national

സ്വവർഗ്ഗ വിവാഹം പവിത്രമായ ഭാരത സംസ്കാരത്തെ തകർക്കും, നരേന്ദ്ര മോദി എതിർക്കാൻ കാരണങ്ങൾ, കോടതിയിലേ വാദത്തിന്റെ മലയാള പരിഭാഷ

ന്യൂഡൽഹി .സ്വവർഗ്ഗ വിവാഹം ഒരു കാരനവശാലും നിയമപരമാക്കരുതെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ. വിവാഹം കുട്ടിക്കളിയല്ല, ഹിന്ദു വിശ്വാസ പ്രകാരം പവിത്രമായ ഒരു കൂദാശയാണ്‌. ഇസ്ലാമിൽ പോലും വിവാഹം എന്നത് വിശുദ്ധമായ ഒരു കരാറാണ്‌. സാധുതയുള്ള വിവാഹം ഒരു ജീവശാസ്ത്രപരമായ പുരുഷനും ജീവശാസ്ത്രപരമായ സ്ത്രീയും തമ്മിലുള്ളതാണ്.

സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള കൂടി ചേരൽ ആണ്‌ വിവാഹത്തിന്റെ കാതലായ വശം എന്നും കേന്ദ്ര സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. എല്ലാ മതങ്ങളിലും ഉടനീളമുള്ള വിവാഹങ്ങൾ പോലെയുള്ള പരമ്പരാഗതവും സാർവത്രികവും അംഗീകരിക്കപ്പെട്ട സാമൂഹിക – നിയമ ബന്ധങ്ങൾ ‘ആഴത്തിലുള്ളതാണ്’ എന്ന് സർക്കാർ വാദിച്ചു. ഒരു മതം പോലും ഇത്തരം രീതികൾ അനുകൂലിക്കുന്നില്ല. ഇനി മതത്തേ മാറ്റി വയ്ച്ചാൽ ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ വേരൂന്നിയ ഒരു സംസ്കാരത്തിലും സ്വവർഗ്ഗ വിവാഹം പാടില്ലാത്തതാണ്‌. വിവാഹത്തെ ‘പ്രത്യേകമായി വ്യത്യസ്തമായ സ്ഥാപനം ആയി കണക്കാക്കണം. സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി നൽകുന്നതിനെ കേന്ദ്ര സർക്കാർ ഒരിക്കലും അംഗീകരിക്കില്ലെന്നും കോടതിയെ അറിയിച്ചു.

നിലവിലുള്ള വിവാഹ സങ്കൽപ്പത്തിന് തുല്യമായി ഇതിനെ പരിഗണിക്കുന്നത് അംഗീകരിക്കില്ല. എല്ലാ പൗരന്റെയും താൽപ്പര്യങ്ങളെ ഇത് ഗുരുതരമായി ബാധിക്കുന്നു. വിവാഹങ്ങളെ അംഗീകരിക്കുന്ന ഒരു കോടതി ഉത്തരവ് അർത്ഥമാക്കുന്നത് ഒരു മുഴുവൻ നിയമ ശാഖയുടെയും വെർച്വൽ ജുഡീഷ്യൽ റീറൈറ്റിംഗ് എന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ഇത്തരം ‘ഓർഡറുകൾ’ പാസാക്കുന്നതിൽ നിന്ന് കോടതി വിട്ടുനിൽക്കണമെന്ന് സർക്കാർ വാദിച്ചു. സ്വവർഗ്ഗവിവാഹം ഒഴിവാക്കി ‘വിവാഹം എന്ന വൈവിധ്യമാർന്ന സ്ഥാപനത്തിന്’ അംഗീകാരം നൽകുന്നത് വിവേചനമല്ല, എന്നും സർക്കാർ വാദിച്ചു

സാമൂഹിക സ്വീകാര്യതയ്‌ക്കായുള്ള കേവലം നഗര വരേണ്യ കാഴ്ചപ്പാടുകൾ എന്നാണ്‌ സ്വവർഗ്ഗ വിവാഹത്തേ കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചത്. നമ്മുടെ സംസ്കാരത്തിനും മണ്ണിനും ഇണങ്ങാത്ത പലതും ലോകത്ത് നടക്കയും. അത് അവരുടെ കാലാവസ്ഥക്കും ജീവിത രീതിക്കും അനുസരിച്ചാണ്‌. നമുക്ക് നമ്മുടെ ശീലങ്ങളും ജീവിത രീതിയും ഉണ്ട്. മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നും വിവാഹം എങ്ങിനെ ചെയ്യുന്നു എന്നും നോക്കെ ഇന്ത്യ അതിനേ അനുകരിക്കേണ്ടതില്ല. ‘ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് സ്വവർഗ വിവാഹത്തിന് നിയമപരമായി അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത്.

ഈ വിഷയം ‘ഒരു പുതിയ സാമൂഹിക സ്ഥാപനം സൃഷ്ടിക്കും. അത്തരം സ്വഭാവമുള്ള ചോദ്യങ്ങൾ ജുഡീഷ്യൽ വിധിനിർണ്ണയ പ്രക്രിയയുടെ ഭാഗമായി കാണാമോ എന്നും കേന്ദ്രം വാദിച്ചു. കൂടുതൽ അവകാശങ്ങൾ സൃഷ്ടിക്കുക, ബന്ധങ്ങൾ അംഗീകരിക്കുക, അത്തരം ബന്ധങ്ങൾക്ക് നിയമപരമായ പവിത്രത നൽകുക എന്നിവ നിയമനിർമ്മാണ സഭയ്ക്ക് മാത്രമേ ചെയ്യാനാകൂ, ജുഡീഷ്യറിക്കല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

സ്വവർഗ്ഗ വിവാഹത്തിൽ നിയമം കൊണ്ടുവരാൻ കോടതിക്ക് ഒരു അധികാരവും ഇല്ല. ഇത് തീരുമാനിക്കേണ്ടത് ഇന്ത്യൻ പാർലിമെന്റ് മാത്രമാണ്‌ എന്നും കേന്ദ്ര സർക്കാർ വാദിച്ചു. ഇത് ഭരണഘടനയുടെ ഷെഡ്യൂൾ 7 പട്ടിക 3നും കീഴിൽ ആണ്‌ വരുന്നത്. നിയമനിർമ്മാണ നയത്തിന്റെ കാര്യമാണ്, അത് ഉചിതമായ നിയമനിർമ്മാണ സഭയാണ് തീരുമാനിക്കേണ്ടത്’ കേന്ദ്രം പറഞ്ഞു.

ഒരു പുതിയ സാമൂഹിക സ്ഥാപനത്തിന്റെ സൃഷ്ടിയോ അംഗീകാരമോ ചെയ്യാൻ കോടതിക്ക് അധികാരം ഇല്ല. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ സ്വവർഗവിവാഹം അംഗീകരിക്കുന്നതിനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്നും അതും ജുഡീഷ്യൽ വിധിയിലൂടെ, കേന്ദ്രം പറഞ്ഞു. ഏതൊക്കെ സാമൂഹിക ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കണമെന്ന് ജനപ്രതിനിധികൾ തീരുമാനിക്കും.

വിവാഹ സ്ഥാപനത്തിന്റെ പവിത്രത, സാമൂഹിക ധാർമ്മികത എന്നിവ സംബന്ധിച്ച നിയമം കൊണ്ടുവരാൻ പാർലിമെന്റിനു മാത്രമേ അധികാരം ഉള്ളു. കുടുംബം എന്ന സങ്കൽപ്പത്തിൽ വിലമതിക്കുന്ന മൂല്യങ്ങളും മറ്റ് പ്രസക്തമായ പരിഗണനകളും ഉണ്ടെന്നും അത് കോടതി വിധികളിലൂടെ മാറ്റരുതെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു.

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

4 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി…

4 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

43 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

45 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

59 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago