പത്തനംതിട്ട: സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ കുറമ്ബക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന് മാത്യു എന്നിവരാണ് സ്വന്തം വീടുകളില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ ജെബിനെ സ്വന്തം വീട്ടിലെ കിടപ്പ്മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ സോനയേയും സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പത്തനാപുരത്ത് മാനൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നതെന്നും ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പിന്നീട് ഉപരിപഠനത്തിന്റെ ഭാഗമായി ജെബിന് ബാംഗ്ലൂരും സോന അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് പഠിച്ചിരുന്നത്.
അതേസമയം, ഇരുവരുടേയും മരണങ്ങളില്‍ ദുരൂഹതയില്ലെന്നും മരണങ്ങള് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യണമെന്നും പോലീസ് അറിയിച്ചു.
ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവുമായി…
കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…
ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…
അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…
ചെന്നൈ : ആളുകളിൽ പരിഭ്രാന്തി പരത്തി കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിക്ക് പിഴയിട്ട് പോലീസ്. ട്രാഫിക്…
പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര് മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര് ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…