ഹൈദരാബാദ് : തടവുകാരന്റെ വയറ്റിൽ നിന്ന് കഞ്ചാവ് പായ്ക്കറ്റുകളും , ഷേവിംഗ് ബ്ലേഡും, ആണിയും കണ്ടെത്തി. ഹൈദരാബാദ് ചഞ്ചൽഗുഡ ജയിലിലെ 21 വയസ്സുള്ള മുഹമ്മദ് സുഹൈൽ എന്ന തടവുകാരന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അധികൃതർ അദ്ദേഹത്തെ ഡോക്ടറെ കാണിച്ചത്.
ജയിലിലെ ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. വയറുവേദന കൂടിക്കൊണ്ടിരിക്കുകയായിരുന്നു . തുടർന്ന് പോലീസ് സുഹൈലിനെ ഉസ്മാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വയറിനുള്ളിൽ എന്താണെന്ന് അറിയാൻ സ്കാൻ ചെയ്തു.
ഇതോടെയാണ് വയറുവേദനയുടെ കാരണം മനസിലായത്. ഷേവിംഗ് ബ്ലേഡും ആണികളും,രണ്ട് ചെറിയ റബ്ബർ ബോളുകളും പ്ലാസ്റ്റിക് പാക്കറ്റുകളും മറ്റ് ചെറിയ വസ്തുക്കളും പരിശോധനയിൽ കണ്ടെത്തി. വയറ്റിൽ നിന്ന് ഡോക്ടർമാരുടെ സംഘം എൻഡോസ്കോപ്പിയിലൂടെ ഇതെല്ലാം പുറത്തെടുത്തു. ഇയാളുടെ ആരോഗ്യനില ത്രിപ്തികരമാണെന്നാണ് വിവരം.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…