വിവാഹനിശ്ചയം കഴിഞ്ഞ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത. കിളിമാനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ വ്യാഴാഴ്ച തൂങ്ങിമരിച്ചത്. കൊട്ടാരക്കര സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്തിനാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് അറിയാതെ വിഷമിക്കുകയാണ് പെണ്‍കുട്ടിയുടെ അമ്മ. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഇവര്‍ കൂലിപണിക്കുപോയാണ് പെണ്‍കുട്ടിയെ എഞ്ചിനീയറിംഗ് വരെ പഠിപ്പിച്ചത്. പണിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് മകള്‍ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നത് അമ്മ കണ്ടത്.
വിളിച്ചിട്ടു കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യുവാന്‍ തക്ക പ്രശ്നങ്ങളില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തും.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…
തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ നാല്…
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…