അശോകൻ, സൈഫുദ്ദീൻ, ഡോക്ടർ മായ, സജിപതി, കബീർദാസ്, ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം, രാജേഷ് പിള്ള, സുരേഷ് പുതുവൽ, ബദർ കൊല്ലം ഉണ്ണി സ്വാമി പുഷ്പ ലതിക ബേബി സ്‌നേഹം ബേബി പാർവതി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

2012ൽ തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരുക്കുപറ്റിയ ജഗതി പിന്നീട് നീണ്ട നാളുകളായി ചികിത്സയിലായിരുന്നു. എഴുന്നേറ്റ് നിൽക്കാനോ സംസാരിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ പതിയെ ജീവിതത്തിലേക്ക് മടങ്ങി എത്തുകയാണ് അദ്ദേഹം. തിരുവമ്പാടി തമ്പാൻ, ഇടവപ്പാതി, ഗ്രാൻഡ് മാസ്റ്റർ, കിംഗ് ആൻഡ് കമ്മീഷണർ, മാസ്റ്റേഴ്സ്, കൗബോയ്സ്, സ്ട്രീറ്റ് ലൈറ്റ്, ബോംബെ മിഠായി തുടങ്ങി പത്തോളം ചിത്രങ്ങളിലായിരുന്നു ജഗതി അന്ന് അഭിനയിച്ച് വന്നിരുന്നത്. ജഗതിയെ ഒഴിവാക്കിയും കഥയിൽ മാറ്റം വരുത്തിയും പലരും പടം പൂർത്തിയാക്കുകയായിരുന്നു. തിരുവമ്പാടി തമ്പാന്റെ ലൊക്കേഷനിൽ നിന്നും ഇടവപ്പാതിയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

4 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

10 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

36 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago