entertainment

ഒരാളെ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു വിവാഹം ചെയ്യുന്നതാണ് താല്പര്യം; സങ്കൽപ്പത്തെ കുറിച്ച് തുറന്നു പറഞ്ഞു ഗായത്രി സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗായത്രി സുരേഷ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോൾ വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് ഇവർ. ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള സങ്കല്പം ആണ് താരം തുറന്നു പറയുന്നത്.അമ്മ വീട്ടിൽ കല്യാണ കാര്യത്തെക്കുറിച്ച് ഒക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. നിനക്ക് കല്യാണ പ്രായം ഒക്കെയായി എന്നാണ് അമ്മ പറയുന്നത്. എന്നാൽ അറേഞ്ച് മാരേജിനോട് തനിക്ക് താല്പര്യം ഇല്ല എന്നാണ് ഗായത്രി പറയുന്നത്. വിവാഹം നടത്താൻ വേണ്ടി ഒരാളെ കല്യാണം കഴിക്കാൻ തനിക്ക് താല്പര്യം ഇല്ല.

ഒരാളെ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു വിവാഹം ചെയ്യുന്നതാണ് താല്പര്യം. തൻറെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അത് പ്രണയവിവാഹം ആയിരിക്കും എന്നും താരം ഉറപ്പിച്ചു പറഞ്ഞു. അതേസമയം സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ആശയത്തെക്കുറിച്ചും താരം തന്നെ അഭിപ്രായം തുറന്നു പറഞ്ഞു. ഒരേ കാഴ്ചപ്പാട് ഉള്ള വ്യക്തികൾ ഒരുമിച്ചാൽ മാത്രമേ ഈ ചിന്ത വർക്കൗട്ട് ആവൂ എന്നാണ് താരം പറയുന്നത്. ഒരാൾക്ക് ചിലപ്പോൾ ദീർഘകാലത്തേക്ക് ഉള്ള സ്വന്തമായിരിക്കും ആവശ്യം.

എന്നാൽ മറ്റേ വ്യക്തിക്ക് അതിനെ ഉൾക്കൊള്ളാൻ സാധിക്കണം എന്നില്ല. അതുകൊണ്ടുതന്നെ ഇങ്ങനത്തെ കാര്യത്തിൽ ഒരേ ചിന്താഗതിയുള്ള ആളുകൾ ധാരണയിൽ എത്തണം എന്നാണ് താരം പറയുന്നത്. ശാരീരികമായ ബന്ധങ്ങളെ കുറിച്ച് ഒന്നും താൻ ഇന്നേവരെ ചിന്തിച്ചിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു. മീടൂ പോലുള്ള അനുഭവങ്ങൾ ഇതുവരെ സിനിമയിൽ നിന്നും ഉണ്ടായിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചില ആളുകൾ ചോദിച്ചിട്ടുണ്ട് എന്നും താരം തുറന്നു പറയുന്നു. അങ്ങനെയുള്ള ബന്ധങ്ങൾ അവിടെ വച്ചുതന്നെ അവസാനിപ്പിച്ചു തിരികെ വരുകയാണ് പതിവ് എന്നും താരം കൂട്ടിച്ചേർത്തു. മീട്ടൂ ആരോപണങ്ങളിലൂടെ വെളിപ്പെടുന്നത് ബലപ്രയോഗത്തിലൂടെയുള്ള ശാരീരിക ഉപദ്രവം ആണെങ്കിൽ അത് ശരിയായ കാര്യമാണ് എന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ പരസ്പര സമ്മതത്തോടെ രണ്ടുപേർ ചെയ്ത കാര്യം ഒരാളെ തകർക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കുന്നത് അത്ര ശരിയായ കാര്യമല്ല എന്ന് തോന്നിയിട്ടുണ്ട് എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്.

2014 മത്സരത്തിലെ മിസ് കേരള ആയിരുന്നു താരം. അങ്ങനെയാണ് കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന സിനിമയിൽ താരം എത്തുന്നത്. ട്രോളുകൾ തന്നെ പലപ്പോഴും വേദനിപ്പിക്കാറുണ്ട് എന്നാണ് താരം പറയുന്നത്. തന്നെ മാത്രമല്ല തൻറെ വീട്ടുകാരെയും വേദനിപ്പിക്കാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago