മുംബൈ: തടവ് പ്രതികൾക്ക് ജയിലിനുള്ളിൽ കൊതുകുവല ഉപയോഗിക്കാൻ അനുമതി ഉണ്ടാകണമെന്ന ആവശ്യവുമായി ഗുണ്ടാത്തലവന് കോടതിയില്‍. ജയിലിലെ ദുരിതം സൂചിപ്പിക്കാനായി കൊന്ന കൊതുകുകളെ കുപ്പിയിലാക്കിയാണ് ഗുണ്ടാത്തലവന് കോടതിയില്‍ എത്തിയത്. മുംബൈ കോടതിയിൽ വ്യാഴാഴ്ചയാണ് വിചിത്രമായ വാദം നടന്നത്. ഒരു കൊതുകുവല ഉപയോഗിക്കാനുള്ള അപേക്ഷയും ഇയാൾ സമർപ്പിച്ചു.
ഇജാസിനെ 2020 ജനുവരിയിലാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ്. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളയാളാണ് ഇജാസ്. 2020-ല്‍ ജുഡീഷ്യല്‍ കേസില്‍ അകത്തായപ്പോള്‍ കൊതുകുവല ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പിടിച്ചെടുക്കുകയായിരുന്നു.
ഇയാള്‍ക്ക് കൊതുകുവലയല്ലാതെ മറ്റു പ്രതിരോധങ്ങള്‍ പരീക്ഷിക്കാമെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. തടവുപ്രതികൾ ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം കോടതി തള്ളുകയായിരുന്നു.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…