entertainment

എന്റെ ബിഗ് ബോസ് വിജയി കിടിലം ഫിറോസ് ആണെന്ന് ഗായത്രി സുരേഷ്: എന്നാല്‍ ഒരു അവാര്‍ഡ് കൊടുക്കാന്‍ കമന്റ്

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്നലെയായിരുന്നു ബിഗ് ബോസ് സീസണ്‍ 3 യുടെ വിജയിയെ പ്രഖ്യാപിച്ചത്. മണിക്കുട്ടനാണ് ഇത്തവണത്തെ വിജയി. മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്നും ഏറെ മുന്നിലായിരുന്നു മണിക്കുട്ടന്റെ വോട്ടിംഗ് ഗ്രാഫ്. എന്നാല്‍, കിടിലം ഫിറോസ് ആയിരുന്നു ജയിക്കേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് നദി ഗായത്രി സുരേഷ് അടക്കമുള്ളവര്‍ പ്രതികരിച്ചത്. ‘എന്നും എന്റെ ബിഗ് ബോസ് വിജയി നിങ്ങളാണ്’ എന്നാണു ഗായത്രിയുടെ പോസ്റ്റ്.

ജനങ്ങളുടെ വിധി തനിക്ക് മനസ്സിലാകുന്നില്ലെന്നും ഗായത്രി പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വിമര്ശനമുയര്‍ന്നതോടെ താരം പിന്നീട് ഈ ഭാഗം ഡിലീറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. മുന്‍ ബിഗ് ബോസ് താരം മിഷേലിന്റെ കമന്റും ശ്രദ്ധ നേടുന്നുണ്ട്. അതെ സത്യം എന്നായിരുന്നു മിഷേലിന്റെ കമന്റ്. ഫിറോസിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ആയിരുന്നു ഗായത്രിയുടെ പ്രതികരണം.

ഗായത്രിയുടെ പോസ്റ്റിനു നിരവധി ആളുകളാണ് കമന്റിടുന്നത്. ‘ടോപ് ഫൈവില്‍ പോലും എത്താന്‍ സാധിക്കാതിരുന്ന ആളാണോ വിജയി?’ എന്നാണു ഒരാള്‍ ചോദിക്കുന്നത്. ‘എന്തായാലും നിങ്ങളുടെ ജഡ്ജിമെന്റിനെക്കാളും നല്ലതാ ജനങ്ങളുടെ ജഡ്ജ്‌മെന്റ്’ എന്നാണ് മറ്റൊരാളുടെ നിരീക്ഷകണം. ‘എന്നാല്‍ ചേച്ചിയൊരു അവാര്‍ഡ് അങ്ങ് കൊടുക്ക്, വിഷമം അങ് മാറട്ടെ’ എന്നും കളിയാക്കുന്നവരുണ്ട്.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

15 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

15 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

31 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

40 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

41 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago