topnews

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം, രാത്രിയിൽ യുവാവിനെ കൊണ്ട് കാലില്‍ ചുംബിപ്പിച്ചു

തിരുവനന്തപുരം : തലസ്ഥാനത്ത് അഴിഞ്ഞാടി ഗുണ്ടാനേതാക്കൾ. തുമ്പ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഗുണ്ടാസംഘം യുവാവിനെ കൊണ്ട് കാലില്‍ ചുംബിപ്പിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞദിവസം വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ ഗുണ്ടാനേതാവ് ഡാനിയും സംഘവും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് യുവാവിനെ മര്‍ദിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു.

യുവാവിന്റെ ഫോൺ ഗുണ്ടകൾ കൈക്കലാക്കിയിരുന്നു. തുടര്‍ന്ന് ഈ ഫോണ്‍ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് യുവാവിനെ തുമ്പ കരിമണല്‍ മേഖലയിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ ഫോൺ വാങ്ങാൻ എത്തിയ യുവാവിനെ ഡാനിയും സംഘവും ഭീഷണിപ്പെടുത്തുകയും ഫോൺ വേണമെങ്കിൽ കാലിൽ ചുംബിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

യുവാവ് കാലില്‍ തൊട്ടപ്പോള്‍ അത് പോര, കാലില്‍ പിടിച്ചുനില്‍ക്കണമെന്നായി. ഒപ്പം കാലില്‍ ചുംബിക്കണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ യുവാവിനെക്കൊണ്ട് കാലുപിടിപ്പിച്ച് ചുംബിപ്പിച്ചശേഷമാണ് ഫോണ്‍ തിരികെ നല്‍കിയത്. ഇതിനിടെ ഡാനിയുടെ കൂട്ടാളികള്‍ യുവാവിനെ മര്‍ദിക്കാന്‍ തുനിയുന്നുണ്ടെങ്കിലും ഡാനി അത് തടഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

karma News Network

Recent Posts

വിവാഹം വിത്യസ്തമാക്കാനാണ് തട്ടം ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയത്- ഐശ്വര്യ

സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ…

3 mins ago

ഫിറ്റ്‌നസ് സെന്ററിലെത്തിയ ഇരുപതുകാരിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവർത്തിക്കുന്ന ജിമ്മിന്റെ…

11 mins ago

സ്കൂട്ടർ യാത്രികയെ തള്ളിവീഴ്ത്തി ഏഴുപവന്റെ മാല കവർന്നു, രണ്ടം​ഗസംഘത്തിന്റെ ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ ഏഴുപവന്റെ താലിമാലയാണ്…

32 mins ago

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…

46 mins ago

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

1 hour ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

2 hours ago