കണ്ണൂർ: വീട്ടുകാരെ ബന്ദികളാക്കി സിപിഎം പ്രവർത്തകർ വീടിന്റെ മതിലും ഗേറ്റും പൊളിച്ചെന്ന് പരാതി. കൂളിക്കടവിലെ ഹാജിറയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. റോഡ് നവീകരണത്തിന് സ്ഥലം നല്‍കിയത് കുറഞ്ഞുപോയി എന്ന് ആരോപിച്ച് വീട്ടുകാരെ ബന്ദികളാക്കിയായിരുന്നു ആക്രമണം.
മതിലും ഗേറ്റും അർദ്ധരാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിക്കുകയായിരുന്നു. കമ്പി കൊണ്ട് വാതിൽ പൂട്ടിയിട്ട ശേഷം വീട്ടുകാരെ ബന്ദികളാക്കിയായിരുന്നു ക്രൂരത. മാങ്ങാട്ടിടം പഞ്ചായത്തിലെ കൂളിക്കടവിലേക്കുള്ള റോഡരികിലാണ് ഹാജിറയുടെ വീട്.
കഴിഞ്ഞ രാത്രിയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ശബ്ദം കേട്ടാണ് കുടുംബം ഉണർന്നത്. എന്നാൽ പുറത്തേക്ക് ഇറങ്ങാൻ കുടുബാംഗങ്ങൾക്ക് കഴിഞ്ഞില്ല. വീട്ടിലെ മൂന്ന് ഗ്രില്ലുകൾ കമ്പി കഷ്ണം കൊണ്ട് പൂട്ടിയ നിലയിലായിരുന്നു. കിണറിന് മുകളിലുള്ള ഗ്രില്ലുകൾ വരെ തകർത്ത നിലയിലാണെന്നും പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും ഹാജിറ പറഞ്ഞു
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന് കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…