world

കുട്ടിയുടെ സ്വകാര്യ ഭാഗത്തേറ്റ പരിക്ക്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്ന സംശയം, ഇന്ത്യന്‍ വംശജയായ രണ്ടരവയസുകാരിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കില്ല

ജര്‍മ്മന്‍ ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിൽ കഴിയുന്ന ഇന്ത്യന്‍വംശജയായ രണ്ടര വയസുകാരി അരിഹഷായെ വിട്ടു നൽകണമെന്ന മാതാപിതാക്കളുടെ ആവശ്യം ജര്‍മ്മന്‍ കോടതി തള്ളി. കുട്ടിയുടെ സ്വകാര്യ ഭാഗത്തേറ്റ പരിക്ക് ആകസ്മികമാണെന്ന മാതാപിതാക്കളുടെ വാദം തള്ളി കൊണ്ടാണ് ജര്‍മമന്‍ കോടതി കുട്ടിയെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം തള്ളുന്നത്. ബര്‍ലിനിലെ പാങ്കാവ് കോടതിയുടേതാണ് തീരുമാനം.

2021 സെപ്റ്റംബര്‍ മുതല്‍ ജര്‍മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ഹോമിലാണ് കഴിയുന്നത്. കുട്ടിക്ക് ഏഴ് മാസം പ്രായമുള്ളപ്പോള്‍ മുതലാണിത്. കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്ന സംശയത്തിന്മേലാണ് മാതപിതാക്കള്‍ക്ക് വിട്ടുകൊടുക്കാതിരിക്കുന്നത്. 2018ലാണ് കുട്ടിയുടെ മാതാപിതാക്കളായ ഭാവേഷ് ഷായും ഭാര്യ ധാരയും മുംബൈയില്‍ നിന്ന് ജര്‍മനിയിലേക്ക് ജോലി ആവശ്യാര്‍ത്ഥം പോവുന്നത്. ഭാവേഷ് ഷാ സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ്. ജര്‍മിനിയില്‍ താമസിക്കുമ്പോഴാണ് അരിഹ ഷാ ജനിക്കുന്നത്. ഒരു ദിവസം കളിക്കുന്നതിനിടെ വീഴുകയും കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു.

കുട്ടിയെ തുടര്‍ന്ന് ആശുപ്ത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. എന്നാല്‍ കുട്ടിയുടെ മതാപിതാക്കളെ വിളിപ്പിച്ച ആശുപത്രിയധികൃതര്‍ കുട്ടി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന സംശയം ആണ് പ്രകടിപ്പിക്കുന്നത്. പരിശോധനയിലാണ് ഇങ്ങനെ ഒരു സംശയം ഉണ്ടാവുന്നത്. മുത്തശ്ശി ഒപ്പമുണ്ടായിരുന്നപ്പോഴാണ് കുട്ടിക്ക് ആകസ്മികമായി പരിക്കേറ്റതെന്ന് മാതാപിതാക്കള്‍ വാദിക്കുകയുണ്ടായി. എന്നാല്‍ അത് ആശുപത്രിയധികൃതരും കോടതിയും അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അതോടെ ഏഴ് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ കുട്ടിക്ക് ബെല്‍ലിനെ കെയര്‍ ഹോമില്‍ കഴിയേണ്ടി വരുകയാണ്.

Karma News Network

Recent Posts

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്റെ മര്‍ദനമേറ്റത്. ഓമശേരി…

6 mins ago

ഹമാസിന്റെ ലൈംഗീക ആസ്കതി, കാഫിർ സ്ത്രീകളോട് ചെയ്യുന്നത്, രക്ഷപെട്ട സൂസാന

ഹമാസ് ഭീകരർ നടത്തുന്ന ലൈംഗീക വൈകൃതങ്ങൾ പുറത്ത് വിട്ട് രക്ഷപെട്ട് വന്ന സൂസാന എന്ന് ജൂത പെൺകുട്ടി..എന്റെ ഹൃദയ വികാരത്തിലേക്ക്…

20 mins ago

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

46 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

49 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

1 hour ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

1 hour ago