national

കിടപ്പുമുറിയില്‍ കാമുകനൊപ്പം ഇരിക്കവെ അമ്മ വരുന്നെന്ന് അറിഞ്ഞു; യുവതി ഫ്‌ലാറ്റില്‍ നിന്നും താഴേക്ക് ചാടി; ഒടുവില്‍..

മുംബൈ: വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോള്‍ കാമുകനൊപ്പം നേരം ചിലവഴിക്കാം എന്ന് കരുതി കാമുകന്മാരെ വീട്ടില്‍ വിളിച്ചു വരുത്തുന്ന ചില കാമുകിമാരുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഇത്തരം കമിതാക്കള്‍ കയ്യോടെ പിടിയില്‍ ആകാറുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് മുംബൈയില്‍ നിന്നും പുറത്ത് എത്തുന്നത്. കാമുകന്മാരുമൊത്ത് ഫ്‌ലാറ്റുകളിലും മറ്റും പോകുന്ന യുവതികളുടെ എണ്ണം ഇന്ന് അധികമാണ്. വീട്ടുകാരെ അറിയിക്കാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജീവിക്കുന്നവരുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഒരു സംഭവമാണ് ഏവരെയും അമ്പരപ്പിച്ചത്.

കാമുകനൊപ്പം ഫ്‌ലാറ്റില്‍ സമയം ചിലവഴിക്കുന്നതിന് ഇടെയാണ് യുവതി വിവരം അറിഞ്ഞത്. തന്നെ തിരക്കി അമ്മ വരുന്നുണ്ടെന്ന്. പിന്നീട് മറ്റൊന്നും നോക്കിയില്ല പെണ്‍കുട്ടി ഫ്‌ലാറ്റില്‍ നിന്നും താഴേക്ക് ചാടി. ചാട്ടത്തില്‍ 17കാരിയായ യുവതിക്ക് പരുക്ക് പറ്റി. ചാട്ടത്തില്‍ കാലിന് ഗുരുതരമായ പരുക്ക് പറ്റിയ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈ കുര്‍ളയില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം.

ഒന്നാം നിലയിലെ ഫ്‌ലാറ്റില്‍ കിടപ്പു മുറിയില്‍ കാമുകനൊപ്പം ഇരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ അമ്മ ഫ്‌ലാറ്റിലേക്ക് വരുന്നതായി പെണ്‍കുട്ടി മനസിലാക്കി. മാത്രമല്ല കാമുകനോട് ഓടി രക്ഷപ്പെടാന്‍ പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് ഇതിന് പിന്നാലെ പെണ്‍കുട്ടി ജനാല വഴി താഴേക്ക് ചാടുകയായിരുന്നു. എന്തിനാണ് ചാടിയതെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് ഒപ്പം കാമുകന്‍ ഉണ്ടായിരുന്ന കാര്യം പെണ്‍കുട്ടി തുറന്ന് പറഞ്ഞത്. ലഭിച്ച വിവരമനുസരിച്ച് കാമുകനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതനുസരിച്ച് സുനില്‍ ഷിന്‍ഡെ(20) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ്.

അതേസമയം മറ്റൊരു സംഭവത്തില്‍ സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിള്‍ പോലും ഇല്ലാത്തതിന്റെ പേരില്‍ കാമുകിയുടെ ശകാരം ഏറ്റുവാങ്ങേണ്ടി വന്ന യുവാവ് മോഷണക്കുറ്റത്തിന് അറസ്റ്റിലായി. യുവതിക്ക് തന്നോടുളള മതിപ്പ് ഉയരാന്‍ എട്ടു ബൈക്കുകള്‍ മോഷ്ടിച്ച കേസിലാണ് യുവാവ് പിടിയിലായത്.

കാമുകിയുടെ കളിയാക്കലിനെ തുടര്‍ന്ന് ബൈക്കുകള്‍ മോഷ്ടിച്ചത് ലളിത് എന്ന യുവാവാണ്. സുഹൃത്തായ സഹീദിനൊപ്പം ചേര്‍ന്നായിരുന്നു ലളിത് മോഷണം നടത്തിയത്. ഒരു പ്രദേശത്ത് നിന്ന് തന്നെ തുടരെ ബൈക്ക് മോഷണ പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കള്ളനായി വലവിരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
തുടര്‍ന്ന് മാര്‍ച്ച് ആറിന് ദ്വാരകയില്‍ മോഷ്ടാക്കള്‍ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രദേശത്ത് എത്തുകയും മോഷ്ടാക്കളെ പിടികൂടുന്നതിനായി കെണി ഒരുക്കുകയും ആയിരുന്നു.

മോഷ്ടാക്കളായ ലളിതും സുഹൃത്ത് സഹീദും അവിടെ എത്തിയത് നമ്ബര്‍പ്ലെയ്റ്റ് ഇല്ലാത്ത 1.8 ലക്ഷം രൂപയുടെ ബൈക്കിലായിരുന്നു. തുടര്‍ന്ന് പോലീസ് ബൈക്ക് പരിശോധിച്ചപ്പോഴാണ് ഫെബ്രുവരി 21ന് ഡല്‍ഹിയിലെ ബിന്ദാപൂരില്‍ നിന്നും കാണാതായ ബൈക്കാണ് ഇതെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ മോഷണ കുറ്റം സമ്മതിക്കുകയായിരുന്നു.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

21 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

25 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

54 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

56 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago