entertainment

ട്രോൾസ് നിരോധിക്കണം വൃത്തികെട്ട കമന്റ്‌സ് ഇടുന്നവർക്കെതിരെ കേസ് എടുക്കണം, പിണറായിയോട് അപേക്ഷയുമായി ​ഗായത്രി

സോഷ്യൽ മീഡിയയിലെ ട്രോളുകൾ നിരോധിക്കണമെന്നാവശ്യവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രിയ താരം ​ഗായത്രി സുരേഷ്. 2015ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് ചില വിശദീകരണവുമായി ​ഗായത്രി എത്തിയിരുന്നു. ​ഗായത്രിയുടെ കൂടെ ചില ആൺ സുഹൃത്തുക്കളുമുണ്ടായിരുന്നു.

​ഗായത്രിയുടെ വാക്കുകളിങ്ങനെ, എനിക്ക് പറയാനുള്ളത് പിണറായി വിജയൻ സാറിനോടാണ്. മുഖ്യമന്ത്രിയോട്. സാറിനെ ഞാൻ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. സാർ ഇത് കേൾക്കുമെന്ന് കരുതുന്നു. ഇത് നടക്കുമോ എന്നറിയില്ല. എന്നാലും എനിക്കിത് പറയാൻ തോന്നി. എന്തെങ്കിലും ഒരു നടപടിയെടുക്കണം. ഇങ്ങനെയുള്ളവർ വളരാൻ പാടില്ല. അവർക്ക് കേരളത്തെ തന്നെ നശിപ്പിക്കാൻ ശക്തിയുണ്ട്. ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്നെ പിന്തുണയ്ക്കുകയാണെങ്കിൽ നമുക്ക് സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടു വരാനാകും. സോഷ്യൽ മീഡിയയിലെ ഒന്നോ രണ്ടോ ലക്ഷം പേരെ കേരളമാക്കി മാറ്റരുത്. ആളുകളെ അടിച്ചമർത്തരുത്. എന്തെങ്കിലും നടപടിയെടുക്കണം. ട്രോൾസ് നിരോധിക്കുകയോ വൃത്തികെട്ട കമന്റ്‌സ് ഇടുന്നവർക്കെതിരെ കേസ് എടുക്കുകയോ അങ്ങനെ എന്തെങ്കിലും ചെയ്യണമെന്നാണ് ​ഗായത്രി പറയുന്നത്.

മിണ്ടാതെയിരിക്കുമ്പോൾ വെറുതെ കുറേ ആരോപണങ്ങളുമായി വരികയാണ്. കഴിഞ്ഞ ദിവസം ഗായത്രി സുരേഷ് എന്ന് അടിച്ച് നോക്കിയപ്പോൾ കണ്ട, രണ്ട് യൂട്യൂബ് ചാനൽ എന്നെക്കുറിച്ച് ഇട്ടത് റിപ്പോർട്ട് ചെയ്യാനാണ് ഇപ്പോൾ വന്നിരിക്കുന്നത്. യുവ നടന്മാർക്കിടയിൽ വലവീശുന്നതിനിടെ ഇതാ ഒരു പരൽമീൻ കൂടെ എന്നാണ് പറയുന്നത്. വീഡിയോയിൽ പറയുന്നത് ഞാൻ ദിലീപേട്ടന്റെ വീട്ടിലേക്ക് പോവുകയാണത്രേ. ദിലീപേട്ടനെ വല വീശിപ്പിടിക്കാൻ. അങ്ങനെ കാവ്യ ചേച്ചിയുടെ ജീവിതം തകർക്കാൻ. എനിക്ക് ഇവരെ അറിയുക പോലുമില്ല. ദിലീപേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ദിലീപേട്ടനൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്‌നങ്ങളിൽ ഒന്നാണ്. പക്ഷെ ഇവരെയാരേയും എനിക്ക് പേഴ്‌സണലി അറിയില്ല

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

26 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

59 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago