entertainment

സിനിമ ഇല്ല, സൗഹൃദങ്ങളില്ല, ഫോണില്ല , ഒന്നും ഇല്ലാതിരിക്കുമ്പോള്‍ ഇഷ്ടമുള്ളത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തോന്നും, ​ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ച് ​ഗായത്രി സുരേഷ്

ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. നിരന്തരം സൈബർ ആക്രമണം നേരിടുന്ന താരം കൂടിയാണ് ​ഗായത്രി സുരേഷ്. ഇപ്പോഴിതാ ഗായത്രിയുടെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്.

എല്ലാ ബന്ധങ്ങളില്‍ നിന്നും മാറി, വീട്ടില്‍ സ്വസ്തമായി ഇരിക്കുക എന്നതാണ് ആ ഡിപ്രഷനില്‍ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ കണ്ടെത്തിയ വഴി. സിനിമ ഇല്ല, സൗഹൃദങ്ങളില്ല, ഫോണില്ല , ഒന്നും ഇല്ലാതിരിക്കുമ്പോള്‍ ഇഷ്ടമുള്ളത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തോന്നും. അങ്ങനെ സ്വയം തന്നിലേക്ക് മടങ്ങി, തന്റെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ആ ഡിപ്രഷനില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിച്ചു.

നമ്മള്‍ നമുക്ക് വേണ്ടി, നമ്മള്‍ക്കൊപ്പം കുറച്ചധികം നേരം ചെലഴിക്കണം. അത് അത്യാവശ്യമാണ്. ചെയ്യുന്ന കാര്യങ്ങളെ അനലൈസ് ചെയ്യാനും, സ്വയം മോള്‍ഡ് ചെയ്‌തെടുക്കാനും അത് സഹായിക്കും. കുറേ പുസ്തകങ്ങള്‍ വായിക്കും, വീഡിയോസ് കാണും, സിനിമകള്‍ കാണും. ചിന്തകളിലെ കണ്‍ഫ്യൂഷനൊക്കെ ക്ലിയര്‍ ചെയ്തു തുടങ്ങും. അങ്ങനെ ക്ലിയര്‍ ചെയ്തപ്പോള്‍ ഞാന്‍ ഹാപ്പിയായി.

ഭയം ഭയങ്കര പ്രശ്‌നമുള്ള ഒന്നാണ്. സത്യത്തില്‍ ഈ ഭയമാണ് എല്ലാത്തിനും കാരണം. എനിക്ക് അത് നഷ്ടപ്പെടുമോ, ഇത് കിട്ടാതെ പോകുമോ, അവരെന്നെ കുറിച്ച് അങ്ങനെ ചിന്തിയ്ക്കുമോ, ഇങ്ങനെ പറയുമോ എന്നൊക്കെയുള്ള ഭയമാണ് നമ്മളെ കൊണ്ട് എല്ലാം ചിന്തിപ്പിയ്ക്കുന്നത്. ആ ഭയമാണ് ഈ ഡിപ്രഷന്റെയും കാരണം. അതിന് പുറത്ത് കടക്കാനും ഇപ്പോള്‍ എനിക്ക് കഴിയുന്നു.

കല്യാണം കഴിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷെ അത് എന്റെ നല്ല ഒരു സുഹൃത്തായിരിക്കണം. നല്ല ഒരു കംപാനിയന്‍ഷിപ് ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. കല്യാണം കഴിക്കണം എന്ന് കരുതി ആരെയെങ്കിലും കല്യാണം കഴിച്ചാല്‍ മതി എന്നല്ല. ഈ മനുഷ്യനാണ് ഇനി ജീവിതം എന്ന് ചിന്തിക്കാന്‍ പറ്റുന്ന ഒരാള് വേണം. ലവ് അറ്റ് ഫസ്റ്റ് സൈറ്റില്‍ വിശ്വാസമില്ല. ഫസ്റ്റ് സൈറ്റില്‍ കണക്ട് ആകും എന്ന് വിശ്വസിക്കുന്നു എന്നും ഗായത്രി പറഞ്ഞു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago