kerala

ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായി ഇനി വേണ്ടത് നാല് കോടി രൂപ

ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് ഇനി വേണ്ടത് നാല് കോടിയോളം രൂപ. കുറച്ച് ദിവസങ്ങൾ മാത്രമാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗം ബാധിച്ച ഗൗരിലക്ഷ്മിക്ക് മരുന്ന് ലഭ്യമാക്കാൻ കുടുംബത്തിന്റെ മുന്നിലുള്ളത്. തുക പൂർണ്ണമായി സമാഹരിക്കാനായില്ലെങ്കിലും മരുന്ന് ലഭ്യമാക്കുന്നതിനുളള നടപടികൾ കുടുംബം ആരംഭിച്ചു. നിശ്ചിത തീയ്യതിക്ക് മുൻപ് സുമനസുകളുടെ സഹായത്തിൽ തുക ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുഗൗരിയുടെ കുടുംബം.

ഗൗരിക്ക് രണ്ട് വയസ് തികയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 12 കോടിയോളം രൂപ ഇതുവരെ ലോകമലയാളികളുടെ കരുണകൊണ്ട് ഈ കുടുംബത്തിന്റെ കൈകളിലേക്കെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറഞ്ഞ തുക മാത്രമാണ് അക്കൗണ്ടിലേക്ക് എത്തുന്നത്. കാത്തിരിക്കാൻ ഒട്ടും സമയമില്ലെന്നിരിക്കെ, കടുത്ത ആശങ്കയിലാണ് ഈ കുടുംബം.

മരുന്ന് ലഭ്യമാക്കുന്നതിനുളള നടപടികൾ കുടുംബവും സഹായകൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. 16 കോടി രൂപയും ലഭ്യമാകുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. പല സന്നദ്ധ സംഘടനകളും ഗൗരിക്കായി ധനസമാഹരണം നടത്തുന്നുണ്ടെങ്കിലും ഇനി കുറഞ്ഞ ദിവസങ്ങളെ മുന്നിലുള്ളു എന്ന് ഓർമ്മിപ്പിക്കുകയാണ് പാലക്കാട്ടെ സഹായകൂട്ടായ്മയും.

Karma News Network

Recent Posts

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

10 mins ago

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

24 mins ago

പുനർജനിക്കേസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…

58 mins ago

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, വിട്ടിട്ടില്ല ഇനിയും വിടത്തില്ല- മമ്മൂട്ടി

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…

1 hour ago

മകളെ കൊന്ന് കിണറ്റിലിട്ടു, ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം : സ്വന്തം മകളെ കാമുകനൊപ്പം കൂടി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം…

1 hour ago

കുറ്റവാളികളെ കയറൂരി വിടുന്ന നിയമ വ്യവസ്ഥ ഈ നാട്ടിലെ ഉള്ളു, കേളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതിയായി- ഡോ. അനുജ ജോസഫ്

ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളമെന്ന് ഡോ. അനുജ ജോസഫ്. ഇവിടെ എന്തും…

2 hours ago