kerala

ലോക്ക് ഡൗൺ ഒളിച്ചോട്ടം പെണ്‍കുട്ടി 42 കിലോമീറ്റര്‍ താണ്ടി കാമുകന്റെ വീട്ടിലെത്തി

പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നാണ് പൊതുവെ പറയാറ്. പ്രണയിക്കുന്നവര്‍ പലരും എന്ത് തരം സാഹസികതയ്ക്കും മുതിരുന്നവരാണ്. ലോക്ഡൗണ്‍ കാലത്ത് തികച്ചും വെട്ടിലായത് കമിതാക്കളാണ്. പൊതുവെ ഒളിച്ചോട്ടങ്ങളും ഇക്കാലയളവില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ വിത്യസ്തമായ ഒരു ഒളിച്ചോട്ട വാര്‍ത്തയാണ് നിലമ്പൂരില്‍ നിന്നും പുറത്തുവരുന്നത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി യുവതി പോയത് കാമുകന്റെ വീട്ടിലേക്കാണ്. മഞ്ചേരിയിലെ 19കാരിയും വഴിക്കടവ് സ്വദേശി 20കാരനുമാണ് കഥയിലെ നായകനും നായികയും. യുവതി പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി. യുവാവ് ഇലക്ട്രീഷ്യനും.

വീട്ടുകാരെ വിശ്വാസമില്ലാത്തതോടെയാണ് ഒളിച്ചോട്ടത്തിന് മുതിര്‍ന്നത്. വീട്ടുകാര്‍ വിവാഹത്തിന് എതിരുനില്‍ക്കുമെന്ന സംശയത്തില്‍ യുവതി കഴിഞ്ഞ ദിവസം യുവാവിന്റെ വീട്ടിലെത്തി. വഴിനീളെ പൊലീസിന്റെ വാഹന പരിശോധന ഉണ്ടായിരുന്നെങ്കിലും നുണകള്‍ പറഞ്ഞു രക്ഷപ്പെട്ടു. മരുന്നു വാങ്ങാനും സാധനം വാങ്ങാനും എന്ന പല വിധ കഥകള്‍ പറഞ്ഞു. കേരളത്തിന്റെ അതിര്‍ത്തിയില്‍ അങ്ങനെ യുവതി എത്തി. 44 കിലോമീറ്റാണ് മഞ്ചേരിയില്‍ നിന്ന് വഴിക്കടവിലേക്ക് എത്തിയത്. ഒന്നര മണിക്കൂര്‍ യാത്രകൊണ്ട് സാധാരണ ഇവിടെ എത്താം.

മലപ്പുറത്തെ കോവിഡുകാലത്ത് പൊലീസിന്റെ വാഹന പരിശോധന ശക്തമാണ്. എന്നാല്‍ യുവതിയ ആയതു കൊണ്ട് തന്നെ പറഞ്ഞത് വിശ്വസിച്ച് പൊലീസുകാര്‍ വിട്ടു. ഇങ്ങനെയാണ് കോവിഡുകാലത്ത് 44 കിലോമീറ്റര്‍ യുവതി താണ്ടിയത്. ജില്ലാ അതിര്‍ത്തികളൊന്നും കടക്കേണ്ടതില്ലാത്തും തുണയായി. അങ്ങനെ കാമുകന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കണ്ട് 20-കാരന്റെ വീട്ടുകാരും ഞെട്ടി. താന്‍ ഇനി ഒരിടത്തും പോകില്ലെന്നും അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രണയം തുടങ്ങിയതെങ്കിലും ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു. കോവിഡ് കാലത്ത് കാമുകനെ കാണാനാകാത്തതിന്റെ മാനസിക വിഷമാണ് യുവതിയുടെ യാത്രയ്ക്ക് പിന്നില്‍.

വാഹന പരിശോധന ശക്തമായതിനാല്‍ കാമുകന് യാത്ര ചെയ്താല്‍ പൊലീസ് പൊക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടാണ് പെണ്‍കുട്ടി റിസ്‌ക് എടുത്തത്. ഇതിനിടെ പെണ്‍കുട്ടി മിസ്സിംഗാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞു. യുവതിയുടെ വീട്ടുകാര്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരസ്യമായി തന്നെയുള്ള ഒളിച്ചോട്ടമായി ഇതിനെ മാറ്റാന്‍ യുവതി ആഗ്രഹിച്ചതു കൊണ്ട് തന്നെ പൊലീസിനും കാമുകനേയും കാമുകിയേയും കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല.

മഞ്ചേരി ഇന്‍സ്പെക്ടര്‍ കമിതാക്കളെയും വീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. വഴിക്കടവില്‍ നിന്നു കാറിലാണ് പുറപ്പെട്ടത്. വഴിയില്‍ പൊലീസ് തടഞ്ഞു. യാത്ര പൊലീസ് സ്റ്റേഷനിലാണെന്ന് കാറിലുണ്ടായിരുന്ന കാമുകന്റെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ഇത് മഞ്ചേരി പൊലീസുമായി ബന്ധപ്പെട്ട് പലരും ഉറപ്പാക്കി. ഇതോടെ കോവിഡുകാലത്ത് ഈ കാര്‍ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി.

തുടര്‍ന്ന് പൊലീസ് കാര്യങ്ങള്‍ തിരക്കി. വിവാഹം കൂടിയേ തീരൂവെന്ന് കാമുകനും കാമുകിയും നിലപാട് എടുത്തു. പൊലീസ് ബന്ധുക്കളോട് കാര്യങ്ങള്‍ തിരക്കി. ഇരുവരുടെയും ബന്ധുക്കള്‍ സമ്മതിച്ചതോടെ ലോക് ഡൗണ്‍ കാലത്തെ ഒളിച്ചോട്ടം സ്റ്റേഷനില്‍ തീര്‍ന്നു. പക്ഷേ, വിവാഹത്തിന് കാമുകനും കാമുകിയും കാത്തിരിക്കണം. കല്ല്യാണത്തിന് യുവാവിനു 21 വയസ്സ് തികയും വരെ കാത്തിരിക്കണം. യുവതിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചത് പൊലീസ് കല്യാണത്തിന് സമ്മതിക്കുമെന്ന ഉറപ്പ് വാങ്ങിയണ്. അടുത്ത കൊല്ലം ഇതേ സമയം ഇവര്‍ക്ക് ഇനി വിവാഹം.

Karma News Network

Recent Posts

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

35 mins ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

1 hour ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

2 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

2 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

3 hours ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

3 hours ago