entertainment

ആൾക്കാർ തിരിച്ചറിയുമെന്നുള്ളത് കൊണ്ട് മുഖം മറച്ച് പുറത്തേക്ക് ഇറങ്ങാം എന്നൊന്നും ഞാൻ ചിന്തിക്കാറില്ല-​ഗായത്രി അരുൺ

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസിനെ അറിയാത്തവർ ആരും തന്നെ ഇല്ല .മലയാളികൾക്ക് ഗായത്രി അരുൺ എന്ന പേരിനേക്കാളും ആ കഥാപാത്രത്തോടാണ് താല്പര്യം.സോഷ്യൽമീഡിയയിൽ സജീവമായ താരം ജീവിതത്തിലെ മിക്ക ആഘോഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.നിമിഷങ്ങൾക്കകമാണ് ഇതൊക്കെ വൈറലായി മാറുന്നത് .പരസ്പരം തീർന്ന ശേഷം അവതാരകയായി ഗായത്രി എത്തിയിരുന്നു. ഒപ്പം ചില സിനിമകളിലും താരം അഭിനയിച്ചു. സർവ്വോപരി പാലാക്കാരനിലാണ് ഗായത്രി ആദ്യം അഭിനയിച്ചത് നല്ലൊരു ക്യാരക്ടർ വേഷമായിരുന്നു അതിൽ. ഓർമ്മ, തൃശൂർ പൂരം എന്നീ സിനിമയിലും ഗായത്രി അഭിനയിച്ചുകഴിഞ്ഞു.

സിനിമയിൽ നിന്ന് വേറെയും ഓഫർ വന്നിരുന്നു. നല്ല ക്യാരക്ടർ കിട്ടിയാൽ ചെയ്യുമെന്നും എന്നാൽ അതിനുവേണ്ടി ശ്രമിക്കുന്നില്ലെന്നും ഗായത്രി പറയുന്നു.ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. വൺ എന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം പ്രധാന കഥാപാത്രത്തെയാണ് ഗായത്രി അരുൺ അവതരിപ്പിക്കുന്നത്. ബിഗ്‌സ്‌ക്രീനിൽ അവസരം കുറയുമ്പോഴും ഗായത്രി സീരിയലുകളിലേക്ക് എത്തിയിരുന്നില്ല. ചിത്രത്തിന്റെ റിലീസിങ് കാത്തിരിക്കുന്ന സമയത്താണ് ലോക്ഡൗൺ വന്നത്. സീന എന്നാണ് കഥാപാത്രത്തിന്റെ പേര്. ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് എന്റേത്. സീരിയലുകളെ ഉപേക്ഷിച്ചിട്ടൊന്നുമില്ല. നല്ല കഥാപാത്രം വന്നാൽ തീർച്ചയായും ചെയ്യും. അഭിനയത്തിലേക്ക് വന്നത് പോലും പ്ലാൻ ചെയ്ത് സംഭവിച്ചതല്ല

അഭിനയ രംഗത്തേക്ക് വന്നത് കൊണ്ട് ജീവിതം മാറിയെന്ന് കരുതുന്ന ആളല്ല ഞാൻ. ഇപ്പോഴും പഴയ അതേ ഗായത്രി തന്നെയാണ്. പഴയ പോലെ യാത്ര ചെയ്യാറുണ്ട്, ഷോപിംഗിന് പോവും. ആൾക്കാർ തിരിച്ചറിയുമെന്നുള്ളത് കൊണ്ട് മുഖം മറച്ച് പുറത്തേക്ക് ഇറങ്ങാം എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. അതെല്ലാം ഒരു ഭാഗ്യമല്ലേ. പിന്നെ പ്രേക്ഷകർക്ക് നമ്മളോടുള്ള ഇഷ്ടം തിരിച്ചറിയാൻ കഴിയുന്നതും നേരിൽ കാണുമ്പോഴല്ലേ

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

3 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

15 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

48 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago