kerala

പച്ചക്കറി കൃഷിക്ക് ഇടവിളയായി കഞ്ചാവ്, 68-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : കഞ്ചാവ് മട്ടുപ്പാവിൽ നട്ടുവളർത്തിയ 68-കാരൻ അറസ്റ്റിൽ. വീടിന്റെ ടെറസിൽ പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തിയ നെയ്യാറ്റിൻകര പള്ളിച്ചൽ സ്വദേശി ശിവൻകുട്ടിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ഐ.ബി യിലെ പ്രിവന്റ് ഓഫീസർ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

എക്സൈസ് നടത്തിയ പരിശോധനയിലാണ് 80 സെന്റീമീറ്റർ ഉയരമുള്ള ചെടി കണ്ടെത്തിയത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എപി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അതേസമയം, തിരുവനന്തപുരത്ത് കോളേജ് ടൂർ കഴിഞ്ഞെത്തിയ 18കാരൻ കുഴഞ്ഞു വീണ് മരിച്ചു. . ആൽബർട്ട്- ബീന ആൽബർട്ട് ദമ്പതികളുടെ മകൻ അബിൻ ആൽബർട്ട് (18) ആണ് മരിച്ചത്. കാട്ടാക്കട പൂവച്ചലിൽ ആണ് സംഭവം നടന്നത്. ഇന്ന് പുലർച്ചെ കിടപ്പുമുറിയിൽ വച്ച് അമ്മയെ കെട്ടിപ്പിടിച്ചതിന് പിന്നാലെ കുഴഞ്ഞു വീണു.

വീട്ടുകാർ ഉടനടി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുലർച്ചെ 6 മണിയോടെ ആയിരുന്നു മരണം. തുടർന്ന് നടത്തിയ പരിശോധനയിൽ മുറിയിലെ കട്ടിലിൽ നിന്നും സിറിഞ്ചും കട്ടിലിന്റെ അടിയിൽ നിന്നും ഒരു കുപ്പിയും പോലീസ് കണ്ടെടുത്തു. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വീട്ടുകാർക്കും അറിവില്ല.

കോളേജിൽ നിന്നും ഒരാഴ്ചത്തെ വിനോദയാത്ര കഴിഞ്ഞ് ഇന്നലെയാണ് അബിൻ വീട്ടിൽ എത്തിയത്. നെല്ലിക്കാട് മദർ തെരേസ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അബിൻ. ഫോറൻസിക് വിദഗ്ധർ ഉൾപ്പടെ എത്തി കുട്ടിയുടെ മുറി പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണ കാരണം അറിയാനാകു.

karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

16 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

17 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

42 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

47 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago