സീരിയലിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. പരസ്പരം എന്ന പരമ്പരയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിന് പിന്നാലെ താരം ബിഗ്സ്ക്രീനില്‍ അരങ്ങേറി. വണ്‍ എന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിലും ഗായത്രി ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള അഭിനയ അനുഭവം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായത്രി.
ഗായത്രി അരുണിന്റെ വാക്കുകള്‍, മമ്മൂക്കയെ തിയ്യേറ്ററില്‍ കാണുന്ന പോലെയാണ് എനിക്ക് നേരിട്ട് കാണുമ്പോഴും തോന്നിയത്. നമ്മളിങ്ങനെ തിയ്യേറ്ററില്‍ കാണുന്ന പോലെ അദ്ദേഹത്തെ നോക്കിയിരുന്നു. മമ്മൂക്കയുടെ കൂടെയായിരുന്നു എന്റെ ഫസ്റ്റ് കോമ്പിനേഷന്‍ സീന്‍ വന്നത്. പക്ഷേ അതൊരു ദൈര്‍ഘ്യമേറിയ സ്വീക്വന്‍സായിരുന്നു. അത് മൂന്നാല് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സിനിമയില്‍ കുറച്ച് പ്രാധാന്യമുളള സീനാണത്. അപ്പോ അതില്‍ മമ്മൂക്ക എന്റെ കൂടെയുളള കോമ്പിനേഷന്‍ വരുന്നത് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസമാണ്. ഞാന്‍ ഭയങ്കര എക്സൈറ്റഡായിരുന്നു.
പിന്നെ മമ്മൂക്ക സെറ്റിലേക്ക് വരുന്നത് ഒരു അലമ്പ് ക്ലാസിലേക്ക് പ്രിന്‍സിപ്പല്‍ വരുന്നത് പോലെയായിരിക്കും. അതുപോലത്തെ ഒരു ഫീലാണ് മമ്മൂക്ക സെറ്റിലുളളപ്പോള്‍. എല്ലാവരും പതിയെ ഒകെയെ സംസാരിക്കൂ. അപ്പോ മൊത്തത്തില്‍ നമ്മള്‍ക്ക് അയ്യോ എന്നൊരു പേടിയുണ്ടാവും. മമ്മൂക്കയില്‍ നിന്നും കുറെ കാര്യങ്ങള്‍ പഠിക്കാനായി, കാരണം കുറെ വര്‍ഷം എക്സ്പീരിയന്‍സ് ഉളള ഒരാളല്ല, ലെജന്‍ഡ് ആണ് അദ്ദേഹം.
ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…
സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…
കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…
കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…