kerala

ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ വുമൺ എംപവര്മെന്റ്

ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ വുമൺ എംപവര്മെന്റ് ചെയറും ഹെലൻ കെല്ലർ അവാർഡ് ജേതാവുമായ ശോശാമ്മ ആൻഡ്രൂസിനും  ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ന്യൂ യോർക്ക് ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ ആൻഡ്രൂസ് കുന്നുപറമ്പിലിനും ഡാളസിൽ ഊഷ്മളമായ വരവേൽപ് നൽകി.

ഗ്ലോബൽ ചെയർ പേഴ്സൺ എന്ന നിലക്ക് താൻ നേത്ര്വത്വം നൽകുന്ന  “സെന്റർ ഓഫ് എക്സെൽലേൻസ് ” ചെയ്യാൻ പോകുന്ന കാര്യങ്ങളെപ്പറ്റി ശോശാമ്മ പറഞ്ഞു . ഇന്ത്യയിൽ നല്കാനിരിക്കുന്ന നൂറോളം തയ്യൽ മെഷിനുകൾ സ്ത്രീ എംപവറിന്റെ തുടക്കമാണെന്നും ലോകമെമ്പാടുമുള്ള ഇന്ത്യൻ സ്ത്രീകളെ ബന്ധിപ്പിച്ചുകൊണ്ട് ജനപ്രയോജന പരമായ പ്രൊജെക്ടുകൾ ചെയ്യുമെന്നും ശോശാമ്മ ആൻഡ്രൂസ് പറഞ്ഞു. കേരളത്തിലെ തയ്യൽ മാഷിനുകൾ നൽകുന്ന പരിപാടിക്ക് ഡോക്ടർ ടി പി നാരായണൻകുട്ടി (മുൻ കേരളാ ഫോറെസ്റ് ചീഫ്), മരിയമ്മ ഉമ്മൻ (ഉമ്മൻ ചാണ്ടിയുടെ മകൾ) എന്നിവരാണ് നേതൃത്വം നൽകുന്നത്. അമേരിക്കയിൽ നിന്നും 20 തയ്യൽ മാഷിനുകൾ നൽകാമെന്ന് ഗ്ലോബൽ അസ്സോസിയേറ്റ് ട്രഷറർ ടോം കോലേത് അറിയിച്ചു. സ്പോൺസർ ചെയ്യുവാൻ താല്പര്യം ഉള്ളവർ ഗ്ലോബൽ അസ്സോസിയേറ്റ് ട്രഷറർ ടോം കോലത്തിനെ വിളിക്കാവുന്നതാണ്.

ഗ്ലോബൽ പ്രസിഡന്റ് ഓഫ് ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പി. സി. മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രൊഫസർ ജോയ് പല്ലാട്ടുമഠം, ഡാളസ് ചാപ്റ്റർ കോഓർഡിനേറ്റർ വര്ഗീസ് കയ്യാലക്കകം, അയ്‌പ്‌ സ്‌കറിയാ, തോമസ് മാത്യു, മേരി തോമസ്, എബ്രഹാം മാത്യു (രാജൻ) മുതലായവർ പങ്കെടുത്തു ആശംസകൾ നേർന്നു.

ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗ്ലോബൽ പ്രെസിഡന്റും ഗാർലാൻഡ് സിറ്റി കൗൺസിൽ സീനിയർ സിറ്റിസൺ ഡിസ്ട്രിക്ട് 3 കമ്മീഷണറും ആയ  പി. സി. മാത്യു വിനെ പൊന്നാട അണിയിച്ചു ആദരിച്ചു.  വര്ഗീസ് കയ്യാലക്കകം നന്ദി പ്രകാശിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാരുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 732 822 9374.

Karma News Editorial

Recent Posts

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…

34 mins ago

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

1 hour ago

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

2 hours ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

3 hours ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

3 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

4 hours ago