തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരമാണ് ഗീത. ചിങ്ങമാസ പുലരിയിൽ ശബരിമലയിൽ എത്തി അയ്യപ്പനെ തൊഴുതതിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഗണപതിഹോമവും നെയ്യഭിഷേകവും നടത്തിയാണു മടങ്ങിയത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകൾ കൂടാതെ ഹിന്ദിയിലും ഗീത അഭിനയിച്ചിട്ടുണ്ട്.പഞ്ചാഗ്നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കൻ വീരഗാഥ, ആധാരം, ആവനാഴി, വൈശാലി, ലാൽ സലാം, അഭിമന്യു, അയ്യർ ദി ഗ്രേറ്റ് തുടങ്ങി എത്രയോ മലയാള ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ചിങ്ങമാസ പുലരിയിൽ അയ്യപ്പനെ തൊഴാനായി സന്നിധാനത്തിലെത്തിയത് ആയിരങ്ങളാണ്. പുലർച്ചെ 5 മണിക്കാണ് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി കെ. ജയരാമൻ നമ്ബൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നെയ്യഭിഷേകവും നടന്നു. ശേഷം മണ്ഡപത്തിൽ മഹാഗണപതി ഹോമം.
ചിങ്ങപ്പുലരിയിൽ അയ്യപ്പസ്വാമിയെ ദർശിക്കുന്നതിനായി ശരണം വിളികളുമായി ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ശബരിമലയിൽ എത്തിയത്. ഉഷപൂജയ്ക്ക് ശേഷം ശബരിമല പുതിയ കീഴ്ശാന്തിയുടെ നറുക്കെടുപ്പും നടന്നു. നാരായണൻപോറ്റി എസ്സ്, വലിയ ഉദയാദിച്ചപുരം ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പ് ആണ് പുതിയ ശബരിമല ഉൾക്കഴകം. ചിങ്ങം ഒന്നിന് ലക്ഷാർച്ചനയും കളഭാഭിഷേകവും ഉണ്ടായിരുന്നു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…