തിരുവനന്തപുരം: ഗുണ്ടയെ പിടികൂടാനെത്തിയ രണ്ട് പോലീസുകാര്‍ക്ക് കുത്തേറ്റു. വലിയതുറ സ്റ്റേഷനിലെ എസ്.ഐ.മാരായ അജേഷ്, ഇന്‍സമാം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഹോട്ടല്‍ ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ പോലീസിനെ ആക്രമിക്കുകയായിരുന്നു. കൊച്ചുവേളി മാധവപുരം സ്വദേശി ജാംഗോ കുമാര്‍ എന്ന അനില്‍കുമാറാണ് (40) ആക്രമിച്ചത്.
ചൊവ്വാഴ്ച പകല്‍ വേളിക്കു സമീപം ഹോട്ടല്‍ നടത്തുന്ന നസീറിനെ (52) അനില്‍കുമാര്‍ ഇടതുകൈയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഹോട്ടലിനുസമീപം മുന്‍പ് അനില്‍കുമാര്‍ നടത്തിയ അക്രമത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വലിയതുറ പോലീസിനു നല്‍കിയെന്നാരോപിച്ചാണ് ഹോട്ടലില്‍ കയറി നസീറിനെ മര്‍ദിക്കുകയും കുത്തുകയും ചെയ്തത്. ഈ കേസിലാണ് ഇലയെ പോലീസ് പിടികൂടാൻ എത്തിയത്.
വൈരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ പോലീസ് പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി.
അനില്‍കുമാറിനെ പിന്തുടര്ന്ന് പിടിക്കാന്‍ ശ്രമിച്ച പോലീസിനുനേരേ ഇയാള്‍ കത്തിവീശി ആക്രമിക്കുകയായിരുന്നു. പോലീസ് സംഘം ഇയാളെ വളഞ്ഞ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ഇതിനിടയില്‍ കത്തിയെടുത്ത് എസ്.ഐ.മാരായ അജേഷിന്റെ കൈത്തണ്ടയിലും ഇന്‍സമാമിന്റെ നെഞ്ചിലും കുത്തുകയായിരുന്നു.
അജേഷിന്റെ കൈത്തണ്ടയ്ക്ക് കടിക്കുകയും ചെയ്തു. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കുത്തേറ്റ നസീര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വലിയതുറ പോലീസ് കേസെടുത്തു. ഗുണ്ടാ ആക്രമണക്കേസില്‍ ജയിലിലായിരുന്ന അനില്‍കുമാര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…