entertainment

ഒരു പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ആളുകള്‍ കുറച്ച് മാന്യത പാലിക്കണമെന്ന് ഗായത്രി സുരേഷ്

രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത് നടി ഗായത്രി സുരേഷ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് നിര്‍ത്താതെ പോയി ഒടുവില്‍ നാട്ടുകാര്‍ തടഞ്ഞതാണ്. സംഭവത്തിന്റെ വീഡിയോ വൈറല്‍ ആയതോടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി ഗായത്രി രംഗത്ത് എത്തിയിരുന്നു. അപകടം നടന്ന ശേഷം നിര്‍ത്താതെ പോകണമെന്ന് കരുതിയതല്ലെന്നും എന്നാല്‍ ഭയംമൂലം രക്ഷപ്പെടാന്‍ ശ്രമിച്ചതാണെന്നുമാണ് ?ഗായത്രി സുരേഷ് പിന്നീട് പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്. യഥാര്‍ഥ സംഭവത്തെ കുറിച്ച് വിവരിച്ചുള്ള ഗായത്രിയുടെ വീഡിയോയ്ക്ക് നിരവധി പരിഹാസ ട്രോളുകളും സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിച്ചിരുന്നു.

ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ മനസ് തുറന്നിരിക്കുകയാണ് ഗായത്രി സുരേഷ്. തനിക്കെതിരെ പല കള്ള പ്രചരണങ്ങളും നടക്കുന്നുണ്ടെന്ന് നടി പറഞ്ഞു. താന്‍ മദ്യപിച്ചിരുന്നുവെന്ന തരത്തില്‍ സോഷ്യല്‍മീഡയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഗായത്രി പറയുന്നു.

‘സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ക്ക് എല്ലാത്തരം നുണകളും പറയാന്‍ കഴിയും. സ്ഥലത്തെത്തിയ പോലീസിന് സത്യം അറിയാം. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആര്‍ക്കും പരിക്കില്ല. പൊതുവായി ഒരു പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ആളുകള്‍ കുറച്ച് മാന്യത പാലിക്കണമെന്നാണ് എന്റെ ആഗ്രഹം. കഴമ്പില്ലാത്ത നുണകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഞാന്‍ ഒരു പെണ്‍കുട്ടിയാണെന്ന് അവര്‍ക്ക് പരിഗണിക്കാമായിരുന്നു. എന്റെ കുടുംബം തന്നെ സംഭവവുമായി ബന്ധപ്പെട്ട് എന്ന വഴക്ക് പറഞ്ഞിരുന്നു. എനിക്കറിയാം ഞാന്‍ രണ്ട് ദിവസത്തേക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുമെന്ന് അതിനുശേഷം അവര്‍ക്ക് പുതിയൊരാളെ ലഭിക്കും അപ്പോള്‍ അവര്‍ എന്നെ മറക്കും.’- ഗായത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഗായത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞതിങ്ങനെയായിരുന്നു, ‘എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നിങ്ങള്‍ക്കാര്‍ക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ പങ്കുവെക്കുന്നത്. ഞങ്ങള്‍ കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോള്‍ മുമ്ബില്‍ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതില്‍ വാഹനങ്ങളുടെ സൈഡ് മിറര്‍ പോയിരുന്നു. അല്ലാതെ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാല്‍ വാഹനം നിര്‍ത്താന്‍ ഭയന്ന് ഞങ്ങള്‍ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ… ആ വാഹനത്തില്‍ എന്നെ കാണുമ്‌ബോള്‍ അവിടെയുള്ള ജനങ്ങള്‍ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. പേടിച്ചിട്ടാണ് നിര്‍ത്താതെ പോയത്. ആ തെറ്റ് മാത്രമാണ് ഞങ്ങള്‍ ചെയ്തത്. എന്നാല്‍ അവര്‍ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്‌റ്റൈലില്‍ ഞങ്ങളെ ചെയ്‌സ് ചെയ്ത് പിടിച്ചു. പിന്നീട് ഞങ്ങള്‍ ഒറുപാട് നേരം അവരോട് കെഞ്ചി മാപ്പ് പറഞ്ഞു. പക്ഷെ അവര്‍ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിര്‍ത്താതെ പോയത്. ശേഷം പൊലീസ് എത്തി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി. ആ സംഭവത്തില്‍ ആര്‍ക്കും ഒരു പോറല്‍പോലും ഏറ്റിട്ടില്ല. നിങ്ങള്‍ക്ക് എന്ന് കുറിച്ച് മോശം ചിന്തവരരുതെന്ന് കരുതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്’ ഗായത്രി സുരേഷ് പ്രചരിക്കുന്ന വീഡിയോയിലെ സത്യാവസ്ഥ വെളിപ്പെടുത്തികൊണ്ട് പറഞ്ഞു.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

26 seconds ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

19 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

44 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

59 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago