kerala

മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റി ചോർന്നു, ആലപ്പുഴയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

ആലപ്പുഴ : അടുക്കളയിൽ മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റിയിൽ നിന്നും പാചക വാതകം ചോർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13 -ാം വാർഡ് കച്ചേരി മുക്കിന് തെക്ക് പൊന്നാലയം വീട്ടിൽ ബിനുവിന്റെ വീട്ടിലാണ് അപകടം. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. പാചക വാതക വിതരണക്കാരനാണ് ബിനു. അടുക്കളയ്‌ക്ക് സമീപത്തായി മാറ്റിവെച്ചിരുന്ന ഗ്യാസ് കുറ്റിയിലെ പാചക വാതകമാണ് ചോർന്നത്.

ഈ സമയം ഭാര്യ സ്മിത അടുക്കളയിൽ മറ്റൊരു ഗ്യാസ് സ്റ്റൗവിൽ വെള്ളം തിളപ്പിക്കുകയായിരുന്നു. അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ മൂന്നര വയസുള്ള കുട്ടിയുമായി വീട്ടിൽ നിന്നും ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി.

അപകടത്തിൽ ഗ്യാസ് സ്റ്റൗ, മിക്‌സി, ജ്യൂസർ, കബോർഡ്, തുടങ്ങി അടുക്കള ഉപകരണങ്ങളും പാത്രങ്ങളും പൂർണമായി കത്തി നശിച്ചു. തകഴി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ നാലു യൂണിറ്റ് ഫയർഫോഴ്‌സ് സംഘമാണ് തീ പൂർണമായും അണച്ചത്. ഒരു മണിക്കൂറോളം എടുത്താണ് തീയണച്ചത്.

karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

4 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

8 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

34 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago