അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഗൗരി നന്ദ. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് നടി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ചും ചിത്രീകരണ സമയത്തെ അനുഭവങ്ങളെ കുറിച്ചും നടി തുറന്ന് പറഞ്ഞത്.
ചിത്രത്തിലെ കണ്ണമ്മ എന്ന ഇമേജ് ബ്രേക്ക് ചെയ്യുക എളുപ്പമല്ലെന്നും അത്തരത്തിലൊരു കഥാപാത്രം ഇനി കിട്ടണമെന്നും ഗൗരി നന്ദ പറയുന്നു. കണ്ണമ്മയ്ക്കായി ഞാന്‍ ഒരുപാട് എഫേര്‍ട്ടെടുത്തിരുന്നു. ഡയറ്റിങ് ചെയ്ത് ഭാരം കുറച്ചു. കണ്ണമ്മ എന്ന കഥാപാത്രം അട്ടപ്പാടിയിലെ ആദിവാസി ഗോത്രത്തില്‍പ്പെട്ട ഒരാളാണ്. അതുകൊണ്ടു തന്നെ മെലിഞ്ഞ, അല്പം പരുക്കനായ ഒരു ശരീരപ്രകൃതമായിരിക്കും അവര്‍ക്കെന്ന് കഥപറയുമ്ബോള്ത്തന്നെ സംവിധായകനായ സച്ചിയേട്ടന് പറഞ്ഞിരുന്നു.
ഗൗരിയെക്കൊണ്ട് ആവുന്നത്രയും ഭാരം കുറയ്ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ആ കഥാപാത്രത്തോടുള്ള ഇഷ്ടംകൊണ്ടുതന്നെ അതിനുശേഷം കഠിനമായ ഡയറ്റിങ് നടത്തി. മിതമായ രീതിയില്‍ പച്ചക്കറികള്‍ മാത്രമാണ് കഴിച്ചിരുന്നത്. ചിലദിവസങ്ങളില്‍ പട്ടിണിപോലും കിടന്നിട്ടുണ്ട്. ഒപ്പം കഠിനമായ വ്യായാമമുറകളും ചെയ്തു. കുറച്ച് ഭക്ഷണം കഴിച്ചാല്‍ത്തന്നെ പെട്ടെന്ന് ശരീരത്തില്‍ കാണുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ ഡയറ്റിങ് എന്നെ സംബന്ധിച്ച് ഇത്തിരി ബുദ്ധിമുട്ടായിരുന്നു.സെറ്റിലെത്തിയപ്പോള്‍ രാജുവേട്ടനും ബിജുവേട്ടനുമൊക്കെ അഭിനന്ദിച്ചു. കഥാപാത്രമാകാന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടല്ലേ, നന്നാകട്ടെ, -എന്ന് അവര്‍ പറഞ്ഞു.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…