trending

ഗാസ നരകമായി മാറി, പരിക്കേറ്റവരുടെ മുറിവുകളിൽ പുഴുക്കൾ ഇഴയുന്നു, ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

ഗാസയിലെ യുദ്ധം വരും ദിവസങ്ങളിൽ തീവ്രമാക്കും എന്നും ഹമാസ് ഭീകരരേയും അനുകൂലികളേയും മുഴുവൻ പിടികൂടുമെന്നും ഇസ്രായേൽ. യുദ്ധം നിർത്താൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്ന യു എൻ സുരക്ഷാ കൗൺസിൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിനാൽ ഇസ്രായേൽ ഗാസക്കും ഹമാസിനും മേൽ കൂടുതൽ ആക്രമണം നടത്തുകയാണ്‌. വരും ദിവസങ്ങളിൽ ഹമാസിനു അനുകൂലിക്കുന്നവരുടെ ഭയാനയകായ നാളുകൾ ആയിരിക്കും എന്നും ഇസ്രായേൽ പറഞ്ഞു. യുന്നിലേ യുഎസ് വീറ്റോ വെടിനിർത്തൽ ബിഡ്ഡിന് ശേഷം, ഹമാസ് യുദ്ധത്തിൽ കൂടുതൽ ശക്തമായി സമ്മർദ്ദം ചെലുത്തുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുത്തു

ഹമാസ് അനുകൂലികൾ ഇപ്പോൾ ഇസ്രായേലിന്റെ തോക്കിൻ മുനയിലാണ്‌. ദാസയിൽ പിടിമുറുക്കിയ ജൂതരിൽ നിന്നും രക്ഷപെടാൻ ഇപ്പോൾ ഹമാസ് ഭീകരർ ആശുപത്രികളിലും സുകൂളുകളും അഭയാർഥി ക്യാമ്പുകളിലും ഒളിച്ചിരിക്കുകയാണ്‌. ഇവിടെ നിന്നും ഇവരെ തുരത്താൻ റെയ്ഡും അറസ്റ്റും ചോദ്യം ചെയ്യലും ഇസ്രായേൽ നടത്തുകയാണ്‌.എന്നാൽ ദാസ മാനുഷിക സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്നും രോഗവും പട്ടിണിയും മൂലം വലയുന്ന അവസ്ഥയിലാണെന്നും എയ്ഡ് ഗ്രൂപ്പുകൾ പറയുന്നു.

ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചുരുങ്ങിയത് 17,700 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ഭൂരിഭാഗം വലിയ നിർമ്മിതികളും തകർക്കപ്പെട്ടു. ഗാസ ഒരു അവശിഷ്ട നഗരമായി മാറി. നാശ നഷ്ടങ്ങളുടെ കനക്കെടുത്തല എണ്ണിയാൽ ഒടുങ്ങില്ലെന്നും പലസ്തീൻ വ്യക്തമാക്കി.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മരിച്ചു. വെള്ളിയാഴ്ചയാണ്‌ വെടി നിർത്തൽ പ്രമേയം അമേരിക്ക യു എന്നിൽ വീറ്റോ ചെയ്തത്. ഈ നീക്കത്തെ ഫലസ്തീൻ അതോറിറ്റിയും ഹമാസും അതുപോലെ മാനുഷിക ഗ്രൂപ്പുകളും ശക്തമായി അപലപിച്ചു.

എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയിൽ അമേരിക്കയെ അഭിനന്ദിച്ചു.യുഎസ് സ്വീകരിച്ച ശരിയായ നിലപാടിനെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു“ കൂടാതെ ”ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള ഞങ്ങളുടെ ന്യായമായ യുദ്ധം തുടരുമെന്ന്“ പ്രതിജ്ഞയെടുത്തു.

ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിൽ ആയിരക്കണക്കിന് ഗസ്സക്കാർ അഭയം പ്രാപിക്കുന്നുണ്ടെന്നും കഴിഞ്ഞ മാസം ഇസ്രായേൽ നടത്തിയ റെയ്ഡിനെത്തുടർന്ന് അത് പ്രവർത്തിക്കാതെ ഭാഗികമായി നശിപ്പിക്കപ്പെട്ടതായും എഎഫ്‌പി പത്രപ്രവർത്തകൻ പറഞ്ഞു. തകർന്ന ഭിത്തികൾക്കിടയിൽ ആശുപത്രിയുടെ മുറ്റത്തും പൂന്തോട്ടത്തിലും തുണിത്തരങ്ങളും പ്ലാസ്റ്റിക്കുകളും കൊണ്ട് നിർമ്മിച്ച നൂറുകണക്കിന് താൽക്കാലിക ടെന്റുകൾ നിറഞ്ഞു. ഗാസക്കാർ ഇപ്പോൾ താമസിക്കുന്നത് പ്ളാസ്റ്റിക് വലിച്ച് കെട്ടിയ കൂടാരങ്ങളിലാണ്‌. കാരണം വീടുകളും കെട്ടിടങ്ങളും ഏത് സമയവും തകർന്നു വീഴും.

ആകാശത്ത് നിന്നും തീമഴ പോലെയാണ്‌ ബോംബുകൾ ഇട്ട് കെട്ടിടങ്ങൾ തുടച്ച് നീക്കുന്നത്. ഗാസക്കാർക്ക് ഈ വിധി വരുത്തി വയ്ച്ചത് ഒക്ടോബർ 7ന്റെ ഹമാസ് ഭീകരരുടെ ഇസ്രായേൽ ആക്രമണം ആയിരുന്നു. ഗാസയിൽ ചികിൽസ കിട്ടാതെ ടെന്റുകളിൽ പകർച്ച വ്യാധിയുമായി 4 ലക്ഷം പേർ ഉണ്ട്. ടെന്റുകളിൽ പകർച്ച വ്യാധി പടരുകയാണ്‌ എന്ന് നഗരത്തിലെ ഷെജയ്യ ജില്ലയിൽ നിന്നുള്ള സുഹൈൽ അബു ദൽഫ (56) പറഞ്ഞു, താൻ ഇസ്രായേലി വിമാനങ്ങളും ടാങ്കുകളും നടത്തിയ കനത്ത ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ആളാണ്‌ എന്നും ഇയാൾ പറയുന്നു.ഒരു ഷെൽ വീടിന് നേരെ തട്ടി എന്റെ 20 വയസ്സുള്ള മകന് പരിക്കേറ്റു,“ അദ്ദേഹം മാധ്യമ പ്രവർത്തകരോട് പങ്കുവയ്ച്ചു. ഞങ്ങൾ ഓൾഡ് സിറ്റിയിലേക്ക് പലായനം ചെയ്തു. അവിടെയും എല്ലാം തകർന്ന് കിടക്കുകയാണ്‌. ഈ യുദ്ധം ഒന്നും വേണ്ടായിരുന്നു. ഇനി ഗാസയിൽ പഴയ അവസ്ഥയിൽ ആർക്കും ജീവിക്കാൻ ആകില്ല എന്നും പറഞ്ഞു. ഞങ്ങൾ ഇപ്പോൾ അൽ ഷിഹ ആശുപത്രി മുറ്റത്ത് ടെന്റ് വിരിച്ചാണ്‌ കിടക്കുന്നത്. മുകളിൽ എപ്പോഴും യുദ്ധ വിമാനങ്ങൾ മൂളി പായുന്നു./ ഏത് സമയവും മരിക്കും. അവർ വീണ്ടും ആശുപത്രി ആക്രമിക്കുമോ എന്ന് ഞങ്ങൾക്ക് അറിയില്ല എന്നും ഗാസക്കാരൻ പറയുന്നു

24 മണിക്കൂറിനുള്ളിൽ ദേർ അൽ-ബലായിലെ അൽ-അഖ്‌സ ആശുപത്രിയിൽ മാത്രം 71 പേരും തെക്കൻ നഗരമായ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ 62 പേരും മരിച്ചതായി ഹമാസ് ആരോഗ്യ അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ മുറിവുകളിൽ നിന്നും പുഴക്കൾ ഇഴയുന്നതായി കണ്ടു എന്നും മുറിവ് കെട്ടാനും കഴുകാനും പോലും ഉള്ള മരുന്നുകളും ഫസ്റ്റ് എയ്ഡ് പൊലും ആശുപത്രികളിൽ ഇല്ലെന്നും എഎഫ്‌പി ലേഖകൻ അനുഭവം വിവരിക്കുന്നു. മുറിവുകളിൽ നിന്ന് പുഴുക്കളെ പറിച്ചെടുക്കുന്നതിനെക്കുറിച്ചും അനസ്‌തേഷ്യ നൽകാതെ പരികേറ്റവരെ ഓപ്പറേഷൻ ചെയ്യുന്നതായും പറഞ്ഞു. ഗാസയിലെ സാഹചര്യം “വെറും ഒരു ദുരന്തമല്ല..മഹാ നരകമാണ്‌. അങ്ങിനെ ആക്കി മാറ്റാൻ ഇസ്രായേലിനു കഴിഞ്ഞു എന്നും മാധ്യമ പ്രവർത്തകൻ പറഞ്ഞു.

ഒക്‌ടോബർ 7-ന് ഹമാസിന്റെ അഭൂതപൂർവമായ ആക്രമണങ്ങൾ ഇസ്രായേലിൽ 1200പേരുടെ ജീവനാണ്‌ എടുത്തത്. ഗാസയിൽ നിന്നും ഇസ്രായേൽ അതിർത്തി കടന്ന് കയറി ഭീകരാക്രമണം നടത്തുകയും 240 പേരേ ബന്ദികളാക്കി തട്ടികൊണ്ട് പോവുകയും ആയിരുന്നു. തുടർന്നാണ്‌ ഗാസക്ക് ജൂതന്മാർ നരകം ശിക്ഷാ വിധിയായി പ്രഖ്യാപിക്കുന്നതും. ഇപ്പോൾ ഗാസയിൽ കൂടുതൽ കൂടുതൽ തീവ്രവാദികൾ കൊല്ലപ്പെടുന്നതും കൂടുതൽ കൂടുതൽ ഭീകരർക്ക് പരിക്കേറ്റതും ഞങ്ങൾ കാണുന്നു എന്ന് ഇസ്രായേലിലെ മുതിർന്ന സൈനീകൻ എക്സ് പ്ളാറ്റ്ഫോമിൽ കുറിച്ചു.

Karma News Network

Recent Posts

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

29 mins ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

44 mins ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

47 mins ago

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

1 hour ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

2 hours ago

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

2 hours ago