entertainment

പരാജയപ്പെടും എന്ന് ഉറപ്പിച്ചാണ് ആ പേര് മനസ്സിലോര്‍ത്തത്, തന്റെ പ്രിയ എഴുത്തുകാരിയെ കണ്ട സന്തോഷത്തില്‍ ഗായത്രി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി അരുണ്‍. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും താരം എത്തിയിട്ടുണ്ടെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് മിനിസ്‌ക്രീനിലൂടെയായിരുന്നു. പരസ്പരം എന്ന പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം നടിക്ക് തന്റെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു. അഭിനയം കൂടാതെ മറ്റ് ചില മേഖലകളില്‍ കൂടി ഗായത്രി തുടക്കം കുറിച്ചിരുന്നു. അതില്‍ ഒന്ന് എഴുത്തുകാരി എന്നതായിരുന്നു. താരം എഴുതിയ ആദ്യ പുസ്തകം അടുത്തിടെയാണ് പുറത്തിറങ്ങിയത്.

കുട്ടിക്കാലം മുതല്‍ തന്റെ അച്ഛന്‍ പറഞ്ഞുതന്ന കഥകളും അനുഭവങ്ങളും എല്ലാം ചേര്‍ത്തായിരുന്നു അച്ഛപ്പം കഥകള്‍ എന്ന പുസ്തം ഗായത്രി ഒരുക്കിയത്. നടന്‍ മോഹന്‍ലാല്‍ ആയിരുന്നു ഗായത്രിയുടെ പുസ്തകം പ്രകാശനം ചെയ്തത്. നടി മഞ്ജു വാര്യര്‍ക്ക് ആയിരുന്നു പുസ്തകത്തിന്റെ ആദ്യ കോപ്പി നല്‍കിയത്. തുടര്‍ന്ന് മോഹന്‍ലാലിനും നല്‍കി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായത്രി.

തന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ കെ ആര്‍ മീരയെ നേരില്‍ കാണുകയും തന്റെ പുസ്തകം അവര്‍ക്ക് സമ്മാനിക്കുകയും ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗായത്രി. കൂടാതെ അശ്വമേധം പരിപാടിയില്‍ പങ്കെടുത്ത സമയത്തെ ഓര്‍മകളും നടി പരഞ്ഞു. ജിഎസ് പ്രദീപിന്റെ മുന്നിലേക്ക് എത്തുമ്പോള്‍ താന്‍ മനസില്‍ കരുതിയ പേര് കെ ആര്‍ മീരയുടേത് ആയിരുന്നു. അദ്ദേഹം ആ വ്യക്തിയെ കണ്ടെത്തുമെന്ന് ഉറപ്പിച്ച് തന്നെയാണ് അങ്ങോട്ട് പോയിരുന്നതെന്നും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പിലൂടെ ഗായത്രി അരുണ്‍ പറയുന്നു. വിശദമായി വായിക്കാം…

‘2014 ല്‍ അശ്വമേധം എന്ന ടിവി ഷോയില്‍ ഗസ്റ്റ് ആയി എനിക്ക് ക്ഷണം കിട്ടി. ഏതു വ്യക്തിയെ മനസ്സില്‍ ഓര്‍ക്കണം എന്ന് അധികം ആലോചിക്കേണ്ടി വന്നില്ല. ഏതു പേരും നിഷ്പ്രയാസം കണ്ടെത്തുന്ന ജീനിയസ് ശ്രീ ജി.എസ്. പ്രദീപിന് എന്റെ മനസിലെ വ്യക്തിയെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ആ പേര് മനസ്സില്‍ ഓര്‍ത്തത്. ആ ചിന്ത തെറ്റിയില്ല. കുറച്ച് ചോദ്യങ്ങള്‍ കൊണ്ട് തന്നെ മനസിലെ ആ വ്യക്തിയെ അദ്ദേഹം കണ്ടെത്തി.

അന്ന് ഞാന്‍ പറഞ്ഞു അങ്ങേയ്ക്ക് പുഷ്പം പോലെ ആ പേര് കണ്ടെത്താന്‍ കഴിയും എന്നെനിക്കറിയാം. പക്ഷെ ആ എഴുത്തുകാരിയോടുള്ള ആരാധന കൊണ്ടാണ് പരാജയപ്പെടും എന്ന് അറിഞ്ഞു കൊണ്ട് ഞാന്‍ ആ പേര് തന്നെ മനസ്സില്‍ ഓര്‍ത്തത്. കെ.ആര്‍.മീര എന്ന എഴുത്തുകാരിയുടെ ‘ആരാച്ചാര്‍’എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡ് നേടിയ ഉടനെ നടന്ന ആ പരിപാടിയില്‍ ഞാന്‍ എന്റെ പ്രിയ എഴുത്തുകാരിയെ അല്ലാതെ ആരെ ഓര്‍ക്കാന്‍.

ഇന്നിതാ അച്ഛപ്പം കഥകള്‍ എന്ന എന്റെ ഈ ചെറിയ പുസ്തകം ആ കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം. പുസ്തകം കൈമാറി ദിലീപേട്ടന്‍ ഇട്ടു തന്ന ഒന്നാന്തരം കാപ്പിയും കുടിച്ച് ഇരിക്കുമ്പോ ഞാന്‍ ഒരു ആരാധികയുടെ ആകാംക്ഷയില്‍ ചോദിച്ചു. എങ്ങനെയാണ് കോല്‍ക്കത്തയും അവിടുത്തെ കള്‍ച്ചറും ആ കുടുക്കും ഒക്കെ ഇത്ര കൃത്യമായി മനസ്സില്‍ വന്നത് എന്ന്. കിട്ടിയ മറുപടി ‘അറിയില്ല, പക്ഷെ നമ്മുടെ ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന പല ചിന്തകളും നാം വായിച്ച പല അനുഭവങ്ങളും നാമറിയാതെ വാക്കുകള്‍ ആയി പുറത്ത് വരുന്നതാവാം. അതാണ് എഴുത്തിന്റെ ശക്തി’ എന്നാണ്. അത്തരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവങ്ങളിലൂടെ ഒരു എഴുത്തുകാരിയായി തുടരാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നു ആ വാക്കുകള്‍’.. എന്ന് പറഞ്ഞ് ഗായത്രി അവസാനിപ്പിക്കുന്നു..

Karma News Network

Recent Posts

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

27 mins ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

48 mins ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

1 hour ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

1 hour ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

2 hours ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

2 hours ago