മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും വര്‍ഷങ്ങളോളം ബ്രേക്ക് എടുത്തെങ്കിലും പിന്നീട് രണ്ടാം വരവിലും അതി ഗംഭീര പ്രകടനമാണ് മഞ്ജു കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തന്റെ നാല്‍പ്പത്തിമൂന്നാം ജന്മദിനാഘോഷത്തിലാണ് നടി. മഞ്ജുവിന്റെ ജന്മദിനത്തില് സ്നേഹത്തില്‍ പൊതിഞ്ഞ ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കള്‍.
‘നീ എന്റെ ഗാഥാ ജാം മാത്രമല്ല, എന്റെ നിധിയാണ്.’ -മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് കുറിച്ചു. ‘ഹാപ്പി ബര്‍ത്ത്ഡേ എം, ലവ് യു’. എന്നായിരുന്നു പൂര്‍ണിമയുടെ ആശംസ. രമേശ് പിഷാരടി, അനുശ്രീ, സംയുക്ത വര്‍മ തുടങ്ങി നിരവധിപേര്‍ താരത്തിന് ആശംസകളുമായി എത്തി.
ഗീതു മോഹന്‍ദാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: ‘കഠിനമായ വിമര്‍ശനങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് എളുപ്പമല്ല, എനിക്കറിയാം. പക്ഷേ അത് പ്രസന്നതയോടെ കേട്ട്, നിന്റെ ജോലിയില്‍ പ്രയോഗിച്ച് വളരെ മനോഹരമായി അതിനെ കീഴടക്കി, ഒരു വ്യക്തിയെന്ന നിലയില്‍ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ കഴിവില്‍ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവെന്ന നിലയില്‍ നിന്റെ വളര്‍ച്ചയില്‍ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്നും കാണിച്ചുകൊടുത്തു.’
‘നിന്നെ മികച്ചതാക്കാന്‍ പ്രേരിപ്പിക്കുന്നത് തുടരുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു, കാരണം നിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതേ ഒള്ളൂ, മാത്രമല്ല അത് വളരെ വേഗം വരുമെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ന് നിന്റെ ജന്മദിനത്തില് ഞാന്‍ പറയുന്നു നീ എന്റെ ഗാഥാ ജാം മാത്രമല്ല, നീ എന്റെ നിധിയാണ്.’
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…