entertainment

ശബരിമലയിലെത്തി അയ്യനെ തൊഴുത് പ്രിയ താരം ഗീത

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരമാണ് ഗീത. ചിങ്ങമാസ പുലരിയിൽ ശബരിമലയിൽ എത്തി അയ്യപ്പനെ തൊഴുതതിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ​ഗണപതിഹോമവും നെയ്യഭിഷേകവും നടത്തിയാണു മടങ്ങിയത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകൾ കൂടാതെ ഹിന്ദിയിലും ഗീത അഭിനയിച്ചിട്ടുണ്ട്.പഞ്ചാഗ്നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കൻ വീരഗാഥ, ആധാരം, ആവനാഴി, വൈശാലി, ലാൽ സലാം, അഭിമന്യു, അയ്യർ ദി ഗ്രേറ്റ് തുടങ്ങി എത്രയോ മലയാള ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ചിങ്ങമാസ പുലരിയിൽ അയ്യപ്പനെ തൊഴാനായി സന്നിധാനത്തിലെത്തിയത് ആയിരങ്ങളാണ്. പുലർച്ചെ 5 മണിക്കാണ് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി കെ. ജയരാമൻ നമ്ബൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നെയ്യഭിഷേകവും നടന്നു. ശേഷം മണ്ഡപത്തിൽ മഹാഗണപതി ഹോമം.

ചിങ്ങപ്പുലരിയിൽ അയ്യപ്പസ്വാമിയെ ദർശിക്കുന്നതിനായി ശരണം വിളികളുമായി ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ശബരിമലയിൽ എത്തിയത്. ഉഷപൂജയ്ക്ക് ശേഷം ശബരിമല പുതിയ കീഴ്ശാന്തിയുടെ നറുക്കെടുപ്പും നടന്നു. നാരായണൻപോറ്റി എസ്സ്, വലിയ ഉദയാദിച്ചപുരം ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പ് ആണ് പുതിയ ശബരിമല ഉൾക്കഴകം. ചിങ്ങം ഒന്നിന് ലക്ഷാർച്ചനയും കളഭാഭിഷേകവും ഉണ്ടായിരുന്നു.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago