തിരുവനന്തപുരം : ആണ്‍സുഹൃത്തിനൊപ്പം പൊഴിയൂര്‍ ബീച്ചിലെത്തിയ 20 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. പൊഴിയൂര്‍ പരുത്തിയൂര്‍ പുതുവല്‍വീട്ടില്‍ ഐബിന്‍സ്(34) കന്യാകുമാരി നിദ്രവിള കെ.ആര്.പുരത്തെ ശരത്പ്രിയന്‍(19) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലായിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ബീച്ചിലെത്തിയ 20 വയസ്സുകാരിയെ മൂന്നുപേര്‍ ചേർന്നാണ് പീഡിപ്പിച്ചത്. സംഭവം നടന്ന് നാലുമാസത്തിന് ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊഴിയൂര്‍ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആണ്‍സുഹൃത്തിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയശേഷമായിരുന്നു പ്രതികൾ കൃത്യം നടത്തിയത്.
കേസിലെ ഒന്നാംപ്രതിയായ സാജന് ഒളിവിലാണ്. യുവതിയുടെ കണ്മുന്നിലിട്ടാണ് ആണ്‍സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ചത്. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാണിച്ച് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തി. ഇവക്കാർക്കൊപ്പം ചെല്ലണമെന്ന് ആവശ്യപ്പെട്ടതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…