trending

ടീച്ച​റേ ഒരു അഞ്ഞൂറ് രൂപ അയ​ച്ചര്വോ.. ഇവിടൊന്നൂല്യ ടീച്ചറേ.. കുട്ട്യോൾക്ക്., കരളലിയിപ്പിക്കുന്ന അനുഭവം പങ്കിട്ട് അധ്യാപിക

`ടീച്ച​റേ ഒരു അഞ്ഞൂറ് രൂപ അയ​ച്ചര്വോ.. ഇവിടൊന്നൂല്യ ടീച്ചറേ.. കുട്ട്യോൾക്ക്’; നെഞ്ച് പിടയുന്ന അനുഭവം പങ്കുവെച്ചിരിരിക്കുകയാണ് വട്ടേനാട് ജി.വി.എച്ച്.എസ്.എസിലെ അധ്യാപിക ഗിരിജ ഹരികുമാർ. തന്റെ ശിക്ഷ്യനായ അഭിഷേകിന്റെ സഹോദരനാണ് അതുൽ രാജ്. അതുലിനു സെറിബ്രൽ പാൾസി ബാധിച്ചു. പതിനേഴാം വയസിലും കഴുത്തുറച്ചിട്ടില്ല. പിതാവ് മരണപ്പെട്ട ഇവരുടെ കുടുംബം അനുഭവിക്കുന്ന ദുരിതം ഇവർക്ക് നേരത്തെ അറിയാം. എന്നാൽ, കഴിഞ്ഞ ദിവസം അഭി​ഷേകിന്റെ മാതാവ് സുഭദ്ര അധ്യാപികയെ വിളിച്ചു ചോദിച്ചു. ഒരു അഞ്ഞൂറ് രൂപ അയച്ച് തരുമോയെന്ന്… അനുഭവമാണ് ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ രൂപം:“ടീച്ചറേ…ഒരു അഞൂറ് രൂപ അയച്ചര്വോ…കരച്ചില് പുറത്ത് വരാതെ പിടിച്ചുവെച്ച ശബ്ദം….എൻറെ ക്ലാസിലെ അഭിഷേകിൻറെ അമ്മയാണ്… എന്താ…എന്തു പറ്റി… ഇവിടൊന്നൂല്യ ടീച്ചറേ ..കുട്ട്യോൾക്ക്…. ഉടനെ ഫോൺ കട്ട് ചെയ്ത് ആയിരം രൂപ അയച്ചുകൊടുക്കുമ്പൊ അവൻറെ അച്ഛൻ മരിച്ച അന്ന് പോയപ്പൊ കണ്ട അവന്റെ വീടും അവിടുത്തെ അവസ്ഥയും മനസിലേക്ക് കടന്നു വന്നു..ഇടക്കിടെ അവനെ മാറ്റി നിർത്തി വീട്ടിലെ കാര്യങ്ങളന്വേഷിക്കേം എന്തെങ്കിലും ബുദ്ധിമ്മുട്ടുണ്ടേൽ പറയണം എന്ന് പറയേം ചെയ്യാറുള്ളതോണ്ടായിരിക്കും വല്ലാതെ ഗതിമുട്ടിയപ്പോളുള്ള ഈ വിളി…

സെറിബ്രോ പാൾസി എന്ന രോഗം ബാധിച്ച് പതിനേഴ് വയസിലും കഴുത്തുറക്കാത്ത..,ദേഹം മുഴുവൻ സദാ വിറച്ചുകൊണ്ടിരിക്കുന്ന…ചിരിക്കാനും കരയാനും വാശിപിടിക്കാനും വിശക്കുന്നെന്ന് പറയാനുമെല്ലാം ഒരേ ശബ്ദം പുറപ്പെടുവിക്കുന്ന…ശരീരം വിറച്ച് വിറച്ച് താഴെ വീഴുമോ എന്ന് ഭയന്ന് കൈയ്യും കാലും ചെറിയ കയറ് കൊണ്ട് കെട്ടി കിടത്തിയിരിക്കുന്ന മകനെ മടിയിൽ കിടത്തി പാൽ കുപ്പിയിൽ ചായ കൊടുക്കുന്ന അമ്മയെയാണ് ഇന്നവിടെ കയറി ചെന്നപ്പൊ കാണാൻ കഴിഞത്..മൂത്രമൊഴിക്കാൻ ബെഡിൽ തന്നെ പാത്രം വെക്കണം…പുറത്തുള്ള ടോയ്ലറ്റിലേക്ക് അമ്മ ഒക്കത്തിരുത്തി കൊണ്ടുപോകണം…പൊട്ടി പൊളിയാറായ വീടും …കാലി പാത്രങ്ങളും….

ആശ്രയമായിരുന്ന ഭർത്താവും ഇല്ലാതായപ്പൊ വല്ലാതെ ബുദ്ധിമ്മുട്ടുമ്പൊ മൂത്തവനെയും ഇളയവനെയും സ്കൂൾ മുടക്കി വയ്യാത്ത കുട്ടിക്ക് കാവലിരുത്തി തൊട്ടടുത്തെവിടെങ്കിലും പണിക്ക് പോകും …എന്നാലും അവൻറെ ആവശ്യങ്ങൾക്ക് ഇടക്കിടക്ക് ഓടിവരാൻ പറ്റണം…പൂർത്തിയാകാത്തൊരു വീട് അച്ഛൻ പണിതിട്ടിട്ടുണ്ട്… അതൊന്ന് തേച്ച് ഒരു ബാത് റൂമും റെഡിയാക്കാൻ പറ്റിയിരുന്നേൽ പൊളിഞ് വീഴാറായിടത്തൂന്ന് അങ്ങോട്ട് മാറുകയെങ്കിലും ചെയ്യാരുന്നു….

കൂട്ടുകാരേ…നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ ചെയ്തു കൊടുക്കാൻ കഴിയുമോ….വലുതായിട്ടൊന്നും പറ്റിയില്ലെങ്കിലും ഒരു അമ്പതോ നൂറോ രൂപയെങ്കിലും അയച്ചു കൊടുക്കാൻ പറ്റുമോ…?കഴിയുന്നവർ ഉപേക്ഷ വിചാരിക്കരുത്…അപേക്ഷയാണ്ആ കുട്ടിയുടെ അമ്മയുടെ ഗൂഗിൾപേ നമ്പർ (+919745541593)Name – സുഭദ്ര അക്കൗണ്ട് ബുക്കിൻറെ ഫ്രണ്ട് പേജ് ഫോട്ടോയും ഇതോടൊപ്പം ഇടുന്നുണ്ട്”..

Karma News Network

Recent Posts

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

10 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

44 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

1 hour ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

1 hour ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

2 hours ago