entertainment

വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ല, പുലിവാലു പിടിച്ച് ​ഗായത്രി

2015ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് ചില വിശദീകരണവുമായി ​ഗായത്രി എത്തിയിരുന്നു. ​ഗായത്രിയുടെ കൂടെ ചില ആൺ സുഹൃത്തുക്കളുമുണ്ടായിരുന്നു.

ഇപ്പോളിതാ സാമൂഹ്യ മാധ്യമത്തിൽ നടി മുൻപ് പറഞ്ഞിരുന്ന കാര്യങ്ങൾ കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുകയാണ് ട്രോളന്മാർ. വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധം ഒരു കുറ്റകൃത്യമൊന്നുമല്ല. എനിക്ക് അതിനോട് താൽപര്യമില്ല. വെറുതെ ഒരു സുഖത്തിന് വേണ്ടിയാണെങ്കിൽ അത് ശരിയല്ല. ഒരു ഇമോഷൻ വേണമെന്നാണ് ഗായത്രി പറയുന്നത്. തെറി വിളിക്കുന്നവർ അത് ചെയ്യട്ടെ. എന്നെ കല്ലെറിയുന്നവരുടെ കൈ വേദനിക്കും എന്നല്ലാതെ എനിക്കൊന്നും സംഭവിക്കില്ലെന്ന് ഈയിടയ്ക്കാണ് തിരിച്ചറിഞ്ഞതെന്നും ഗായത്രി പറഞ്ഞു.അവതാരികയുടെ ചോദ്യം ഇതായിരുന്നു. പ്രീമാരിറ്റൽ സെക്സ് സംസാരിക്കാൻ പോലും പേടിക്കുന്ന കാര്യമാണ് അതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത് ? ഗായത്രി പറഞ്ഞത്- വിവാഹത്തിന് മുൻപേ ഉള്ള സെക്സ് ഒരു തെറ്റല്ല.അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. വെറുമൊരു തമാശക്കാണേൽ എനിക്ക് താല്പര്യം ഇല്ല.

തൊട്ടടുത്ത ചോദ്യം ഇങ്ങനെ- ഗായത്രിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായാൽ തുറന്ന് വീട്ടുകാരോട് തുറന്ന് പറയുമോ എന്നായിരുന്നു. ഇതിനും വ്യക്തമായി മറുപടി പറഞ്ഞു ഗായത്രി. ഞാൻ എന്റെ അമ്മയോട് പറയുമെന്നായിരുന്നു മറുപടി. ഇല്ലെങ്കിൽ എനിക്ക് സമാധാനമായി ഇരിക്കാൻ പറ്റില്ല എന്നായിരുന്നു. മുമ്പും പല വിഷയങ്ങളിലും ഗായത്രി അഭിപ്രായം പറഞ്ഞ് പുലിവാലു പിടിച്ചിട്ടുണ്ട്. സീരിയൽ താരങ്ങളെ കളിയാക്കി വീഡിയോ ചെയ്തതായിരുന്നു അതിലൊന്ന്.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

7 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

9 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

23 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

26 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

55 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago