കോട്ടയം. പോലീസിനു നേരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അതിക്രമം. ആണ്‍സുഹൃത്തിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ടയായിരുന്നു പെണ്‍കുട്ടി പോലീസിനെ ചീത്തവിളിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. തൃക്കോടിത്താനം എസ്എച്ച്ഒ ജി അനൂപിനു നേരെയും സിപിഒ ശെല്‍വരാജിന് നേരെയുമായിരുന്നു കൈയേറ്റം.
ശനിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടാകുന്നത്. ഗോശാലപ്പറമ്പില്‍ വിഷ്ണുവാണ് പോലീസ് പിടിയിലായത്. ബാറില്‍ അക്രമം നടത്തിയതിന് ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്. യുവാവിന്റെ വീട്ടില്‍ സംശയാസ്പദമായി പെണ്‍കുട്ടിയെ കണ്ടതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പോലീസ് വിഷുവിനെ അറസ്റ്റ് ചെയ്തു.
വിഷ്ണുവിനൊപ്പം പെണ്‍കുട്ടിയെയും പോലീസ് കണ്ടെത്തി. തുടര്‍ന്ന് വിഷ്ണുവിനെ ജീപ്പില്‍ നിന്നും ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി അതിക്രമം കാട്ടുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ സിപിഒ ജീപ്പിന്റെ സൈഡില്‍ നില്ക്കുമ്പോള് പെണ്‍കുട്ടി ഡോര്‍ അടയ്ക്കുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഒയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…